കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് പ്രധാന പദവി, പിന്തുണ പ്രഖ്യാപിച്ച് തേജസ്വി, പ്രതിപക്ഷത്തെ സോണിയ അണിനിരത്തും!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍വസന്നാഹങ്ങളുമായി പോരാട്ടത്തിനൊരുങ്ങുന്നു. 2004ല്‍ അപ്രതീക്ഷിതമായ അധികാരത്തിലെത്തിയത് പോലെ ഇത്തവണയും കാര്യമായ നേട്ടം കോണ്‍ഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സോണിയാ ഗാന്ധി തന്നെയാണ് നേരിട്ടിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ പ്രമുഖ പാര്‍ട്ടികളുടെ സഹായവും ഇതിനായി തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അതേസമയം പ്രതിപക്ഷ യോഗത്തിന് തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും ദൂതന്‍മാരും വിവിധ സംസ്ഥാനങ്ങളിലെത്തി ചര്‍ച്ച നടത്തി കഴിഞ്ഞു. ദേശീയ തലത്തില്‍ സിപിഎമ്മും ഇതിന്റെ ഭാഗമാകുമെന്നാണ് സൂചന. എന്നാല്‍ ഇടഞ്ഞ് നില്‍ക്കുന്ന കുറച്ച് പാര്‍ട്ടികള്‍ കൂടി കളത്തിന് പുറത്തുണ്ട്. ഇവരെ കൂടി പ്രതിപക്ഷ നിരയിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ആദ്യം പിന്തുണച്ച് തേജസ്വി

ആദ്യം പിന്തുണച്ച് തേജസ്വി

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ആദ്യ പാര്‍ട്ടിയായി ഇത്തവണ ആര്‍ജെഡി മാറിയിരിക്കുകയാണ്. 2004ലെ അതേ ചരിത്രമാണ് ആവര്‍ത്തിക്കപ്പെടുന്നത്. അന്ന് സോണിയയെ പിന്തുണച്ചത് ലാലു പ്രസാദ് യാദവായിരുന്നു. അതുകൊണ്ട് തന്നെ യുപിഎയില്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നിരയില്‍ മുഖ്യ പങ്കുവഹിക്കുമെന്നാണ് തേജസ്വി യാദവ് പറഞ്ഞിരിക്കുന്നത്. മഹാസഖ്യം തന്നെ അധികാരത്തിലെത്തുമെന്നും തേജസ്വി പറയുന്നു.

മെയ് 23ലെ യോഗം

മെയ് 23ലെ യോഗം

മെയ് 23ന് പ്രതിപക്ഷ പാര്‍ട്ടികളെ ദില്ലിയിലേക്ക് യോഗത്തിന് ക്ഷണിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. രാഹുലിന് സഖ്യമുണ്ടാക്കുന്നതിലുള്ള പരിമിതിയും, മറ്റ് പാര്‍ട്ടികള്‍ക്കിടയിലുള്ള വിശ്വാസ്യത കുറവുമാണ് സോണിയയെ കളത്തിലിറക്കാന്‍ നിര്‍ബന്ധിച്ചിരിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെയാണ് ആദ്യം സോണിയ ക്ഷണിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന പാര്‍ട്ടികളുമായും സോണിയ ചര്‍ച്ചയ്ക്ക് തയ്യാറാണ്. അതേസമയം ബിജെപിയെ ആശങ്കപ്പെടുത്തുന്ന കാര്യം കൂടിയാണ് സോണിയയുടെ നീക്കം.

പ്രധാനമന്ത്രി പദം വേണ്ട

പ്രധാനമന്ത്രി പദം വേണ്ട

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തിനായി നിര്‍ബന്ധം പിടിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇത് പ്രതിപക്ഷ നിരയിലെ ആശയക്കുഴപ്പം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായാല്‍ വലിയൊരു സാധ്യത മുന്നിലുണ്ട്. ഇത് രാഹുലിനും ഗുണകരമാകും. വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി, ബിജു ജനതാദള്‍ എന്നിവരുമായി അനൗദ്യോഗിക ചര്‍ച്ചയും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. 180 മുതല്‍ 200 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രി പദത്തിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

രാഹുലിന്റെ പ്രധാനമന്ത്രി പദത്തിനായി എംകെ സ്റ്റാലിന്‍, തേജസ്വി യാദവ്, കുമാരസ്വാമി, ദേവഗൗഡ, ശരത് പവാര്‍, എന്നിവര്‍ പിന്തുണയ്ക്കുന്നുണ്ട്. മായാവതിയും അഖിലേഷ് യാദവും അടക്കമുള്ള നിരവധി നേതാക്കള്‍ രാഹുലിനെ ഈ സ്ഥാനത്തേക്ക് പിന്തുണയ്ക്കില്ല. അതിനാണ് സോണിയ തന്നെ രംഗത്തിറങ്ങിയത്. പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് കാരണം അധികാരം ബിജെപിയിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

