കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പുതിയ സഖ്യത്തിന്... തിരിച്ചുവരില്‍ ആ പാര്‍ട്ടി വേണ്ട, 4 പാര്‍ട്ടികള്‍, അഗ്രസീവ് മോഡ്!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. ഒരുവശത്ത് രാഹുല്‍ ശക്തമായ മറ്റൊരു മാറ്റത്തിനും ഒരുങ്ങുകയാണ്. ബീഹാറില്‍ ചെറുപാര്‍ട്ടികളുടെ മഴവില്‍ സഖ്യമുണ്ടാക്കി പുതിയൊരു പടയൊരുക്കത്തിനാണ് ശ്രമം. നാല് പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രാഹുലിന്റെ ഈ തീരുമാനത്തിന് പിന്നിലുണ്ട്. രാഹുല്‍ അടുത്ത കാലത്തായി തേജസ്വി യാദവുമായി അകന്നു എന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. അര്‍ഹമായ സീറ്റിന്റെ കാര്യം രാഹുല്‍ തുടക്കത്തിലേ ഉന്നയിച്ചത് ആര്‍ജെഡിയെ ഞെട്ടിച്ചിരിക്കുകയാണ്.

വില്ലനായി തേജസ്വി

വില്ലനായി തേജസ്വി

ബീഹാറില്‍ ഒറ്റയ്ക്ക് അധികാരം കിട്ടുമെന്ന ധാര്‍ഷ്ട്യത്തിലാണ് ആര്‍ജെഡി. ലാലു പ്രസാദ് യാദവും മകന്‍ തേജസ്വി യാദവും കോണ്‍ഗ്രസിനെയും മറ്റ് ചെറുകക്ഷികളെയും സഖ്യത്തില്‍ ഒതുക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസിന് പരമാവധി 25 സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന വാശിയിലാണ് ആര്‍ജെഡി. കഴിഞ്ഞ തവണ 41 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. അതില്‍ 27 ഇടത്തും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനാണ് ആര്‍ജെഡിയുടെ ശ്രമം.

സീറ്റില്ലെങ്കില്‍ സഖ്യമില്ല

സീറ്റില്ലെങ്കില്‍ സഖ്യമില്ല

രാഹുല്‍ കൃത്യമായ സിഗ്നല്‍ ആര്‍ജെഡിക്ക് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് അര്‍ഹതയ്ക്കനുസരിച്ചുള്ള സീറ്റും മുന്നണിയില്‍ ബഹുമാനവും കിട്ടിയിട്ടില്ലെങ്കില്‍ സഖ്യമുണ്ടാവില്ലെന്ന് രാഹുല്‍ വ്യക്തമാക്കി കഴിഞ്ഞു. തേജസ്വി പ്രശ്‌നക്കാരനാണെന്ന് രാഹുലിന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് എല്‍ജെപിയുമായി സഖ്യത്തിനൊക്കെ ശ്രമിക്കുന്നത്. ശിവസേന സഖ്യത്തില്‍ കോണ്‍ഗ്രസ് ചെറുതായി പോയതും കൂടി കണക്കിലെടുത്താണ് സീറ്റുകളുടെ കാര്യം രാഹുല്‍ തന്നെ നോക്കാന്‍ തീരുമാനിച്ചത്.

മഴവില്‍ സഖ്യം

മഴവില്‍ സഖ്യം

രാഹുല്‍ തേജസ്വിയെ ഒപ്പം ചേര്‍ക്കാതെ ചെറു പാര്‍ട്ടികളുടെ സഖ്യമാണ് അണിയറയില്‍ ഒരുക്കുന്നത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കാന്‍ നാല് ചെറിയ പാര്‍ട്ടികളും തയ്യാറാണ്. രാഹുലിന്റെ തിരിച്ചുവരവിന് ഇവരാണ് പിന്തുണ അറിയിച്ചത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, ഇടതുപാര്‍ട്ടികള്‍, ശരത് യാദവ്, എന്നിവരുടെ പിന്തുണയിലാണ് സഖ്യം എല്ലാ പാര്‍ട്ടികള്‍ക്കുമായി 25 സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന ആര്‍ജെഡിയുടെ ധാര്‍ഷ്ട്യം ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ തീരുമാനിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ സജ്ജമാക്കുന്ന ആദ്യ സഖ്യമാവും ഇത്.

