കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോടും കൂട്ടില്ലാതെ രാഹുല്‍... പക്ഷേ, 'ഇയാളെ' മാത്രം ഒഴിവാക്കില്ല; പിഡിയ്‌ക്കൊപ്പം പിന്നേയും രാഹുല്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, നേതാക്കളെ ഒന്നും നേരിട്ട് കാണാന്‍ രാഹുല്‍ തീരെ താത്പര്യം പ്രകടിപ്പിക്കുന്നില്ല.

രാഹുൽ ഗാന്ധിയുടെ വീടിന് കോൺഗ്രസുകാരുടെ ഉപവാസ സമരം! രാജി തീരുമാനത്തിൽ നിന്ന് പിന്മാറണം!രാഹുൽ ഗാന്ധിയുടെ വീടിന് കോൺഗ്രസുകാരുടെ ഉപവാസ സമരം! രാജി തീരുമാനത്തിൽ നിന്ന് പിന്മാറണം!

എന്നാല്‍ ഇപ്പോഴും രാഹുല്‍ ഒരാളെ തന്റെ സമീപത്ത് നിന്ന് ഒഴിവാക്കിയിട്ടില്ല. അത് 'പിഡി' ആണ് ... രാഹുലിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ.

മറ്റാരേയും അടുപ്പിക്കുന്നില്ലെങ്കിലും പിഡി എപ്പോഴും രാഹുലിന്റെ കൂടെ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ കാറില്‍ രാഹുലിന് ഒപ്പം യാത്ര ചെയ്യുന്ന പിഡിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

ആരാണ് പിഡി?

ആരാണ് പിഡി?

രാഹുല്‍ ഗാന്ധിയുടെ വളര്‍ത്തുനായ ആണ് പിഡി. ആദ്യമായിട്ടല്ല പിഡി ഇങ്ങനെ വൈറല്‍ ആകുന്നത്. 2017 ല്‍ രാഹുല്‍ പിഡിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് തന്നെ ഒരു വീഡിയോ ട്വീറ്റുമായിട്ടായിരുന്നു. അന്നത് വൈറല്‍ ആവുകയും ചെയ്തു.

അന്നത്തെ ട്വീറ്റ്

എല്ലാവരും ചോദിക്കുന്നു, ആരാണ് ഇയാള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത്. ഇപ്പോഴിതാ വ്യക്തമാക്കുന്നു. അത് ഞാനാണ് പിഡി... അയാളേക്കാള്‍ കൂളാണ് ഞാന്‍. നോക്കൂ... എനിക്കെന്താണ് ട്വീറ്റുമായി ചെയ്യാന്‍ കഴിയുന്നത്, സോറി ട്രീറ്റുമായി!!!

ഇങ്ങനെ ഒരു കുറിപ്പോട് കൂടി ആയിരുന്നു അന്ന് രാഹുല്‍ പിഡിയുടെ വീഡിയോ പുറത്ത് വിട്ടത്.

ഇപ്പോഴത്തെ ചിത്രം

എന്നാല്‍ ഇപ്പോഴത്തെ ചിത്രം പുറത്ത് വിട്ടത് രാഹുല്‍ ഗാന്ധിയല്ല. അനില്‍ ശര്‍മ എന്ന വ്യക്തിയാണ്. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ രാഹുല്‍ ഗാന്ധിയും പിന്‍സീറ്റില്‍ പിഡിയും ആണ് ചിത്രത്തില്‍ ഉള്ളത്. പിഡി പുറത്തേക്ക് നോക്കിയിരിക്കുകയാണ്. ചിരിക്കുന്ന മുഖവുമായി രാഹുലും പുറത്തേക്ക് നോക്കുന്നുണ്ട്.

എവിടേക്ക് പോകുന്നു

എവിടേക്ക് പോകുന്നു

കുറച്ച് ദിവസങ്ങളായി രാഹുല്‍ നേതാക്കളുമായൊന്നും കാര്യമായി കൂടിക്കാഴ്ചകള്‍ നടത്തുന്നില്ല. ആശയ വിനിമയങ്ങളും കുറവാണ്. ദില്ലി തുഗ്ലക് ലൈനിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പുറത്തേക്കിറങ്ങുമ്പോള്‍ ആണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്‌നത്. ഇതിപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ ഭാവി

കോണ്‍ഗ്രസിന്റെ ഭാവി

രാജി തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് രാഹുല്‍. പല മുതിര്‍ന്ന നേതാക്കളുടേയും പ്രകടനത്തില്‍ രാഹുലിന് വലിയ അതൃപ്തിയുണ്ട്. രാഹുല്‍ അല്ലെങ്കില്‍ പിന്നെ ആരാകും കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന ചോദ്യവും കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

English summary
Rahul Gandhi with his pet dog Pidi picture went viral on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X