കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് മറുപടിയുമായി രാഹുല്‍ ഗാന്ധി, അനാവശ്യ വിവാദമെന്ന് രാഹുല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ അക്രമിക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ട് | Oneindia Malayalam

ദില്ലി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന മനോഹര്‍ പരീക്കറിന്റെ ആരോപണത്തിനു മറുപടിയുമായി രാഹുല്‍ ഗാന്ധി. രാഹുല്‍ തന്നെ സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ആരോഗ്യപരമായ രാഷ്ട്രീയത്തിന്റെ പേരിലാണ് രാഹുലിനെ സ്വീകരിച്ചതെന്നും പരീക്കര്‍ രാഹുലിനെഴുതിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി രാഹുല്‍ എത്തിയത്. മനോഹര്‍ പരീക്കറുമായി നടന്ന സംഭാഷണത്തില്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ലെന്നും ഇത്തരത്തില്‍ കത്ത് പുറത്തായതാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഇടയാക്കിയതെന്നും രാഹുല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തനിക്കയച്ച കത്ത് താന്‍ വായിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കരുതാിരുന്നെന്നും പരീക്കറിനെ സന്ദര്‍ശിച്ചത് തികച്ചും വ്യക്തിപരമാണെന്നും അതില്‍ യൊതൊരു രാഷ്ട്രീയ മാനവും കലര്‍ന്നിട്ടില്ലെന്നും രാഹുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യുഎസില്‍ ചികിത്സയിലിരിക്കെ താങ്കളെ വിളിച്ചിരുന്നു എന്നും അതിനാല്‍ അതിനു സമാനമായ രീതിയില്‍ ആരോഗ്യത്തെ കുറിച്ചറിയാന്‍ മാത്രമാണ് അന്നത്തെ സന്ദര്‍ശനം എന്നും രാഹുല്‍ കത്തില്‍ പറയുന്നു.

rahul-gandhi35

പരീക്കറിനെ സന്ദര്‍ശിച്ചതിനു പുറമേ താന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയാണെന്നും അഴിമതിക്കാരനായ പ്രധാനമന്ത്രിയെ അക്രമിക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്നും റാഫേല്‍ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് അതിനാലാണെന്നും രാഹുല്‍ പറയുന്നു. ഗോവയില്‍ ഇരുവരുടെയും കൂടികാഴ്ച്ചയിലെ യാതൊരു സംഭാഷണവും പുറത്ത് പറഞ്ഞിട്ടില്ലെന്നും പൊതുമധ്യത്തില്‍ ഉള്ളത് മാത്രമാണ് താന്‍ പ്രസംഗിച്ചതെന്നും രാഹുല്‍ പരീക്കറഇനോട് പറയുന്നു.


2015 ഏപ്രിലില്‍ ഗോവയില്‍ മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ആണ് മോദി ഫ്രാന്‍സില്‍ ഫ്രഞ്ച് പ്രസിഡന്റുമായി ചേര്‍ന്ന് റാഫേല്‍ കരാര്‍ പ്രഖ്യാപിച്ചതെന്നും താങ്കള്‍ക്ക് ഇതിനെ കുറിച്ച് അറിവില്ലെന്ന് അന്ന് തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്നും രാഹുല്‍ പറയുന്നു. താങ്കളുടെ ഗോവന്‍ കാബിനറ്റ് സഹകാരിയായ വ്യക്തി തന്നെ റാഫേലുമായി ബന്ധപ്പെട്ട രേഖകലഞ് താങ്കളുടെ ബെഡ്‌റൂമിലാണെന്ന ഓഡിയോ ക്ലീപ്പ് പുറത്ത് വിട്ടെന്നും അതിനാല്‍ ആണ് പ്രധാനമന്ത്രിയോട് വിധേയത്വം കാണിക്കുന്നതിനായി തന്നെ കരുവാക്കുന്നതെന്നും രാഹുല്‍ പറയുന്നു.

ഇത് തികച്ചും അനാവശ്യമായ വിവാദമാണെന്നും താങ്കള്‍ കത്ത് പുറത്ത് വിട്ടചതിനാലാണ് ഇത്തരത്തിലൊരു വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതനായതെന്നും രാഹുല്‍ പറയുന്നു. താങ്കള്‍ക്ക് അതിവേഗം സുഖ്ം പ്രാപിക്കട്ടെ എന്നും രാഹുല്‍ കത്തില്‍ പറയുന്നുണ്ട്.

English summary
Rahul Gandhi wrote letter to Goan CM Manohar Parrikar foe answering the controversy occurs after he visit CM Parrikkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X