കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക റാലി റദ്ദാക്കി രാഹുല്‍ ഗാന്ധി... പഞ്ചാബില്‍ ഒരുക്കുന്നത് ജവാന്‍ റാലി!!

Google Oneindia Malayalam News

ദില്ലി: അവസാന നിമിഷം വന്ന പ്രതിസന്ധിയെ തരണം ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. ബാലക്കോട്ടിലെ വ്യോമാക്രമണവും, പുല്‍വാമയിലെ ഭീകരാക്രമണവും ബിജെപിക്ക് അനുകൂലമാവാതിരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രധാനമായും പഞ്ചാബിലെ റാലിയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്ന കാര്യങ്ങള്‍ അവസാന നിമിഷം മാറിയിരിക്കുകയാണ്.

കര്‍ഷക റാലിയായിരുന്നു പഞ്ചാബില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇനി കര്‍ഷക റാലിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ഇനിയുള്ള എല്ലാ റാലിയിലും ദേശീയ വികാരം ഉയര്‍ത്തുന്ന കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചയാവുക. ചര്‍ച്ച ഒരിക്കല്‍ പോലും വഴിമാറാന്‍ പാടില്ലെന്ന് രാഹുല്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബദല്‍ തന്ത്രങ്ങളും കോണ്‍ഗ്രസ് ഒരുക്കുന്നുണ്ട്.

രാഹുല്‍ മാറുന്നു

രാഹുല്‍ മാറുന്നു

പഞ്ചാബിലെ മോഗയില്‍ രാഹുല്‍ മാര്‍ച്ച് എഴിന് റാലി നടത്തുന്നുണ്ട്. കിസാന്‍ റാലിയെന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍ ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ ജവാന്‍ റാലിയെന്ന് ഇതിന്റെ പേര് മാറ്റിയിരിക്കുകയാണ്. പാകിസ്താനെതിരായ പോരാട്ടത്തില്‍ ഏറ്റവും ശക്തമായി നിന്നത് പഞ്ചാബിലെ ജനങ്ങളാണ്. അവിടെ ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചാല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും. പഞ്ചാബില്‍ നിന്ന് ദേശീയ വികാരം ദില്ലിയിലേക്ക് വ്യാപിപ്പിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

കര്‍ഷകര്‍ക്കുള്ള സഹായം

കര്‍ഷകര്‍ക്കുള്ള സഹായം

ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ എന്ത് നിലപാടെടുക്കും എന്ന ആശങ്കയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കൃത്യമായ നിര്‍ദേശങ്ങള്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുകയാണ്. കര്‍ഷക പ്രശ്‌നങ്ങളില്‍ നിന്ന് വഴിമാറില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. കര്‍ഷക തൊഴിലാളികള്‍ക്കും ഭൂമിയില്ലാത്ത കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളാനാണ് രാഹുല്‍ പഞ്ചാബിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന് നിയമസഭ അംഗീകാരം നല്‍കിയത്.

പഞ്ചാബിലെ തീവ്രദേശീയത

പഞ്ചാബിലെ തീവ്രദേശീയത

പഞ്ചാബില്‍ തീവ്രദേശീയത ശക്തമാണ്. അത് ഏറ്റവും നന്നായി ഉപയോഗിച്ചത് അമരീന്ദര്‍ സിംഗായിരുന്നു. പഞ്ചാബില്‍ മാത്രമല്ല, സമീപ സംസ്ഥാനങ്ങളിലും അമരീന്ദര്‍ സിംഗിന്റെ നിലപാട് രാഹുലിന് ഗുണം ചെയ്തിരിക്കുകയാണ്. അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ദേശീയ വികാരത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അമരീന്ദറിന്റെ പാത പിന്തുടരാനാണ് ശ്രമം. പാകിസ്താനെതിരെ കടുത്ത പ്രസംഗങ്ങളും, മോദിയുടെ പോരായ്മകളുമാണ് പഞ്ചാബില്‍ ഉയര്‍ത്തുക.

പ്രകടനപത്രിക പൊളിഞ്ഞോ?

പ്രകടനപത്രിക പൊളിഞ്ഞോ?