 സിപിഎമ്മും യെച്ചൂരിയും

സിപിഎമ്മും യെച്ചൂരിയും

2004ലെ പോലെ സിപിഎമ്മും യെച്ചൂരിയും നിര്‍ണായകമായി പ്രതിപക്ഷ നിരയില്‍ ഉണ്ടാവും. 20 സീറ്റെന്ന ടാര്‍ഗറ്റ് നേടിയാല്‍ കോണ്‍ഗ്രസിനൊപ്പം സര്‍ക്കാരിന്റെ ഭാഗമാകാനാണ് സീതാറാം യെച്ചൂരിയുടെ തീരുമാനം. കേരളത്തിലെ നേതാക്കളെ ഇതിനായി പ്രത്യേകം കാണുന്നുണ്ട് യെച്ചൂരി. രാഹുലിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി യെച്ചൂരിയും ചര്‍ച്ച നടത്തുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ ചീഫ് എന്നാണ് യെച്ചൂരി അറിയപ്പെടുന്നത്. മൂന്നാം മുന്നണി വാദം യെച്ചൂരി തള്ളിയിരിക്കുകയാണ്. 2004ലെ പോലെ സ്പീക്കര്‍ പദം ഇത്തവണയും സിപിഎമ്മിന് ലഭിക്കും. അതിന് പുറമേ അധികാരത്തില്‍ ഇടംപിടിക്കുന്നത് പാര്‍ട്ടി വളര്‍ത്താനായി ഉപയോഗിക്കണമെന്ന നിര്‍ദേശവും യെച്ചൂരി നല്‍കിയിട്ടുണ്ട്.

സോണിയക്കുള്ള സ്വാധീനം

സോണിയക്കുള്ള സ്വാധീനം

മായാവതിയുമായും അഖിലേഷ് യാദവുമായും മമതാ ബാനര്‍ജിയുമായും സോണിയക്ക് നല്ല ബന്ധമുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് നീക്കം. മായാവതിക്ക് പ്രതിപക്ഷ നിരയെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവര്‍ 23ന് ചേരുന്ന യോഗത്തിലും എത്തും. യുപിഎ സര്‍ക്കാരിലേക്ക് പ്രമുഖ കക്ഷികളെ എത്തിച്ചത് പോലുള്ള നീക്കമാണ് സോണിയ പ്ലാന്‍ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടും സോണിയ വിലയിരുത്തുന്നുണ്ട്. അതേസമയം സോണിയ നല്ല ബന്ധം പുലര്‍ത്തുന്ന യെച്ചൂരി അടക്കമുള്ള നേതാക്കളുമായി പ്രതിപക്ഷ യോഗത്തിന്റെ കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ട്.

കമല്‍നാഥിന്റെ നീക്കം

കമല്‍നാഥിന്റെ നീക്കം

കമല്‍നാഥ് കെസിആറിനെയും നവീന്‍ പട്‌നായിക്കിനെയും ഫോണ്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കമല്‍നാഥും നവീന്‍ പട്‌നായിക്കും സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുക്കളാണ്. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. അതേസമയം ഡിഎംകെയും എതിര്‍പ്പും, അസാദുദ്ദീന്‍ ഒവൈസി മുന്നറിയിപ്പ് നല്‍കിയതും കാരണം കോണ്‍ഗ്രസ് പാളയത്തിലേക്കാണ് കെസിആര്‍ എത്തുന്നതെന്നാണ് സൂചന. ഗുലാം നബി ആസാദുമായും അഹമ്മദ് പട്ടേലുമായും ചര്‍ച്ചയിലാണ് കെസിആര്‍. എന്‍ഡിഎയില്‍ നിന്ന് രാംവിലാസ് പാസ്വാനും സോണിയക്ക് കീഴില്‍ അണിനിരക്കാന്‍ തയ്യാറാണ്. അതേസമയം മായാവതിയെ ഒപ്പം നിര്‍ത്താനായി ശരത് പവാറാണ് രംഗത്തിറങ്ങിയത്. ഇതെല്ലാം ബിജെപി ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാവുമെന്നാണ് വ്യക്തമാക്കി തരുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മഹാസഖ്യത്തിന്റെ സമുദായ വോട്ടില്‍ വിള്ളല്‍... ബിജെപിയെ പിന്തുണച്ച് ഒബിസി വിഭാഗം!!മഹാസഖ്യത്തിന്റെ സമുദായ വോട്ടില്‍ വിള്ളല്‍... ബിജെപിയെ പിന്തുണച്ച് ഒബിസി വിഭാഗം!!

English summary
rahul gandhi will play central role may become pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X