കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സരത്തില്‍ മനസ്സ് കര്‍ഷകര്‍ക്കൊപ്പമെന്ന് രാഹുല്‍, പ്രധാനമന്ത്രിയുടെ ആശംസ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. ഈ അവസരത്തില്‍ നമ്മെ വിട്ട്‌പോയവരെയും, സംരക്ഷിക്കുന്നവരെയും, നമുക്ക് വേണ്ടി ത്യാഗം ചെയ്യുന്നവരെയും സ്മരിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. എന്റെ മനസ്സ് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ്. അഭിമാനത്തിനും തലയെടുപ്പിനും വേണ്ടിയാണ് അവര്‍ പോരാടുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അതേസമയം രാഹുല്‍ വിദേശത്താണ് ഇപ്പോഴുള്ളത്. സുഖമില്ലാതിരിക്കുന്ന മുത്തശ്ശിയെ കാണാനായി രാഹുല്‍ ഇറ്റലിയില്‍ പോയെന്നാണ് റിപ്പോര്‍ട്ട്.

1

രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുവത്സര ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഒരു സന്തോഷജനകമായ 2021 നേരുന്നു. ഈ വര്‍ഷം മികച്ച ആരോഗ്യവും സന്തുഷ്ടിയും ഉണ്ടാവട്ടെയെന്നും മോദി ആശംസിച്ചു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, ഈ ദിനം പുതിയൊരു തുടക്കത്തിന് സാധിക്കട്ടെ. വ്യക്തിപരവും കൂട്ടായതുമായ വികസനം സാധ്യമാക്കാന്‍ അവസരമൊരുങ്ങട്ടെ, കൊവിഡ് കാരണം ഉണ്ടായ വെല്ലുവിളികളെ, നിശ്ചയദാര്‍ഢ്യത്താല്‍ മറികടന്ന് ഒന്നിച്ച് മുന്നേറാനുള്ള കരുത്ത് നമുക്കുണ്ടാവുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പുതുവത്സരാശംസകള്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തെ അദ്ദേഹം സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള അലസത കൊവിഡിനെ ശക്തമാക്കുമെന്നും കെജ്രിവാല്‍ മുന്നറിയിപ്പ് നല്‍കി. 2020 ാണ് കടന്നുപോകുന്നത്. കൊറോണവൈറസ് ഇവിടെ തന്നെയുണ്ട്. ഈ പുതുവത്സര ദിനം എല്ലാവര്‍ക്കും സന്തോഷവും ആയുരാരോഗ്യ സൗഖ്യങ്ങളും പ്രദാനം ചെയ്യട്ടെയെന്ന് കെജ്രിവാള്‍ ആശംസിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും ആശംസകള്‍ അറിയിച്ചു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും കൂടിക്കാഴ്ച്ച നടത്തുകയും പരസ്പരം ആശംസകള്‍ കൈമാറുകയും ചെയ്തു. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങള്‍ രാഷ്ട്രപതിക്ക് മുമ്പാകെ പ്രധാനമന്ത്രി അവതരിപ്പിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്തു.

English summary
rahul gandhi wishes protesting farmers a good new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X