കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യന്‍മാരുടെ പേര് തെറ്റിച്ച് രാഹുല്‍, ട്രോള്‍ വീഡിയോ, യാഥാര്‍ത്ഥ്യം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ പൊളിച്ചടുക്കി കോൺഗ്രസ്

ദില്ലി: പ്രസംഗത്തിനിടെ സ്വന്തം മുഖ്യമന്ത്രിമാരുടെ പേര് കുഴച്ചു മറിച്ച് രാഹുല്‍ ഗാന്ധി വെട്ടിലായോ? അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയുടെ മുഖ്യന്‍മാരുടെ പേര് പോലും പറയാന്‍ കഴിയാത്ത അസ്സല്‍ രാഷ്ട്രീയ നേതാവ് എന്നാണ് രാഹുലിനെതിരെ ഉയരുന്ന പ്രചരണം. എന്നാല്‍ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ

 rahulvdo

മധ്യപ്രദേശിലെ നീമച്ചില്‍ രാഹുല്‍ ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെയാണ് സംഭവം. വേദിയിലിരിക്കുന്ന നേതാക്കളെ അഭിസംബോധന ചെയ്തായിരുന്നു രാഹുല്‍ പ്രസംഗം തുടങ്ങിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ജി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഹുകും സിങ്ങ് കാരാഡ്ജി എന്നിങ്ങനെയാണ് വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. സ്വന്തം മുഖ്യമന്ത്രിമാരുടെ പേര് അറിയാത്ത നേതാവാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നതെന്നാണ് പരിഹാസം.

എന്നാല്‍ ബിജെപി വാദങ്ങളെ പൊളിച്ചടുക്കി കോണ്‍ഗ്രസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. നീമച്ച് റാലിയിലെ രാഹുലിന്‍റെ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. ആദ്യം മുഖ്യമന്ത്രിമാരുടെ പേരും പിന്നീട് സംസ്ഥാനങ്ങളുടെ പേരും പറഞ്ഞാണ് രാഹുല്‍ പ്രസംഗിച്ച് തുടങ്ങിയത്. മുഴുവന്‍ വീഡിയോ പങ്കുവെക്കാതെ പകുതി വീഡിയോ പങ്കുവെച്ചാണ് ബിജെപിയുടെ വ്യാജപ്രചരണം.

<strong>വയനാട്ടില്‍ അഞ്ച് ലക്ഷം ഭൂരിപക്ഷം നേടും! രാഹുല്‍ ഗാന്ധി ഞെട്ടിക്കുമെന്നും യുഡിഎഫ്</strong>വയനാട്ടില്‍ അഞ്ച് ലക്ഷം ഭൂരിപക്ഷം നേടും! രാഹുല്‍ ഗാന്ധി ഞെട്ടിക്കുമെന്നും യുഡിഎഫ്

എന്നാല്‍ സോഷ്യല്‍ മീഡിയയും കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തെത്തിയതോടെ ബിജെപിയുടെ അടുത്ത വ്യാജപ്രചരണവും പൊളിച്ചടുങ്ങിയിരിക്കുകയാണ്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്. മധ്യപ്രദേശില്‍ കമല്‍ നാഥും ഛത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗലുമാണ് മുഖ്യമന്ത്രിമാര്‍.

<strong>ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്</strong>ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്

English summary
rahul gandhis neemuch speech goes viral, trolls bjp, fact check
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X