രാഹുല്‍ മോഡിയെ ചരിത്രം പഠിപ്പിക്കുന്നു

ഗുജറാത്തില്‍ മോഡി നിര്‍മ്മിയ്ക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പ്രതിമയുടെ സ്ഥാപനത്തിനെതിരായിരുന്നു രാഹുലിന്റെ വിമര്‍ശനം. ആര്‍എസ്എസ് വിഷമാണെന്നും മഹാത്മ ഗാന്ധിയെ കൊന്നതിന്റെ പിന്നില്‍ ആര്‍എസ്എസ് ആശയമാണെന്നുമാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പറഞ്ഞതെന്ന് രാഹുല്‍ ഗാന്ധി. ഈ ചരിത്രമൊന്നും ഗുജറാത്തിലെ ചില നേതാക്കള്‍ക്ക് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പുസ്തകങ്ങളോ ചരിത്ര പുസ്തകങ്ങളോ വായിച്ച് നോക്കാത്തവരാണ് ഗുജറാത്തിലെ നേതാക്കളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിയ്‌ക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധങ്ങള്‍ ദുര്‍ബലമാണെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ ലോകായുക്ത സ്ഥാപിയ്ക്കാത്തതിനെതിരെയും രാഹുല്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു.












Click it and Unblock the Notifications