കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ് ഹോഗാ ന്യായ്.... രാഹുലിന്റെ പ്രചാരണവാക്യം തയ്യാറാക്കിയത് ആരാണ്?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പ്രചാരണ വാക്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അബ് ഹോഗാ ന്യായ് എന്ന വാക്യം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ട്രെന്‍ഡിംഗാവുകയും ചെയ്തിരുന്നു. എല്ലാവരും രാഹുല്‍ ഗാന്ധിയെ ഇതിന്റെ പേരില്‍ പുകഴ്ത്തുന്നുണ്ട്. പക്ഷേ രാഹുല്‍ ഒറ്റയ്ക്കല്ല ഈ പ്രചാരണ വാക്യം പുറത്തിറക്കിയത്. ഇതിന് പിന്നില്‍ ഒരു യുവാവിന്റെ അധ്വാനമാണ് ഉള്ളത്.

കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് രാഹുല്‍ നിയമിച്ച ഈ ചെറുപ്പക്കാരനാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ആല്‍വയും മകനായ നിഖില്‍ ആല്‍വായ ഈ ചെറുപ്പക്കാരന്‍. എന്താണ് കോണ്‍ഗ്രസില്‍ നിഖിലിന്റെ റോളെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. പക്ഷേ ജനങ്ങളില്‍ നല്ല സ്വാധീനം ചെലുത്തുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നാണ് പ്രമോഷണല്‍ വീഡിയോയിലും പ്രചാരണ വാക്യത്തില്‍ നിന്നും മനസ്സിലാവുന്നത്.

അബ് ഹോഗാ ന്യായ്

അബ് ഹോഗാ ന്യായ്

ഇനി നീതിയുണ്ടാവും അതാണ് അബ് ഹോഗാ ന്യായ് എന്ന വാക്യത്തിന്റെ അര്‍ത്ഥം. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയാണ് ഇത് പുറത്തുവിട്ടത്. മീഡിയ സംരംഭകനായ നിഖില്‍ ആല്‍വയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തെ വെറും 10 ദിവസം കൊണ്ട് നിഖില്‍ ആല്‍വ പൊളിച്ചെഴുതിയെന്നാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതോടെ ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് നിഖില്‍.

ആരാണ് നിഖില്‍ ആല്‍വ

ആരാണ് നിഖില്‍ ആല്‍വ

കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ മാര്‍ഗരറ്റ് ആല്‍വയുടെ മകനാണ് നിഖില്‍. മുന്‍ രാജസ്ഥാന്‍, ഉത്തരാഖണ്ഡ് ഗവര്‍ണറായിരുന്നു അവര്‍. കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റംഗവും ആയിരുന്നു അവര്‍. സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പാര്‍ട്ടിയില്‍ മാര്‍ഗരറ്റ് ആല്‍വയുടെ ശക്തി ക്ഷയിക്കുകയായിരുന്നു. എന്നാല്‍ അവരുടെ മകനെ തന്റെ വിശ്വസ്തനാക്കിയാണ് രാഹുല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍

കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍

രാഹുലിന്റെ നിര്‍ദേശപ്രകാരം നിഖില്‍ 2018 ഡിസംബറില്‍ തന്നെ ക്യാമ്പയിന്‍ കാര്യങ്ങള്‍ തയ്യാറാക്കിയിരുന്നു. വിവിധ ഏജന്‍സികളെയും പല മേഖലകളിലായി പ്രവര്‍ത്തിക്കാനും തയ്യാറാക്കിയിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണം വന്നതോടെ ദേശീയ തലത്തിലെ ട്രെന്‍ഡ് മാറി. ഇതോടെ കോണ്‍ഗ്രസിന്റെ പ്രചാരണം മാറിപോയി. നേരത്തെയുണ്ടായിരുന്ന പ്രചാരണം ദേശീയതയെ മുന്‍നിര്‍ത്തിയുള്ളതല്ലായിരുന്നു. ഇതോടെ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് പ്രചാരണവാക്യം പുറത്തിറക്കിയത്.

രാഹുല്‍ ഒരുക്കിയ തന്ത്രം

രാഹുല്‍ ഒരുക്കിയ തന്ത്രം

രാഹുല്‍ മാര്‍ച്ച് 25ന് പാവപ്പെട്ടവര്‍ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ട്രെന്‍ഡിംഗായിരുന്നു. ഇതോടെ പുതിയ രീതി പരീക്ഷിക്കാന്‍ രാഹുല്‍ തയ്യാറാവുകയായിരുന്നു. മാര്‍ച്ച് 28ന് പ്രചാരണ കമ്മിറ്റി യോഗം രാഹുല്‍ ചേരുകയായിരുന്നു. ഇതില്‍ വെച്ച് മൂന്നംഗ സബ് കമ്മിറ്റിയെ രാഹുല്‍ പ്രത്യേകമായി നിയമിച്ചു. പ്രിയങ്ക ഗാന്ധി, സാം പിത്രോഡ, നിഖില്‍ ആല്‍വ എന്നിവരായിരുന്നു അംഗങ്ങള്‍. പത്ത് ദിവസം കൊണ്ട് ന്യായ് പദ്ധതിയെ സൂചിപ്പിക്കുന്ന പ്രചാരണ വാക്യം രൂപീകരിക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം.

