Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജ്യം തല കുനിക്കുന്നു', വീരമൃത്യു വരിച്ച 20 സൈനികരുടേയും കുടുംബങ്ങൾക്ക് കത്തെഴുതി രാഹുൽ ഗാന്ധി

ദില്ലി: ലഡാക്കില്‍ വീരമൃത്യു വരിച്ച 20 സൈനികര്‍ രാജ്യത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ്. മരണപ്പെട്ട 20 സൈനികരുടേയും കുടുംബങ്ങളെ രാജ്യം ചേര്‍ത്ത് പിടിക്കുന്നു. അതിനിടെ ഈ 20 സൈനികരുടേയും കുടുംബങ്ങളെ അനുശോചനം അറിയിച്ച് കത്തുകള്‍ എഴുതി അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സൈനികര്‍ നടത്തിയ ത്യാഗത്തിന് മുന്നില്‍ രാജ്യം തലകുനിക്കുന്നു എന്ന് കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു. സൈനികരുടെ ദേശസ്‌നേഹം ഒരിക്കലും മറക്കില്ല. തന്റെ പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടെന്നും കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

rahul

Recommended Video

cmsvideo
    China releases 10 Indian soldiers after intense negotiations | Oneindia Malayalam

    കൊല്ലപ്പെട്ട സൈനികന്‍ തിരു കെ പളനിയുടെ ഭാര്യക്ക് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് ഇങ്ങനെയാണ്: ''താങ്കളുടെ ഭര്‍ത്താവ് തിരു കെ പളനിയുടെ മരണത്തില്‍ അത്യന്തം ദുഖമുണ്ട്. അദ്ദേഹത്തിന്റെ ത്യാഗത്തിന് മുന്നില്‍ രാജ്യം തല കുനിക്കുന്നു. അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം നാം ഒരിക്കലും മറക്കില്ല. ഓരോ ഇന്ത്യക്കാരനും ശാന്തിയിയിലും സ്വാതന്ത്ര്യത്തിലും ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ജീവന്‍ രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.

    രാജ്യത്തിന്റെ വീരപുത്രന്റെ വിയോഗത്തില്‍ വേദനിക്കുമ്പോഴും ഈ ദുരന്തത്തെ അഭിമുഖീകരിക്കുന്ന താങ്കളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു. ഈ വിഷമ ഘട്ടത്തിന്റെ എന്റെ പ്രാര്‍ത്ഥനയിലും ചിന്തയിലും നിങ്ങളും കുടുംബവും ഉണ്ട്'' എന്നാണ് രാഹുല്‍ എഴുതിയിരിക്കുന്നത്. സൈനികരുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+