രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിക്കും; സ്ഥിരീകരിച്ച് സംസ്ഥാന അധ്യക്ഷന്‍
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കും. പുതിയ യുപി സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ മത്സരം ഒരിക്കല്‍ കൂടി കടുപ്പമായിരിക്കുകയാണ്. ബിജെപിയുടെ കേന്ദ്ര മന്ത്രി കൂടിയായ സ്മൃതി ഇറാനിയെ ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധി നേരിടേണ്ടി വരും.
നേരത്തെ വന്‍ മാര്‍ജിനിലാണ് സ്മൃതി മണ്ഡലം പിടിച്ചത്. അതേസമയം വയനാട്ടിലും രാഹുല്‍ ഇത്തവണ മത്സരിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ രാഹുല്‍ വയനാട്ടിലെ എംപിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 55000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തിയത്.മണ്ഡലത്തിലെ ജനങ്ങള്‍ രാഹുല്‍ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഉറപ്പായും രാഹുല്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നും അജയ് റായ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം റായിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അമേഠിയിലെ ജനങ്ങളും, അവര്‍ ചെയ്ത തെറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അത് രാഹുലിന് വമ്പന്‍ വിജയം സമ്മാനിച്ച് കൊണ്ടായിരിക്കുമെന്നും അജയ് റായ് പറഞ്ഞു. അമേഠിയില്‍ നിന്ന് മത്സരിക്കണമെന്നത് ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും ആവശ്യമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്താല്‍ പഞ്ചസാര കിലോയ്ക്ക് 13 രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു സ്മൃതി ഇറാനി ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്നാല്‍ ആ പഞ്ചസാര എവിടെ പോയി എന്നാണ് ജനങ്ങള്‍ ചോദിക്കുന്നതെന്നും റായ് പറഞ്ഞു. 2014, 2019, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് മത്സരിച്ചപ്പോള്‍ അജയ് റായിയായിരുന്നു എതിരാളി. അതേസമയം വാരണാസിയില്‍ പ്രിയങ്ക ഗാന്ധിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, കോണ്‍ഗ്രസ് എല്ലാ പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുമെന്നും റായ് പറഞ്ഞു.
2019ല്‍ മോദിക്കെിതിരെ പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അജയ് റായിയാണ് ഇവിടെ മത്സരിച്ചത്. അതേസമയം 2019ല്‍ കോണ്‍ഗ്രസിന് പ്രചാരണത്തില്‍ വലിയ വീഴ്ച്ച സംഭവിച്ചതായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വെളിപ്പെടുത്തിയത്. വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം ബിജെപി നന്നായി ഉപയോഗപ്പെടുത്തി.
സ്വന്തം മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്ന് ബിജെപി ആരോപിച്ചു. ഇത് ജനങ്ങള്‍ക്കിടയില്‍ വിപരീതമായ വികാരമുണ്ടാക്കി. 2014ല്‍ പരാജയപ്പെട്ടിട്ടും അമേഠിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സ്മൃതി ഇറാനി പ്രചാരണത്തില്‍ മുന്നിലെത്തുകയും ചെയ്തു. കേന്ദ്രത്തിലും, സംസ്ഥാനത്തും ഒരേ സര്‍ക്കാര്‍ ഉണ്ടാവുന്നതിലൂടെ നേട്ടം അമേഠിക്ക് ലഭിക്കുമെന്നായിരുന്നു പ്രചാരണം. ഇത് ജനങ്ങള്‍ ഏറ്റെടുത്തു. രാഹുല്‍ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കാത്തതും അദ്ദേഹത്തിന് തിരിച്ചടിയായി.












Click it and Unblock the Notifications