Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി വാഹനമില്ല, 72 ലക്ഷത്തിന്റെ കടബാധ്യത, രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

Recommended Video

cmsvideo
    രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

    കൽപ്പറ്റ: നാമനിർദ്ദേശ പത്രിക സമർപ്പണത്തിനായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. രാഹുലും പ്രിയങ്കയും ചേർന്ന് നയിച്ച റോഡ് ഷോ വയനാടിനെ ഇളക്കി മറിച്ചാണ് മുന്നോട്ട് നീങ്ങിയത്. പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും കാണാൻ റോഡിന് ഇരുവശവും തടിച്ചുകൂടിയരുന്നു.

    രാഹുലിന്റെ വരോടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതോടെ രാഹുൽ ഗാന്ധി ഇനി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയാണ്. രാഹുൽ ഗാന്ധി സമർപ്പിച്ച നാമ നിർദ്ദേശ പത്രികയിലുള്ള സ്വത്ത് വിവരത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ രാഹുൽ ഗാന്ധിയുടെ ആസ്തിയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

    ആകെ ആസ്തി

    ആകെ ആസ്തി

    നാമ നിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം രാഹുൽ ഗാന്ധിയുടെ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണ്. നിക്ഷേപങ്ങളും , ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്താവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം പതിനഞ്ച് കോടി 88 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

    വർദ്ധന

    വർദ്ധന

    അഞ്ച് വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തിയിൽ 7 കോടിയോളം രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.

     കൈവശമുള്ള തുക

    കൈവശമുള്ള തുക

    നാൽപ്പതിനായിരം രൂപയാണ് കൈവശമുള്ളത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി , ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽ പരം രൂപയുടേതാണ്. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം രൂപ.

    കടബാധ്യത

    കടബാധ്യത

    രാഹുൽ ഗാന്ധിയുടെ പേരിൽ 72 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ അഞ്ച് ലക്ഷം രൂപ സോണിയാ ഗാന്ധിക്ക് നൽകാനുള്ളതാണ്. 2,91,367.00 രൂപ വിലവരുന്ന 333.300 ഗ്രാം സ്വര്‍ണവും രാഹുല്‍ ഗാന്ധിയുടെ കൈവശമുണ്ട്. 2017-18 വർഷത്തെ രാഹുൽ ഗാന്ധിയുടെ ആകെ വരുമാനം 1,11,85,570 കോടി രൂപയണ്.

    5 കേസുകൾ

    5 കേസുകൾ

    രാഹുൽ ഗാന്ധിക്കെതിരെ അഞ്ച് കേസുകളാണ് നിലവിലുള്ളത്. രണ്ട് കേസുകൾ മഹാരാഷ്ട്രയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാർഖണ്ഡ്, ആസാം, ദില്ലി എന്നിവിടങ്ങളിലായി ഓരോ കേസുകൾ വീതമുണ്ട്. 4 എണ്ണം മാന നഷ്ടക്കേസുകളും. ഒരെണ്ണം സുബ്രഹ്മണ്യസ്വാമി സമർപ്പിച്ച സ്വകാര്യ കേസുമാണ്.

    വാഹനമില്ല

    വാഹനമില്ല

    രാഹുൽ ഗാന്ധിയുടെ പേരിൽ സ്വന്തമായി വാഹനമില്ല . എസ്പിജി സുരക്ഷയുള്ളതിനാൽ എസ്പിജി വാഹനത്തിലാണ് യാത്രയെന്നും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ട്രിനിറ്റി കോളേജിൽ നിന്നും ഡെവലപ്മെന്റൽ സ്റ്റഡീസിൽ എംഫിൽ നേടിയിട്ടുണ്ട് രാഹുൽ ഗാന്ധി.

    2.34 ഏക്കർ കൃഷി സ്ഥലം

    2.34 ഏക്കർ കൃഷി സ്ഥലം

    ദില്ലിയിലെ സുൽത്താൻപൂരിലുള്ള കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. ഒരു കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 8,75,70,000.00 ആണ് ഇതിന്റെ ഇപ്പോഴത്തെ വില.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+