തയ്യാറാക്കിയത് ഇങ്ങനെ

തയ്യാറാക്കിയത് ഇങ്ങനെ

നിഖിലാണ് പ്രചാരണവാക്യത്തിനായി മുന്‍കൈയ്യെടുത്തത്. ദില്ലി, മുംബൈ, ബംഗളൂരു നഗരങ്ങളില്‍ യാത്ര ചെയ്ത്, പാട്ടുകാര്‍, എഴുത്തുകാര്‍, സംവിധായകര്‍, അതിന് വേണ്ട നടന്‍മാരും സ്റ്റുഡിയോവും വരെ നിഖില്‍ തയ്യാറാക്കി. മുമ്പ് ടിവി പ്രൊഡക്ഷന്‍ കമ്പിനിയായ മിഡിടെക്കിന് വേണ്ടി പ്രവര്‍ത്തിച്ച പരിചയമുണ്ട് നിഖിലിന്. പരസ്യ മേഖലയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും ന്യായ് വാക്യത്തിനായി ഉപയോഗിക്കുകയായിരുന്നു. നിഖിലിന്റെ രീതികള്‍ രാഹുലിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

പിന്നണിയില്‍ ആരൊക്കെ

പിന്നണിയില്‍ ആരൊക്കെ

ബോളിവുഡിലെ മുന്‍നിര സംവിധായകനായ നിഖില്‍ അദ്വാനിയാണ് ഇത് സംവിധാനം ചെയ്തത്. പ്രചാരണ വാക്യം എഴുതാനായി പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെയും ക്രിയേറ്റീവ് ഡയറക്ഷനായി അനൂജ ചൗഹാനെയും നിഖില്‍ കൊണ്ടുവന്നു. ഗോഡസ്സ് പ്രൊഡക്ഷന്‍ എന്ന ഏജന്‍സിയെയും ചില നിര്‍ണായക കാര്യങ്ങള്‍ ഏല്‍പ്പിച്ചു. ഡിജിറ്റല്‍ ക്യാമ്പയിനിന് സില്‍വര്‍ പുഷ് എന്ന വമ്പന്‍ ടീമിനെയാണ് ഏല്‍പ്പിച്ചത്. ബിജെപിയെ വീഴ്ത്താനായി ഐഡിയ ബോക്‌സ്, നിക്‌സണ്‍ എന്നിവരെയും കോണ്‍ഗ്രസ് ഇറക്കിയിട്ടുണ്ട്.

രാഹുലിനെ സഹായിച്ചത് ഇങ്ങനെ

രാഹുലിനെ സഹായിച്ചത് ഇങ്ങനെ

നിഖില്‍ ആല്‍വയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍മാരായ നിരേത്, നിവേദിത് എന്നിവരും ഉണ്ടായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമാണ് രാഹുലിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നിഖില്‍ ഏറ്റെടുത്തത്. രാഹുലിന്റെ ഓരോ ട്വീറ്റും ട്രെന്‍ഡിംഗാവുന്നതിന് പിന്നില്‍ നിഖിലാണ് പ്രവര്‍ത്തിച്ചത്. നോമോ ജോബ്‌സ്, ഹൗ ഈസ് ദ ജോബ്‌സ് തുടങ്ങിയ പഞ്ച് ലൈനുകള്‍ വളരെ ശ്രദ്ധ നേടിയിരുന്നു. അപ്‌നി ബാത്ത് രാഹുല്‍ കെ സാത്ത് എന്ന അതിപ്രശസ്ത പ്രയോഗവും നിഖിലാണ് കൊണ്ടുവന്നത്. രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ വരണമെന്ന കാര്യവും നിയന്ത്രിക്കുന്നത് നിഖിലാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

സങ്കല്‍പ്പ് പത്ര ലക്ഷ്യമിടുന്നത് 5 വര്‍ഷത്തെ മാറ്റങ്ങള്‍.... പുതിയ ഇന്ത്യക്കായി 10 വാഗ്ദാനങ്ങള്‍!!സങ്കല്‍പ്പ് പത്ര ലക്ഷ്യമിടുന്നത് 5 വര്‍ഷത്തെ മാറ്റങ്ങള്‍.... പുതിയ ഇന്ത്യക്കായി 10 വാഗ്ദാനങ്ങള്‍!!

English summary
margaret alvas son nikhil behind congress nyay campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X