കര്‍ഷകരും വായ്പ എഴുതി തള്ളുന്നതും, പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതും രാഹുലിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ ഇതൊക്കെ ഇനി ഫലിക്കുമോ എന്നാണ് രാഹുലിന്റെ ഭയം. ഘട്ടം ഘട്ടമായി അടിസ്ഥാന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. മോദിയെ മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് രാഹുല്‍ ഇനി ഒരുക്കുക. അതേസമയം കര്‍ഷക വിഷയങ്ങള്‍ ഉന്നയിക്ക3ാന്‍ തന്നെയാണ് തീരുമാനം.

ലക്ഷ്യം 150

ലക്ഷ്യം 150

ബിജെപിയുടെ പ്രചാരണ രീതി പിന്തുടരേണ്ടെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമായും ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള ഉത്തരങ്ങളും, മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളുമാണ്. ദേശീയ വികാരം മുന്‍നിര്‍ത്തി ചില സുപ്രധാന ചോദ്യങ്ങള്‍ രാഹുല്‍ മോദിക്ക് മുന്നില്‍ ഉന്നയിക്കും. പുല്‍വാമയിലെ സുരക്ഷാ വീഴ്ച്ച ശക്തമായ പ്രചാരണായുധമായി മാറും. അഭിനന്ദന്‍ പാകിസ്താന്‍ പിടിയിലായതും ചര്‍ച്ചയാക്കാനാണ് തീരുമാനം. 150 സീറ്റ് വരെ ഇത്തരം വിഷയങ്ങള്‍ വഴി നേടുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ.

ജയ് ജവാന്‍ ജയ് ഹിന്ദുസ്ഥാന്‍

ജയ് ജവാന്‍ ജയ് ഹിന്ദുസ്ഥാന്‍

ജയ് ജവാന്‍ ജയ് ഹിന്ദുസ്ഥാന്‍ എന്നാണ് രാഹുലിന്റെ റാലിയുടെ പേര്. കൊല്ലപ്പെട്ട സൈനികന്‍ ജെയ്മാല്‍ സിംഗിന്റെ പേരിനോടുള്ള ആദരസൂചകമായിട്ടാണ് മോഗയില്‍ റാലി നടത്തുന്നത്. ഇന്ത്യന്‍ സേനയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ് ഉള്ളതെന്ന് ശക്തമായി അറിയിക്കുകയാണ് രാഹുല്‍. പുല്‍വാമയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്കാണ് ഈ റാലി സമര്‍പ്പിക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഇതുവഴി പൊളിക്കാനാണ് തീരുമാനം.

തീവ്രദേശീയത്ക്ക് ബദല്‍

തീവ്രദേശീയത്ക്ക് ബദല്‍

അഭിനന്ദനെ മികച്ച പൈലറ്റാക്കിയത് യുപിഎ സര്‍ക്കാരാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞിരുന്നു. ഇത് വീരജവാന്‍മാരുടെ പേരില്‍ രാഷ്ട്രീയം മാറ്റിമറിക്കാനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ശ്രമമാണ്. തീവ്രദേശീയതയ്ക്ക് പകരം മുന്‍ സര്‍ക്കാരുകള്‍ സൈനികര്‍ക്ക് നല്‍കിയ ഗുണങ്ങളാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നത്. ദേശീയ സുരക്ഷാ നയം അടക്കമുള്ള കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജനറല്‍ ഹൂഡയെ നിയമിച്ചത് ഇതിന്റെ ആദ്യ ഘട്ടമായിരുന്നു. ബിജെപിയുടെ തീവ്രദേശീയതയ്ക്കാണ് രാഹുല്‍ ബദലൊരുക്കുന്നത്.

പ്രധാനമന്ത്രി ആരാവണമെന്ന് തീരുമാനിക്കാന്‍ അറിയാം.... യുപിക്ക് അതിന് സാധിക്കുമെന്ന് അഖിലേഷ്!!പ്രധാനമന്ത്രി ആരാവണമെന്ന് തീരുമാനിക്കാന്‍ അറിയാം.... യുപിക്ക് അതിന് സാധിക്കുമെന്ന് അഖിലേഷ്!!

English summary
rahul gandhis moga rally theme changes from kisan to jawan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X