Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യമുള്ളവർക്കെല്ലാം വാക്സിനേഷൻ; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ഇന്ത്യയിൽ കോവിഡ് വാക്സിൻ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മോദിക്ക് രാഹുലിന്റെ കത്ത്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആവശ്യമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കണമെന്ന് രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം നിലനിൽക്കുന്നതിനാൽ വാക്സിൻ കയറ്റുമതി നിർത്തണമെന്നും കൂടുതൽ വാക്സിനുകൾ വിപണിയിലെത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Rahul Gandhi

ഇന്ത്യയിൽ കോവിഡ് വാക്സിൻ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് മോദിക്ക് രാഹുലിന്റെ കത്ത്. കേന്ദ്രത്തിന്റെ മോശം നടപ്പാക്കലും മേൽനോട്ടവും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിൻ നിർമ്മാതാക്കളുടെയും ശ്രമങ്ങളെ ദുർബലപ്പെടുത്തിയെന്ന് രാഹുൽ കത്തിൽ കുറ്റപ്പെത്തി.

ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ വിതരണം ചെയ്യണമെന്ന് രാഹുൽ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ എല്ലാവർക്കും സുരക്ഷിതമായ ജീവിതത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആവശ്യവും ആഗ്രഹവും സംബന്ധിച്ച് ചർച്ച ചെയ്യുന്നത് പരിഹാസ്യമാണെന്നും രാഹുൽ കുറിച്ചു.

നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി തുടരുന്നതിനെ രാഹുല്‍ നിശിതമായി കുറ്റപ്പെടുത്തി. വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം രാജ്യത്ത് ഏറ്റവുമധികം വ്യാപനനിരക്ക് പ്രകടമായ ഈ സമയത്ത് മിക്ക വിതരണകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ എത്തിച്ചേരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Recommended Video

cmsvideo
    Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

    ഏപ്രിൽ 11 (ഞായർ) മുതൽ 14 (ബുധൻ) വരെ വാക്സിൻ ഉത്സവമായി ആഘോഷിക്കും. പരിശോധന, പിന്തുടരൽ, ചികിത്സ എന്നതാണ്​ നമ്മുടെ മുന്നിലുള്ള ഫലപ്രദമായ പ്രതിരോധ മാർഗം. ആർടിപിസിആർ ടെസ്​റ്റുകൾ 70 ശതമാനമായി ഉയർത്തണം. ക​​െണ്ടയ്​ൻമെൻറ്​ സോണുകളിൽ എല്ലാവർക്കും ടെസ്​റ്റ്​ നടത്തണം. കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ അഞ്ചു ശതമാനത്തിനു താഴെയാക്കാൻ പാകത്തിൽ സംസ്​ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്ന്​ മുഖ്യമന്ത്രിമാരോട്​ പ്രധാനമന്ത്രി അഭ്യർഥിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+