ഡിജിറ്റല്‍ ഫൈറ്റ്

ഡിജിറ്റല്‍ ഫൈറ്റ്

കോണ്‍ഗ്രസ് ബിജെപിയെ പൊളിക്കാന്‍ വന്‍ ടീമിനെയാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. ടീം രാഹുലിനാണ് ചുമതല. ബീഹാര്‍ തിരഞ്ഞെടുപ്പ് ഡിജിറ്റല്‍ മോഡിലായിരിക്കുമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. ബിജെപി 9500 ഐടി സെല്‍ അധ്യക്ഷന്‍മാരെയും, 72000 വാട്‌സാപ്പ് ഗ്രൂപ്പുകളെയുമാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോവിഡ് കൂടി മുന്നില്‍ കണ്ടാണ് രാഹുലിന്റെ നീക്കം. ഇതിനേക്കാള്‍ ഏറെ ഡിജിറ്റല്‍ മേഖലയില്‍ രാഹുല്‍ ടീം ഒരുക്കുന്നുണ്ട്. ഡിജിറ്റല്‍ റാലിയും ഇക്കൂട്ടത്തിലുണ്ട്. സീനിയര്‍ നേതാക്കള്‍ക്കും ചുമതലയുണ്ട്.

മുഖ്യമന്ത്രി ആരാകും

മുഖ്യമന്ത്രി ആരാകും

നിലവിലെ സഖ്യത്തില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഹുലിന് താല്‍പര്യമില്ല. മറ്റ് കക്ഷികള്‍ക്കും താല്‍പര്യമില്ല. പ്രവര്‍ത്തനത്തില്‍ വന്‍ പരാജയമാണ് അദ്ദേഹം. നിതീഷിനെ നേരിടാനുള്ള പക്വതയുമില്ല. എന്നാല്‍ ആര്‍ജെഡി തേജസ്വിയെ തന്നെ മുന്നില്‍ നിര്‍ത്തുന്നു. സംസ്ഥാനത്ത് മുന്നോക്ക ജാതി വിഭാഗത്തിന് എതിരാണ് തേജസ്വിയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇത് സഖ്യത്തിന് വന്‍ തിരിച്ചടിയാവും. നേരത്തെ തന്നെ പിന്നോക്ക വിഭാഗ നേതാവായി തേജസ്വി സ്ഥാപിച്ചെടുത്തതും വലിയ തിരിച്ചടിയാണ്.

സഖ്യത്തില്‍ രഹസ്യയോഗം

സഖ്യത്തില്‍ രഹസ്യയോഗം

ജിതന്‍ റാം മാഞ്ചി പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരിക്കുകയാണ്. സഖ്യത്തില്‍ തുടരണോ വേണ്ടയോ എന്ന് ഇതില്‍ പ്രഖ്യാപിക്കും. കോര്‍ഡിനേഷന്‍ കമ്മിറ്റിക്കായി നിരന്തരം വാദിച്ച മാഞ്ചിക്ക് മടുത്തിരിക്കുകയാണ്. രാഹുല്‍ പ്രഖ്യാപിച്ച സഖ്യത്തിലേക്കാണ് പോകുന്നതെന്നാണ് സൂചന. മാഞ്ചി നേരത്തെ തന്നെ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതാണ്. മാഞ്ചിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ദില്ലി അടുത്തിടെ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ തേജസ്വിയെ അംഗീകരിക്കില്ലെന്ന് ഉറപ്പിച്ചതാണ്.

രാഹുല്‍ നിര്‍ദേശിക്കുന്നത്

രാഹുല്‍ നിര്‍ദേശിക്കുന്നത്

രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അടക്കം നിര്‍ദേശിക്കുന്നുണ്ട്. മാഞ്ചിയെ മുന്നോട്ട് വെച്ചാല്‍ പിന്നോക്ക വിഭാഗം വോട്ടുകള്‍ മാത്രമേ കിട്ടൂ. ശരത് യാദവിന്റെ പേരാണ് എല്ലാവര്‍ക്കും സ്വീകാര്യമായി വരുന്നത്. നിതീഷിനെ നേരിടാന്‍ ഏറ്റവും നല്ല നേതാവ് യാദവാണെന്ന് രാഹുല്‍ പറയുന്നു. തന്റെ ടീമിനോട് ഏത് നേതാവിനാണ് കൂടുതല്‍ ജനപ്രീതി എന്ന് അളക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ തേജസ്വിയെ പുറത്താക്കി തന്റെ ആധിപത്യം സഖ്യത്തില്‍ ഉറപ്പിക്കാനുള്ള തന്ത്രം കൂടിയാണ് രാഹുല്‍ ഒരുക്കുന്നത്. ചെറിയ സഖ്യവുമായി മത്സരിച്ചാല്‍ വലിയ കക്ഷികളുമായി ചേര്‍ന്ന് കൂട്ടുകക്ഷി ഭരണമുണ്ടാക്കി സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്ന് രാഹുല്‍ പറയുന്നു.

English summary
rahul gandhi will play a game in bihar alliance warning for rjd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X