കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ല; രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടില്ലെന്ന് ചിദംബരം

Google Oneindia Malayalam News

ദില്ലി: പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്വാഭാവികമായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകണം പ്രധാനമന്ത്രി. ചില സാഹചര്യങ്ങളില്‍ മാറ്റം വന്നേക്കാം. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നരേന്ദ്ര മോദിയെ തന്നെയാണ് ബിജെപി മുമ്പില്‍ നിര്‍ത്തുന്നത്.

എന്നാല്‍, മോദിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തി പ്രചാരണം കൊഴുപ്പിക്കുന്നതില്‍ രാഹുല്‍ ശക്തി തെളിയിക്കുന്ന വേളയിലാണ് കോണ്‍ഗ്രസില്‍ നിന്ന് വേറിട്ട ശബ്ദം. രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും അങ്ങനെ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

അടുത്ത വര്‍ഷം ആദ്യത്തില്‍

അടുത്ത വര്‍ഷം ആദ്യത്തില്‍

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണത്തിലും കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയെ തന്നെ. സ്വാഭാവികമായും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പും രാഹുലിനെ മുന്നില്‍ നിര്‍ത്തി തന്നെയാകുമെന്നാണ് പ്രതീക്ഷ.

പ്രതീക്ഷയ്ക്ക് വിരുദ്ധം

പ്രതീക്ഷയ്ക്ക് വിരുദ്ധം

എന്നാല്‍ ഈ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ് ചിദംബരത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന് ചിദംബരം വ്യക്തമാക്കി. ആരെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്നില്‍ നിര്‍ത്തിയാകില്ല കോണ്‍ഗ്രസിന്റെ പ്രചാരണമെന്നും ചിദംബരം വ്യക്തമാക്കി. ന്യൂസ് 18ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചിദംബരം നിലപാട് വ്യക്തമാക്കിയത്.

അങ്ങനെ പ്രചാരണം വേണ്ട

അങ്ങനെ പ്രചാരണം വേണ്ട

പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തേണ്ട ആവശ്യമില്ല. ഒട്ടേറെ നേതാക്കള്‍ നേരത്തെ പ്രഖ്യാപിക്കാതെ തന്നെ പ്രധാനമന്ത്രിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള നീക്കമായിരിക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നും ചിദംബരം വ്യക്തമാക്കി.

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

എന്നാല്‍ പ്രധാനമന്ത്രിയായി താന്‍ എത്തിയേക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രധാനമന്ത്രിയാകുക എന്നതിനേക്കാള്‍ പ്രാധാന്യം ബിജെപിയെ പരാജയപ്പെടുത്തുകയാണെന്നും ആദ്യം അക്കാര്യത്തിലാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുന്നില്‍ രണ്ട് കാര്യങ്ങള്‍

മുന്നില്‍ രണ്ട് കാര്യങ്ങള്‍

രണ്ട് കാര്യങ്ങളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന് രാഹുല്‍ ഗാന്ധി വിശദമാക്കുന്നു. ആദ്യത്തേത് ബിജെപിയെ പരാജയപ്പെടുത്തലാണ്. അതിന് പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണം. ഈ ഒരുമയുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് രണ്ടാമത്തെ കാര്യം. അത് തിരഞ്ഞെടുപ്പിന് ശേഷം എല്ലാ കക്ഷികളും ഇരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പദവിയെ സൂചിപ്പിച്ച് രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ ചത്തീസ്ഗഡില്‍

രാഹുല്‍ ചത്തീസ്ഗഡില്‍

ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം റായ്പൂരിലാണ് ആരംഭിച്ചത്. ഇവിടെ വച്ചാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തെ കുറിച്ച് സൂചന നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് ചത്തീസ്ഗഡിലെത്തുന്നത്. നവംബര്‍ 12, 20 തിയ്യതികളിലാണ് ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11നും. നിലവില്‍ ബിജെപിയാണ് ചത്തീസ്ഗഡ് ഭരിക്കുന്നത്.

മന്‍മോഹന്‍സിങിന്റെ കാര്യത്തില്‍

മന്‍മോഹന്‍സിങിന്റെ കാര്യത്തില്‍

പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് മുമ്പും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ പ്രഖ്യാരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് മന്‍മോഹന്‍ സിങിന്റെ പേര് ഉയര്‍ന്നുവന്നത്. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ അവര്‍ പിന്‍മാറിയതോടെയാണ് മന്‍മോഹന് സാധ്യത തെളിഞ്ഞത്.

{document1}

English summary
Rahul Gandhi won't be projected as Congress' PM face: P Chidambaram,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X