കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ രഹിതരുടെ സൈന്യവുമായി രാഹുല്‍; തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്സിന്റെ പുതിയ തന്ത്രം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്രസര്‍ക്കാറിനെതിരെ വിവിധതലത്തിലുള്ള പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്ത കര്‍ഷക പ്രതിഷേധങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നടപടി ഇതിനോടകം തന്നെ ദേശീയ തലത്തില്‍ പ്രശംസിക്കപ്പെട്ടു. കാര്‍ഷിക പ്രശ്‌നങ്ങള്‍ പോലെ തന്നെ രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയും പൊതുതിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നത്..

വലിയ വാഗ്ദാനങ്ങള്‍

വലിയ വാഗ്ദാനങ്ങള്‍

വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതോടെ 'തൊഴില്‍ രഹിതരുടെ സൈന്യം' തന്നെ രൂപപ്പെട്ടതായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍

രാജ്യത്ത് വളര്‍ന്നു വരുന്ന അക്രമ സംഭവങ്ങളും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയും തമ്മില്‍ ബന്ധമുണ്ട്. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ തൊഴില്ലായ്മയുള്‍പ്പടേയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംഘടിപ്പിക്കുക എന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

30000 യുവാക്കള്‍

30000 യുവാക്കള്‍

ഒരു ദിവസം 30000 യുവാക്കളാണ് തൊഴില്‍ മാര്‍ക്കറ്റിലേക്ക് കടന്നുവരുന്നത്. എന്നാല്‍ ഇവരില്‍ 450 പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്. ജോലിയില്ലാത്ത യുവാക്കളെ വച്ച് നമ്മളൊരു സൈന്യത്തെ ഉണ്ടാക്കുകയാണ്. ഒരു മാസത്തിനുള്ളുല്‍ ഒരു മില്യണ്‍ അംഗങ്ങളെ ഈ സൈന്യത്തില്‍ അണിനിരക്കും.

അപകടകരമായ അവസ്ഥ

അപകടകരമായ അവസ്ഥ

യുവാക്കള്‍ക്ക് ജോലി നല്‍കാതിരുന്നാല്‍ ദേഷ്യം വരും. പല വവികളിലൂടെയായിരിക്കും ഈ ദേഷ്യവും അമര്‍ഷവും പുറത്തുവരിക. കൃഷിയിടങ്ങളിലും ഫാക്ടറികളിലും തെരുവുകളിലും അത് കാണും. രാജ്യത്തെ സംബന്ധിച്ച് അത് അപകടകരമായ അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നു.

മോദി ആദ്യം ചെയ്യേണ്ടത്

മോദി ആദ്യം ചെയ്യേണ്ടത്

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. ചെറുകിട വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കക വഴി തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കാമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെന്ന് പ്രശ്‌നം അംഗീകരിക്കുകയാണ് ആദ്യം മോദി ചെയ്യേണ്ടത്.

പ്രധാനമന്ത്രിക്ക് ശ്രദ്ധയില്ല

പ്രധാനമന്ത്രിക്ക് ശ്രദ്ധയില്ല

എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നും പ്രധാനമന്ത്രിക്ക് ശ്രദ്ധയില്ല. സ്വച്ഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് എന്നിവയെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുമെങ്കിലും തൊഴില്‍ പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കാനോ പരിഹാരം കാണാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുല്‍ ആരോപിക്കുന്നു.

ഏറ്റവുമധികം സ്വാധീനച്ചത്

ഏറ്റവുമധികം സ്വാധീനച്ചത്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാര്‍ഷികപ്രശ്‌നങ്ങള്‍ക്കൊപ്പം തൊഴില്ലായ്മയാണു വോട്ടര്‍മാരെ ഏറ്റവുമധികം സ്വാധീനച്ചതെന്നു അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും

ലോക്‌സഭാ തിരഞ്ഞെടുപ്പിലും

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ വിഷയം ഉയര്‍ത്തിക്കാട്ടി ബിജെപിയെ നേരിടാനാണ് കോണ്‍ഗ്രസ് അണിയറയില്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. ഗ്രാമീണ മേഖലിയിലും നഗര മേഖലയിലും ഒരേ പോലെ തൊഴില്ലായ്മ രൂക്ഷമാണ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും പൊള്ളയായിരുന്നെന്ന് തെളിയിക്കാനാകും കോണ്‍ഗ്രസ് ശ്രമം.

വന്‍കിട വ്യവസായികള്‍ക്ക് നേട്ടം

വന്‍കിട വ്യവസായികള്‍ക്ക് നേട്ടം

ചെറുകിട, മധ്യനിര വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിച്ചാല്‍ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. എന്നാല്‍ ബിജെപിയുടേയും കേന്ദ്രസര്‍ക്കാറിന്റെയും ശ്രദ്ധ മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് നേട്ടം ഉണ്ടാക്കികൊടുക്കുന്നതിലാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

നിതിന്‍ ഗഡ്കരിയും

നിതിന്‍ ഗഡ്കരിയും

രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴില്ലായ്മയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തി. ജോലികള്‍ കുറവായിക്കും. പരമാവധി തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം എന്നായിരുന്നു ഫോര്‍ച്ചുന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടില്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്.

English summary
Rahul Gandhi Woos 'Army of the Unemployed' for Lok Sabha Battle as Jobs Top Voter Worries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X