66 ദിവസം, 6700 കിലോ മീറ്റര്‍ ദൂരം, 15 സംസ്ഥാനങ്ങൾ, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര
ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 14ന് തുടക്കം. ഭാരത് ജോഡോ ന്യായ് യാത്ര എന്നാണ് ഈ രണ്ടാം യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെ സംസ്ഥാനങ്ങള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്കാണ് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര. ആദ്യത്തെ ഭാരത് ജോഡോ യാത്രയില്‍ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കശ്മീര്‍ വരെയായിരുന്നു രാഹുലിന്റെ പദയാത്ര.
മണിപ്പൂരില്‍ തുടങ്ങി മുംബൈയില്‍ ആണ് യാത്ര അവസാനിക്കുക. 6700 കിലോ മീറ്റര്‍ ദൂരം 66 ദിവസമെടുത്ത് ഈ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി കവര്‍ ചെയ്യും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് യാത്രയെക്കുറിച്ച് അന്തിമ തീരുമാനമെടുത്തത്.

രാഹുല്‍ ഗാന്ധിയെക്കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും അടക്കം പങ്കെടുത്ത മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ യാത്രയുടെ പബ്ലിസിറ്റി അടക്കമുളള കാര്യങ്ങളുടെ ചുമതലയുളള നേതാക്കളായ വൈബി ശ്രീവത്സ, കെബി ബൈജു എന്നിവര്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ വിശദമായ പ്ലാന്‍ അവതരിപ്പിച്ചു.
ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുകയെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ ജയ്റാം രമേശ് വ്യക്തമാക്കി. 110 ജില്ലകളിലും 100 ലോക്സഭാ മണ്ഡലങ്ങളിലും കൂടി യാത്ര കടന്ന് പോകും. സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ ഒഴിവാക്കിയ അരുണാചല്‍ പ്രദേശ് കൂടി യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ഭാഗമാകാന്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ മാത്രം 11 ദിവസമാണ് യാത്രയുണ്ടാവുക. അമേഠി, റായ്ബറേലി, വാരണാസി, പ്രയാഗ് രാജ്, ബറേലിയും അലിഗഡും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ യുപിയുടെ ചില ഭാഗങ്ങള്‍ എന്നിവയിലൂടെ രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്ന് പോകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications