കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ വരവ് ഒറ്റയ്ക്കല്ല... 3 പടത്തലവന്‍മാര്‍, മുന്നിലുള്ളത് സീനിയര്‍, ഒരാള്‍ ഔട്ട്, വെല്ലുവിളി!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ടീമില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് ജൂനിയര്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന് വേണ്ടിയുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അദ്ദേഹം തിരിച്ചുവരുന്നത് ഒരു പുതിയ ടീമുമായിട്ടാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. അതില്‍ സീനിയര്‍ നേതാക്കളും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. രാഹുലിന് ക്രെഡിബിളായി തോന്നുന്ന നേതാക്കള്‍ മാത്രമാണ് ഇതില്‍ ഇടംപിടിക്കുക. അതേസമയം മൂന്ന്് നേതാക്കളുടെ കരിയര്‍ കോണ്‍ഗ്രസില്‍ അവസാനിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

യുവാക്കളുടെ വികാരം

യുവാക്കളുടെ വികാരം

യുവാക്കള്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ആധിപത്യം നേടി കഴിഞ്ഞു. എന്നാല്‍ മോദിയെ അത്ര സാധാരണമായി നേരിടാനാവില്ലെന്നാണ് ഇവര്‍ രാഹുലിനെ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നത് കോണ്‍ഗ്രസിന്റെ അടിവേരിളക്കുമെന്ന് ഇവര്‍ പറയുന്നു. 2004ല്‍ കോണ്‍ഗ്രസ് ബിജെപിയെ നേരിട്ടത് വാജ്‌പേയെ വ്യക്തിപരമായി ആക്രമിച്ചിട്ടല്ല. മറിച്ച് ഇന്ത്യ തിളങ്ങുന്നു എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ പൊളിച്ച് കാണിച്ചാണ്. ഭരണപരമായ വീഴ്ച്ചകളാവണം കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റെന്ന് ഇവര്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ആ മാറ്റം

എന്തുകൊണ്ട് ആ മാറ്റം

മോദിയെ കേന്ദ്രീകരിച്ചല്ല വിമര്‍ശനം എന്ന് പറയാന്‍ യുവാക്കള്‍ക്ക് കാരണമുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത് ഒരു മുഖ്യമന്ത്രിയെയും വിമര്‍ശിച്ചല്ല. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെതിരെയായിരുന്നില്ല കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍. മറിച്ച് കര്‍ഷക വായ്പയിലായിരുന്നു. രമണ്‍ സിംഗ്, വസുന്ധര രാജ സിന്ധ്യ എന്നിവരെയും രാഹുല്‍ ആക്രമിച്ചില്ല. ഇവിടെ രണ്ടിടത്തും ഭൂരിപക്ഷം നേടി. അതുകൊണ്ട് ഇതേ ഫോര്‍മുല അവതരിപ്പിക്കണമെന്നാണ് ആവശ്യം.

3 നേതാക്കള്‍

3 നേതാക്കള്‍

യുവാക്കളുടെ എല്ലാ ആവശ്യവും രാഹുല്‍ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് പേരെയാണ് പടത്തലവന്‍മാരായി രാഹുല്‍ തിരിച്ചുവരവില്‍ കൊണ്ടുവരിക. സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍, അശോക് ഗെലോട്ട് എന്നിവരാണ് ഉണ്ടാവുക. ജ്യോതിരാദിത്യ സിന്ധ്യയുടെ ഒഴിവിലേക്കാണ് പൈലറ്റിനെ കൊണ്ടുവരുന്നത്. കോണ്‍ഗ്രസിന്റെ ഏറ്റവും സ്വീകാര്യനായ യൂത്ത് ലീഡറാണ് അദ്ദേഹം. അതേസമയം കെസി വേണുഗോപാലിനെ ഒരുപക്ഷേ കേരളത്തിലേക്ക് അയക്കാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി കസേരയില്‍ അദ്ദേഹത്തിന് നോട്ടമുണ്ട്. ഗെലോട്ടാണ് അപ്രതീക്ഷിതമായി മുന്‍നിരയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ടീം രാഹുലില്‍ ഇവര്‍

