കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയടിക്ക് പകുതിയോളം സീറ്റുകള്‍ പിടിച്ചെടുക്കും: കര്‍ഷകരെ കയ്യിലെടുക്കാന്‍ കിസാന്‍ ബജറ്റ്

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ തവണത്തെ ഒന്നുമില്ലായ്മയില്‍ നിന്നും വലിയ തിരിച്ചുവരവിനാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 2014 തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 സീറ്റുകളില്‍ ഒന്നുപോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ മുഴുവന്‍ സീറ്റും കഴിഞ്ഞ തവണ സ്വന്തമാക്കിയത് ബിജെപിയായിരുന്നു.

<strong>കേരളത്തില്‍ മൂന്നാം എംഎല്‍എയ്ക്കായി എന്‍ഡിഎ കരുനീക്കം: പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി?</strong>കേരളത്തില്‍ മൂന്നാം എംഎല്‍എയ്ക്കായി എന്‍ഡിഎ കരുനീക്കം: പാല ഉപതിരഞ്ഞെടുപ്പില്‍ ഷോണ്‍ സ്ഥാനാര്‍ത്ഥി?

എന്നാല്‍ ഇത്തവണ രാജസ്ഥാനില്‍ കാര്യങ്ങള്‍ വ്യത്യസ്ഥാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാന്‍ സംസ്ഥാനത്ത് വലിയ മുന്നേറ്റം കാഴ്ച്ച വെക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ഇതിനുള്ള തന്ത്രമാണ് സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

200 സീറ്റുകളില്‍

200 സീറ്റുകളില്‍

രാജസ്ഥാനില്‍ ആകെയുള്ള 200 സീറ്റുകളില്‍ 100 സീറ്റുകളായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 73 സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയപ്പോള്‍ ബാക്കിയുള്ള 27 സീറ്റുകളില്‍ വിജയിച്ചത് ബിഎസ്പി, സിപിഎം തുടങ്ങിയ കക്ഷികളായിരുന്നു.

പതിമൂന്നിലേറെ സീറ്റുകള്‍

പതിമൂന്നിലേറെ സീറ്റുകള്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ലോക്സഭയിലേക്ക് ആകേയുള്ള 25 സീറ്റുകളില്‍ പതിമൂന്നിലേറെ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇതിന് മുകളിലുള്ള വിജയം നേടാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്.

കണക്ക് കൂട്ടല്‍

കണക്ക് കൂട്ടല്‍

രാജസ്ഥാനില്‍ അധികാരത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിള്ളാന്‍ തീരുമാനിച്ചതും പ്രകടന പത്രികയിലെ ന്യായ് പദ്ധതികളും തിരഞ്ഞെടുപ്പില്‍ വിജയം കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമാവുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

ചുക്കാന്‍ പിടിക്കുന്നത്

ചുക്കാന്‍ പിടിക്കുന്നത്

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രാഹുലിന് എല്ലാവിധ പിന്തുണയും നല്‍കുന്നു.

കാര്‍ഷിക കടങ്ങള്‍

കാര്‍ഷിക കടങ്ങള്‍

കർഷകപ്രശ്നം, സംവരണം എന്നിവയൊക്കെയാണ് പ്രധാനപ്രശ്നമായി പ്രചാരണ വിഷയമായി കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുന്നത്. ഇതില്‍ തന്നെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയത് കോണ്‍ഗ്രസ് പ്രധാന വിഷയമാക്കുന്നു

കിസാന്‍ ബഡ്ജറ്റ്

കിസാന്‍ ബഡ്ജറ്റ്

അധികാരത്തിലേറിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക കിസാന്‍ ബഡ്ജറ്റ് കൊണ്ടുവരുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കോണ്‍ഗ്രസ് രാജസ്ഥാനിലും സജീവമായി ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചരണം നയിച്ച രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

വാഗ്ദാനം

വാഗ്ദാനം

നിലവില്‍ രാജ്യത്ത് ഒരു ബഡ്ജറ്റ് ആണ് ഉള്ളത്. എന്നാല്‍ 2019 ന് ശേഷം ഇവിടെ രണ്ട് ബഡ്ജറ്റുകള്‍ ഉണ്ടാവും. ഒരു ദേശീയ ബഡ്ജറ്റും ഒരു കിസാന്‍ ബഡ്ജറ്റും. ഓരോ വര്‍ഷവും കര്‍ഷകര്‍ക്ക് എത്ര മിനിമം വേതനം വര്‍ധിക്കുമെന്ന് കാര്‍ഷിക ബഡ്ജറ്റിലൂടെ അറിയിക്കുമെന്ന് ഭാരാതാപൂറിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

എല്ലാ കാര്യങ്ങളും

എല്ലാ കാര്യങ്ങളും

കര്‍ഷകര്‍ ആവശ്യമായ എല്ലാ കാര്യങ്ങളും കിസാന്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തും. ലഭ്യമാവേണ്ട നഷ്ടപരിഹാരങ്ങള്‍, സബ്സിഡി, ഭക്ഷ്യ ഉത്പാദനത്തിന്‍റെയും സംരക്ഷണ കേന്ദ്രങ്ങളുടേയും വിവരങ്ങല്‍ കാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബിജെപിയും കോണ്‍ഗ്രസും

ബിജെപിയും കോണ്‍ഗ്രസും

ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന രാജ്യത്തെ ഒരു പ്രധാന സംസ്ഥാനമാണ് ഇവിടം. എന്നാല്‍ സിപിഎം, ബിഎഎസ്പി ഉള്‍പ്പടെ നിരവധി ചെറുപാര്‍ട്ടികളും രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്.

ട്വീറ്റ്

രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ പ്രചരണം നടത്തുന്നു

English summary
Rahul Gandhi Woos Farmers in Rajasthan, Promises Increased MSP in Separate Kisan Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X