• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭയപ്പെടരുത്, ഞങ്ങളുണ്ട് കൂടെ; മോദി വിമര്‍ശനത്തിന് ജയിലില്‍ അടക്കപ്പെട്ട മാധ്യപ്രവര്‍ത്തകന് പിന്തുണ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി കോമണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്‌ഗേമിന് പിന്തുണ അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കത്തയച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയിയേും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെയും വിമര്‍ശിച്ചു കൊണ്ട് സമുഹൂമാധ്യമങ്ങള്‍ പോസ്റ്റിട്ടു എന്ന കുറ്റം ചുമത്തിയായിരുന്നു കഴിഞ്ഞ നവംബറില്‍ കിഷോര്‍ ചന്ദ്രയെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പിന്തിരിയരുത്, ഞങ്ങള്‍ കൂടെയുണ്ടെന്നാണ് കിഷോര്‍ ചന്ദ്രക്ക് അയച്ച കത്തില്‍ രാഹുല്‍ വ്യക്തമാക്കുന്നത്. കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ..

കത്തില്‍

കത്തില്‍

എതിര്‍സ്വരങ്ങളേയും ഭിന്നാഭിപ്രയക്കാരെയും നിശബ്ദമാക്കാന്‍ ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കിഷോര്‍ ചന്ദ്രയുടെ അറസ്‌റ്റെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു.

ബിജെപി സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍

കഴിഞ്ഞ കുറച്ചു കാലങ്ങളായി മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചവിട്ടി മെതിക്കുന്ന രീതി നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഞങ്ങള്‍ കൂടെയുണ്ട്

ഞങ്ങള്‍ കൂടെയുണ്ട്

ഇന്ത്യയെന്ന് ആശയത്തെ മാത്രമല്ല, ബിജെപി സര്‍ക്കാറിന്റെയും പാര്‍ട്ടിയുടേയും തെറ്റായ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാവരേയും തകര്‍ക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കും. ഈ നീക്കങ്ങള്‍ക്ക് മുന്നില്‍ ഭയപ്പെട്ടുകൊണ്ട് പിന്തിരിയരുതെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു.

നവംബര്‍ 27ന്

നവംബര്‍ 27ന്

നവംബര്‍ 27 നായിരുന്നു മണിപ്പൂര്‍ പോലിസ് കിഷോര്‍ ചന്ദ്രയെ കസ്റ്റഡിയില്‍ എടുത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി ബീരേന്‍ സിങ്ങിനേയും വിമര്‍ശിക്കുന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു കിഷോറിനെതിരെ ചുമത്തിയ കുറ്റം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

മണിപ്പൂരില്‍ ബിജെപി ത്സാന്‍സി റാണി ലക്ഷ്മിഭായുടെ ജന്മവാര്‍ഷികാഘോഷ പരിപാടികല്‍ നടത്തിയതിനെതിരെയായിരുന്നു കിഷോര്‍ ചന്ദ്ര ഫേസ്ബുക്ക് പോസ്റ്റിട്ടത്. മണിപ്പൂര്‍ ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയാണ് ഇതെന്നായിരുന്നു കിഷോറിന്റെ വിമര്‍ശനം.

മോദിയുടെ പാവ

മോദിയുടെ പാവ

ബീരേന്‍ സിങ് മോദിയുടെ പാവയാണെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ടായിരുന്നു. 39 കാരനായ കിഷോര്‍ ചന്ദ്രയെ ദേശീയ സുരക്ഷാ നിയമപ്രകാരം പിന്നീട് ഒരു വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു.

കേന്ദ്രത്തിന്‍റെ അറിവോടെ

കേന്ദ്രത്തിന്‍റെ അറിവോടെ

ദേശീയ സെക്യുരിറ്റി ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാറുകള്‍ ഇങ്ങനെ അറസ്റ്റ് ചെയ്യാനാവില്ലെന്നും കേന്ദ്രത്തിന്‍റെ അറിവോടെയാണ് അറസ്റ്റ് നടന്നതെന്നുമാണ് കിഷോര്‍ ചന്ദ്രനെ പിന്തുണക്കുന്നവര്‍ ആരോപിച്ചിരുന്നു.

അറസ്റ്റിനെ പുനഃപരിശോധിക്കണം

അറസ്റ്റിനെ പുനഃപരിശോധിക്കണം

ഇങ്ങനെയൊരു തീരുമാനം വരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നാണ്. ഈ അറസ്റ്റിനെ പുനഃപരിശോധിക്കാന്‍ അദ്ദേഹത്തിന് അപേക്ഷ അയിച്ചിട്ടുണ്ടെന്നും കിഷോറിന്റെ ഭാര്യ രംജിത നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണപരമായ പ്രതികരണം വന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഹൈകോടതിയില്‍ പോകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ജോലി രാജിവെച്ചു

ജോലി രാജിവെച്ചു

പ്രാദേശിക മാധ്യമമായ ഐഎസ്ടിവിയിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു കിഷോര്‍ ചന്ദ്ര. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇടുന്നതിന് മുമ്പ് ഐഎസ്ടിവിയിലെ ജോലി രാജിവച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ല

മാധ്യമ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ല

കിഷോര്‍ചന്ദ്രയ്ക്കെതിരെയുള്ള നടപടിയില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രധിക്ഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പും മാധ്യമ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ലെന്നാണ് ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്റെ നിലപാട്.

English summary
Rahul Gandhi Writes To Jailed Manipur Journalist Who Targeted PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X