കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം, ശ്രദ്ധാ കേന്ദ്രമായി വയനാട്, നിർണായ രാഷ്ട്രീയ നീക്കങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

Newest First Oldest First
6:24 PM, 1 Apr

കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ പൂട്ടിച്ച വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളാണ് ഇവയെന്നും, ഇതിന്റെ അഡ്മിന്‍മാര്‍ ആരെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
5:33 PM, 1 Apr

ഹിന്ദു ഭൂരിപക്ഷമുള്ള മേഖലകളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ വെക്കാന്‍ ഭയമാണെന്നും, രാഹുല്‍ അതുകൊണ്ടാണ് വയനാട്ടിലേക്ക് മണ്ഡലം മാറിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കളെ തീവ്രവാദികളായിട്ടാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചതെന്നും മോദി
5:26 PM, 1 Apr

കൈയ്യിൽ കൊയ്ത്തരിവാളും ഗോതമ്പ് കറ്റയുമായി ഹേമാമാലിനി. പ്രചാരണ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു
3:01 PM, 1 Apr

50 വർഷം കോൺഗ്രസ് ജനങ്ങളെ പറ്റിച്ചെന്ന് മഹാരാഷ്ട്ര മുഖമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. എല്ലാ രാജ്യത്തും ഏപ്രിൽ ഒന്നാണ് വിഢ്ഡി ദിനം. എന്നാൽ നമ്മുടെ രാജ്യത്ത് ഒരു പാർട്ടി 50 വർഷം ഭരിച്ച് ജനങ്ങളെ പറ്റിച്ചു. ഇനി ഒരിക്കൽ കൂടി ജനങ്ങൾ വഞ്ചിതരാകില്ല. ഫട്നാവിസ് പറഞ്ഞു.
2:58 PM, 1 Apr

ഇന്ത്യൻ സൈന്യത്തെ മോദി ആർമിയെന്ന് വിശേഷിപ്പിച്ച യോദി ആദിത്യനാഥിനെ വിമർശിച്ച് മമതാ ബാനർജി. സൈന്യം രാജ്യത്തിന്റെയാണെന്നും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും മമത വിമർശിച്ചു.
2:57 PM, 1 Apr

തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയാകും.
1:22 PM, 1 Apr

രാഹുൽ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോദി. രാഹുലിന് ഹിന്ദുക്കളെ പേടിയെന്ന് മോദി
12:49 PM, 1 Apr

ജേക്കബ് തോമസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല, സർക്കാർ രാജി സ്വീകരിക്കാത്തതിനാലാണ് മത്സരിക്കാനാകാത്തത്. ചാലക്കുടിയിൽ മറ്റാറെയും മത്സരിപ്പിക്കാനില്ലെന്ന് കിഴക്കമ്പലം ട്വന്ടറി ട്വന്റി.
11:29 AM, 1 Apr

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും കേരളാ കോൺഗ്രസ് എം വിട്ടുനിൽക്കുന്നു
11:25 AM, 1 Apr

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയും എത്തിയേക്കും.
10:08 AM, 1 Apr

പരസ്യ സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 വർഷത്തിനിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല. ടെലി പ്രോംപ്റ്റർ നോട്ടി തനിക്ക് 56 ഇഞ്ച് നെഞ്ചളുവുണ്ടെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും മമതാ ബാനർജി
10:08 AM, 1 Apr

തിരഞ്ഞെടുപ്പുകൾ വരും പോകും പക്ഷെ രാജ്യത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് രാഹുൽ ഗാന്ധി.
10:08 AM, 1 Apr

ദില്ലിയിൽ ആം ആദ്മി- കോൺഗ്രസ് സഖ്യത്തോട് രാഹുൽ ഗാന്ധി മുഖം തിരിച്ചെന്ന് അരവിന്ദ് കെജ്രിവാൾ.
10:07 AM, 1 Apr

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പോരാടണമെന്ന് രാഹുൽ ഗാന്ധി
10:07 AM, 1 Apr

ടിടിവി ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം സമ്മാനപ്പൊതി. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയം ലോകസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷകയിലാണ് ദിനകരൻ.
10:07 AM, 1 Apr

വയനാട്ടിലെയും തൃശൂരിലെയും എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിച്ചേക്കും. തൃശൂരിൽ തുഷാറിന് പകരം ബിഡിജെഎസ് നേതാവ്സംഗീത മത്സരിച്ചേക്കും.

ദില്ലി: രാജ്യം ജനവിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം. നിർണായകമായ രാഷ്ട്രീയ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ വയനാട് മണ്ഡലം രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് രാഹുലിന് അതീവ സുരക്ഷയൊരുക്കാനാണ് പോലീസിന്റെ തീരുമാനം.

രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ഇടതു പാർട്ടികൾ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. തുഷാർ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർത്ഥിയാകും.

rg
English summary
Rahul will submit bomination on wednesday in wayanad, Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X