• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീലച്ചിത്ര നടിക്കൊപ്പം അമേരിക്കയിലെ ആഢംബര ഹോട്ടലിൽ രാഹുൽ ഗാന്ധി? വ്യാജ പ്രചാരണം കൊഴുക്കുന്നു

ദില്ലി: തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ കൊഴുത്ത് തുടങ്ങി. രാഹുല്‍ ഗാന്ധിയേയും നരേന്ദ്ര മോദിയേയും പുകഴ്ത്തിയും കരിവാരി തേച്ചും പല തരത്തിലുളള പ്രചാരണങ്ങളും നടക്കുന്നു.

സത്യമേത് നുണയേത് എന്ന തിരിച്ചറിയുക പോലും അസാധ്യമാണ് പലപ്പോഴും. യുഎഇ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി 1.37 ലക്ഷം രൂപ വില വരുന്ന ഭക്ഷണം കഴിച്ചെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പുറത്ത് വന്ന അവസാന വ്യാജ വാര്‍ത്ത. ഇപ്പോഴത് പോണ്‍ താരത്തില്‍ എത്തി നില്‍ക്കുന്നു!

ലക്ഷങ്ങളുടെ ഭക്ഷണം കഴിക്കുന്ന രാഹുൽ

ലക്ഷങ്ങളുടെ ഭക്ഷണം കഴിക്കുന്ന രാഹുൽ

എംഎ യൂസഫലി അടക്കമുളള വ്യവസായ പ്രമുഖര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രമാണ് വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടത്. 1500 പൗണ്ട് വിലയുളള ഭക്ഷണമാണ് രാഹുല്‍ കഴിക്കുന്നത് എന്ന ഈ പ്രചാരണം പെട്ടെന്ന് തന്നെ പൊളിഞ്ഞു. പതിനാലുകാരി രാഹുല്‍ ഗാന്ധിയെ ചോദ്യം ചോദിച്ച് വിറപ്പിച്ചു എന്നത് പോലുളള പ്രചാരണങ്ങളും പൊളിഞ്ഞു.

പോൺ കാണുന്നുവെന്നും

പോൺ കാണുന്നുവെന്നും

രാഹുല്‍ ഗാന്ധി ഫോണില്‍ പോണ്‍ കാണുന്നു എന്ന പേരില്‍ ഒരു ചിത്രം നേരത്തെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. നോട്ട് നിരോധന കാലത്ത് എടിഎമ്മിന് മുന്‍പില്‍ ക്യൂ നില്‍ക്കവേ ഫോണ്‍ നോക്കുന്ന രാഹുലിന്റെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് പോണ്‍ കാണുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധി പോണ്‍ താരത്തിനൊപ്പം എന്നതാണ് പുതിയ പ്രചാരണം.

ഒടുവിൽ പോൺ താരത്തിനൊപ്പം

ഒടുവിൽ പോൺ താരത്തിനൊപ്പം

രാഹുല്‍ ഗാന്ധി വിദേശിയായ യുവതിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ആത്മ രാം തപല്യ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രചരിക്കുന്നത്. ഫോട്ടോയിലെ കുറിപ്പ് ഇങ്ങനെയാണ്:'' അമേരിക്കയിലെ ഏറ്റവും ആഢംബര ഹോട്ടലില്‍ പോണ്‍ താരം നതാലിയ റാമോസിനൊപ്പം പപ്പു. ക്യൂവില്‍ നിന്നെടുത്ത 4000 രൂപ രാജകുമാരന്‍ ഇന്ന് ചിലവാക്കി''

ആരാണ് ആ സ്ത്രീ

ആരാണ് ആ സ്ത്രീ

എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളള യുവതി പോണ്‍ താരമല്ല. മറിച്ച് ഓസ്‌ട്രേലിയന്‍ നടിയായ നതാലിയ റാമോസ് ആണ്. രണ്ട് വര്‍ഷം മുന്‍പുളള ചിത്രമാണിപ്പോള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. നതാലിയ തന്നെയാണ് 2017 സെപ്റ്റംബര്‍ 14ന് തന്റെ ഫേസ്ബുക്ക് പേജില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്തത്.

അറിയപ്പെടുന്ന നടി

അറിയപ്പെടുന്ന നടി

217ല്‍ രാഹുല്‍ ഗാന്ധി നടത്തിയ രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനത്തിനിടെ നടന്ന പരിപാടിയിലാണ് നതാലിയ രാഹുലിനൊപ്പം പടമെടുത്തത്. ബെര്‍ഗ്രുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ നതാലിയയും പങ്കെടുത്തിരുന്നു. അമേരിക്കയില്‍ അറിയപ്പെടുന്ന നടിയാണ് നതാലിയ റാമോസ്. ഹൗസ് ഓഫ് അനുബിസ് അടക്കമുളള പ്രശസ്തമായ ടിവി സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട്..

കാമുകിയെന്ന് ആദ്യം

കാമുകിയെന്ന് ആദ്യം

എന്നാല്‍ നതാലിയ ഒരു പോണ്‍ താരമല്ല. നതാലിയയും രാഹുലും ഒപ്പമുളള ചിത്രം 2017ല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഗേള്‍ഫ്രണ്ടാണ് ഒപ്പമെന്ന പേരിലാണ് ഈ ചിത്രം അന്ന് പ്രചരിക്കപ്പെട്ടത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഇതേ ചിത്രം പോണ്‍ താരമെന്ന പേരില്‍ പ്രചരിക്കുകയാണ്.

English summary
Fact Check- Is Rahul Gandhi posing with a porn star in a viral photo?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X