കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പൂട്ടാനുള്ള ആയുധം തേടി രാഹുലിന്റെ വിദേശയാത്ര; ലക്ഷ്യം 2019 ലെ തിരഞ്ഞെടുപ്പ്

കഴിഞ്ഞമാസം നോര്‍വേ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി സംരംഭകരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ലോക യാത്രക്കൊരുങ്ങുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ മോദിയെ നേരിടാൻ കോൺഗ്രസ് രാഹുൽഗാന്ധിയെ കളത്തിലിറക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പോലീസ് ഇരുട്ടിൽ തപ്പുകയല്ല, കൊലപാതകിയെ കുറിച്ച് സൂചന ഗൗരി ലങ്കേഷിന്റെ കൊലപാതകം; പോലീസ് ഇരുട്ടിൽ തപ്പുകയല്ല, കൊലപാതകിയെ കുറിച്ച് സൂചന

കഴിഞ്ഞമാസം നോര്‍വേ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി സംരംഭകരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ലോകത്തെ ഏറ്റവും വലിയ കേന്ദ്രവും സന്ദര്‍ശിച്ചിരുന്നു. ഈ മാസം അവസാനം രാഹുൽ യുഎസിലേക്കു പുറപ്പെടും . സിലിക്കണ്‍ വാലി സന്ദര്‍ശിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചു കൂടുതലായി മനസ്സിലാക്കും. അതിനുശേഷം കാലിഫോർണിയ സന്ദർശിക്കും, ഇവിടെ യൂണിവേഴ്സിറ്റി കോൺഫറൻസിൽ തന്റെ ആശയങ്ങളെ കുറിച്ചു രാഹുൽ സംസാരിക്കും.

rahul

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഉപയോഗപ്രദമായ കാര്യങ്ങള്‍ പഠിച്ചു പ്രയോഗിക്കുകയാണു രാഹുലിന്റെ ലോകയാത്രയുടെ ലക്ഷ്യമെന്നു കോണ്‍ഗ്രസ് പറയുന്നു. ലോകരാജ്യങ്ങളുടെ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തുന്ന രാഹുൽ തന്റെ ആശയങ്ങൾ രാജ്യവുമായി പങ്കുവെയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി സിപി ജോഷി പറഞ്ഞു.

English summary
ongress party's vice president and heir apparent Rahul Gandhi is reportedly being sent for study tours around the world in preparation for the 2019 national elections in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X