ടീം രാഹുലില്‍ ഇവര്‍

മനീഷ് തിവാരി, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഇന്ദര്‍ജീത്ത് സിംഗ്ല, ആര്‍പിഎന്‍ സിംഗ്, ജിതിന്‍ പ്രസാദ, അജയ് മാക്കന്‍, പവന്‍ ഖേര, രാജീവ് സതാവ്, ദീപേന്ദര്‍ ഹൂഡ, അശോക് ചവാന്‍, സുസ്മിത ദേവ്, ജയ്‌വീര്‍ ഷെര്‍ഖില്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഇവര്‍ രാഹുലിന്റെ തിരിച്ചുവരവില്‍ അതിശക്തരാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒതുങ്ങി പോയിരുന്നു ഇവര്‍. എന്നാല്‍ ഇതില്‍ സുര്‍ജേവാലയ്ക്ക് കരുത്ത് പകര്‍ന്നാണ് രാഹുല്‍ തിരിച്ചെത്തിയത്. സുര്‍ജേവാലയാണ് ഇപ്പോള്‍ രാഹുലിന്റെ പദ്ധതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നത്. പാര്‍ലമെന്റില്‍ സിന്ധ്യയുടെ റോളിലേക്ക് മനീഷ് തിവാരി വരാനാണ് സാധ്യത.

ഒഴിവാക്കുന്നത് ഇവരെ

ഒഴിവാക്കുന്നത് ഇവരെ

അഹമ്മദ് പട്ടേലിനെയും ഗുലാം നബി ആസാദിനെയും പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്ന് പതിയെ ഒഴിവാക്കും. പകരം താരിഖ് അന്‍വര്‍ വരുമെന്ന് നേരത്തെ പറഞ്ഞതാണ്. അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിട്ട് പോലും രാഹുല്‍ പ്രതികരിച്ചിട്ടില്ല. ഇയാള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ഇനി നല്‍കാനും സാധ്യതയില്ല. ഗുലാം നബി ആസാദിനെ നേരത്തെ കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ വിഷയത്തിലും രാഹുല്‍ പിന്തുണച്ചിരുന്നില്ല. ഇവര്‍ രണ്ട് പേരും എല്ലാ നീക്കങ്ങളെയും അട്ടിമറിക്കുന്നു എന്ന് രാഹുലിന് പരാതിയുണ്ട്. സിന്ധ്യയുടെ വിഷയം പോലും വലുതാക്കിയത് ഇവരാണ്. കമല്‍നാഥുമായി അടുത്ത ബന്ധമുണ്ട് ഈ രണ്ട് പേര്‍ക്കും.

എന്തുകൊണ്ട് ഗെലോട്ട്

എന്തുകൊണ്ട് ഗെലോട്ട്

ഗെലോട്ട് പകരം പുതിയ കാലത്തിലേക്ക് പറിച്ച് നട്ടു എന്നാണ് രാഹുല്‍ പറയുന്നത്. എല്ലാ ജനകീയ വിഷയത്തിലും അദ്ദേഹം ഇടപെടുന്നുണ്ട്. രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിന്ന് രാജ്യസഭാ വിജയവും കോണ്‍ഗ്രസ് നേടി. ഇതാണ് രാഹുലിന്റെ പ്രശംസയ്ക്ക് കാരണമായത്. സ്വതന്ത്രരെയും സിപിഎം എംഎല്‍എയെയും ഗെലോട്ട് കൂടെ നിര്‍ത്തിയത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടില്‍ എത്തിച്ചത് വലിയ ഗുണകരമായിരുന്നു. ഇവര്‍ക്കെല്ലാ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും സാധിച്ചു. ഇതാണ് ഗെലോട്ടിനെ ടീമിനെ നയിക്കാന്‍ ഏല്‍പ്പിക്കാന്‍ കാരണം.

ഇനി പുറത്താവാന്‍ പോകുന്നത്

ഇനി പുറത്താവാന്‍ പോകുന്നത്

ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വിമതരെ കുറിച്ച് രാഹുലിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പ്രധാനമായും മണിപ്പൂരിലെ നേതാക്കളെ കുറിച്ചാണ് പരാതി ലഭിച്ചത്. അടുത്തത് ഛത്തീസ്ഗഡിലാണ്. ടിഎസ് സിംഗ് ദേവ് ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാനാണ് നീക്കം. കര്‍ഷക വായ്പയില്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയിട്ടും ഇതേ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ദേവ് ശ്രമിക്കുന്നത്. ബിജെപിയുമായി ഇയാള്‍ക്ക് കൂട്ടുകെട്ടുണ്ടെന്ന് സൂചനയുണ്ട്. ഇയാളെ മാറ്റി നിര്‍ത്തും.

English summary
rahul gandhi will take instruction to junior team to build congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X