കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഇന്റര്‍നാഷണലാവുന്നു, യുഎസ് നയതന്ത്രജ്ഞനുമായി കൂടിക്കാഴ്ച്ച, കോവിഡ് ചര്‍ച്ച!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ശക്തമാകുന്നു. കോവിഡ് കാലത്ത് പ്രമുഖരുമായി സംസാരിച്ച അദ്ദേഹം കാര്യബോധമുള്ള നേതാവാണെന്ന് തെളിയിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍. ഇത്തവണ ഇന്റര്‍നാഷണല്‍ രംഗത്തേക്കാണ് രാഹുല്‍ നോട്ടമിടുന്നത്. മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നാളെ രാഹുല്‍ കൂടിക്കാഴ്ച്ച നടത്തും. ലോകത്തെ കോവിഡ് എങ്ങനെ മാറ്റിമറിച്ചു എന്നാണ് ചര്‍ച്ച. മുമ്പ് രാഹുല്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് സമാനമാണിത്.

Recommended Video

cmsvideo
Rahul Gandhi to hold dialogue with former US diplomat Nicholas Burns | Oneindia Malayalam
1

ഇന്ത്യയിലെ വിഷയം മാത്രമല്ല ആഗോള തലത്തില്‍ കൂടി തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഷയം രാഹുല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള വിഷയങ്ങളും പഠിച്ച് അഭിപ്രായം പറയാന്‍ ശേഷിയുള്ള നേതാവാണ് താനെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ പ്രമുഖ ബിസിനസ് മാഗ്നറ്റായ രാജീവ് ബജാജുമായി രാഹുല്‍ കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്തിരുന്നു. ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടറാണ് രാജീവ് ബജാജ്. ഈ കൂടിക്കാഴ്ച്ചയില്‍ മോദി സര്‍ക്കാരിന്റെ ഇടപെടല്‍ ബിസിനസ് രംഗത്തെ തകര്‍ത്തെന്ന് ബജാജ് പറഞ്ഞിരുന്നു.

രാഹുലിന്റെ മാറ്റം തുടങ്ങിയ രഘുറാം രാജനില്‍ നിന്നായിരുന്നു. ഇന്ത്യ.യുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചായിരുന്നു ചര്‍ച്ച. ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയുടെ സമ്പദ് ഘടന എങ്ങനെ തകര്‍ന്നു എന്ന രാജനിലൂടെയാണ് രാഹുല്‍ പുറം ലോകത്തെ അറിയിച്ചത്. ഇത് മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയുമായും രാഹുല്‍ ചര്‍ച്ച നടത്തി. ന്യായ് പദ്ധതിയെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഈ ഘട്ടത്തില്‍ രാഹുല്‍ ശ്രമിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായും രാഹുല്‍ ഇതിനിടെ സംസാരിച്ചിരുന്നു. രാഹുലിന്റെ നിര്‍ദേശങ്ങള്‍ പലപ്പോഴും സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നിരുന്നു.

പ്രധാനമായും അതിഥി തൊഴിലാളികളുടെ വിഷയമാണ് കൂടിക്കാഴ്ച്ചയില്‍ എല്ലാം രാഹുല്‍ ഉന്നയിച്ചത്. ഇവരുടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ തുടര്‍ന്ന് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അതിഥി തൊഴിലാളി വിഷയം ബിജെപിയുടെ കൈവിട്ട് പോയെന്നാണ് സര്‍വേകള്‍ തെളിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇടിഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ പറഞ്ഞ കാര്യങ്ങളാണ് ഇതോടെ സത്യമായിരിക്കുന്നത്. രാഹുലിന്റെ ന്യായ് പദ്ധതി ജനങ്ങള്‍ തള്ളിയതാണെന്ന മറുപടിയാണ് ബിജെപി നല്‍കിയത്.

English summary
rahul gandhi will interact with former us diplomat tommorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X