പ്രിയ വാര്യരെ വെല്ലും കണ്ണിറുക്കലുമായി രാഹുൽ ലോക്‌സഭയിൽ! ട്വിറ്ററില്‍ ട്രെന്‍ഡിങ്.. ഇത് രാഹുൽ ദിനം

ദില്ലി: ലോക്‌സഭയില്‍ അത്യുജ്ജ്വല പ്രകടനം ആയിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍, കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തിനും അത്രയേറെ ശക്തി പകരുന്നതാണ് രാഹുല്‍ ഗാന്ധിയുടെ മാറ്റങ്ങള്‍.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് മാത്രമല്ല രാഹുല്‍ ശ്രദ്ധേയനായത്. അതിന് ശേഷം അപ്രതീക്ഷിതമായി മോദിയെ ആശ്ലേഷിച്ച് ഞെട്ടിപ്പിക്കുകയും ചെയ്തു രാഹുല്‍. അതിനെതിരെ ഇപ്പോള്‍ ബിജെപിക്കാര്‍ രംഗത്തെത്തിയിട്ടും ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുന്നത് മറ്റൊന്നാണ്. ഇന്റര്‍നെറ്റ് വൈറല്‍ ആയ പ്രിയ വാര്യരുടെ കണ്ണിറുക്കലിനെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ അനുകരിച്ചോ എന്നാണ് ചോദ്യം. മോദിയെ കെട്ടിപ്പിടിച്ച് സീറ്റില്‍ തിരിച്ചെത്തിയതിന് ശേഷം ആയിരുന്നു രാഹുലിന്റെ ഈ കണ്ണിറുക്കല്‍!

കെട്ടിപിച്ച് ഞെട്ടിച്ചു

കെട്ടിപിച്ച് ഞെട്ടിച്ചു

അപ്രതീക്ഷിതം ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടിത്തം. മോദിയുടെ അടുത്തേക്ക് രാഹുല്‍ നടന്നടുത്തപ്പോള്‍ ലോക്‌സഭ ശരിക്കും ശ്വാസം അടക്കി നോക്കി നില്‍ക്കുകയായിരുന്നു. ആ കെട്ടിപ്പിടത്തത്തില്‍ മോദിപോലും ഒരു നിമിഷം സ്തംബ്ധനായിരുന്നു.

അതുക്കും മേലെ

അതുക്കും മേലെ


എന്നാല്‍ മോദിജി അത്ര പെട്ടെന്ന് കീഴടങ്ങുന്ന ആളൊന്നും അല്ല. ഒരു നിമിഷത്തിനപ്പുറം, അദ്ദേഹം സാധാരണ ഗതിയില്‍ ആവുകയും രാഹുലിനെ തിരിച്ച് വിളിച്ച് ഒരു ഹസ്തദാനം നല്‍കുകയും ചെയ്തു.

രാഹുല്‍ അതുക്കും മേലെ

രാഹുല്‍ അതുക്കും മേലെ

എന്നാല്‍ രാഹുല്‍ ഗാന്ധി അതുക്കും മേലെ ആണ് എന്നത് പോലെ ആയിരുന്നു ലോക്‌സഭയിലെ പ്രകടനം. മോദിയെ കെട്ടിപ്പിടിച്ച്, കൈകൊടുത്ത് മടങ്ങി സീറ്റില്‍ എത്തിയപ്പോള്‍ ആയിരുന്നു അത്. ഒരു കണ്ണിറുക്കല്‍!!!

 പ്രിയ വാര്യരെ വെല്ലും!!!

പ്രിയ വാര്യരെ വെല്ലും!!!

പ്രിയ പ്രകാശ് വാര്യര്‍ ഇന്റര്‍നെറ്റ് സെന്‍സേഷണല്‍ ആയത് അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ ആയിരുന്നു. അതില്‍ ഒരു ചെറിയ കണ്ണിറുക്കല്‍ രംഗത്തോടെ പ്രിയ ആഗോള പ്രശസ്തയായി. ആ കണ്ണിറുക്കലിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലും!

സംഗതി വൈറല്‍

അല്‍പ നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ആ കണ്ണിറുക്കല്‍ ആളുകള്‍ ശരിക്കും പിടിച്ചെടുക്കുകയായിരുന്നു എന്ന് തന്നെ വേണം പറയാന്‍. ലോക്‌സഭയില്‍ രാഹുല്‍ എത്രത്തോളം ശ്രദ്ധാകേന്ദ്രം ആയിരുന്നു എന്നും ഇത് തെളിയിക്കുന്നുണ്ട്. സംഗതി എന്തായാലും വൈറല്‍ ആയിട്ടുണ്ട്.

ആരാണ് മികച്ചത്

രാഹുല്‍ ഗാന്ധിയോ, പ്രിയ പ്രകാശ് വാര്യരോ... ആരാണ് കണ്ണിറുക്കലില്‍ മികച്ചത് എന്ന ചോദ്യമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഉയരുന്നത്. രാഹുലിന്റെ കണ്ണിറുക്കല്‍ ചിത്രവും വീഡിയോയും അത്രയധികം ആണ് ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

പരിഹസിക്കാനും ആളുണ്ട്

രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ അത് ഉപേക്ഷിക്കാന്‍ ബിജെപിക്കാര്‍ക്കും കഴിയില്ലല്ലോ. ദിവ്യ സ്പന്ദന ഒരു രാത്രി മുഴുവന്‍ പ്രിയ പ്രകാശ് വാര്യയുടെ പ്രചോദനാത്മക വീഡിയോകള്‍ കാണിച്ച് രാഹുലിനെ പഠിപ്പിച്ചതാണ് ഈ കണ്ണിറുക്കല്‍ എന്നാണ് സര്‍ രവീന്ദ്ര ജഡേജ എന്ന സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ ഹാന്‍ഡില്‍ പരിഹസിക്കുന്നത്.

കണ്ണില്‍ നോക്കാന്‍ ആവില്ല

കണ്ണില്‍ നോക്കാന്‍ ആവില്ല

റാഫേല്‍ കരാറിലെ അഴിമതിയെ കുറിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധി, മോദിക്ക് തന്റെ കണ്ണില്‍ നോക്കാന്‍ പോലും കഴിയില്ലെന്ന് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എന്തായാലും കണ്ണിറുക്കി കാണിച്ച് ഇപ്പോള്‍ രാഹുല്‍ താരമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+