കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ ആരാണ്? സന്ദീപ് സിംഗിനെ കുറിച്ച് അറിയേണ്ടതെല്ലാം!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ ആരാണ്? | Oneindia Malayalam

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. 2014നെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹത്തിലുണ്ട്. എന്നാല്‍ രാഹുലിന്റെ ഈ പക്വതയ്ക്ക് പിന്നില്‍ ആരാണ് ഉള്ളത്. ഒരു ചെറുപ്പക്കാരനാണ് രാഹുലിന്റെ വിപ്ലകരമായ ഓരോ മാറ്റങ്ങള്‍ക്ക് പിന്നിലും ഉള്ളത്. ജെഎന്‍യുവിലെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവ് സന്ദീപ് സിംഗാണ് രാഹുലിന്റെ ഉപദേശകന്‍.

കോണ്‍ഗ്രസ് നേതാവിന് ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഉപദേശം നല്‍കുന്നുവെന്നത് തന്നെ ഏറ്റവും വലിയ മാറ്റമായിട്ടാണ് കാണപ്പെടുന്നത്. അദ്ദേഹം പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് രാഹുലിന് ഉപദേശം നല്‍കുന്നതെന്നാണ് സൂചന. ഇത് പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ നയത്തില്‍ വരെ മാറ്റങ്ങളുണ്ടാക്കിയിരിക്കുകയാണ്. അതേസമയം ആരാണ് സന്ദീപ് സിംഗ് എന്ന് പലരും കൂടുതലായി അന്വേഷിക്കുന്നുണ്ട്.

രാഹുലിന്റെ ഉപദേശകന്‍

രാഹുലിന്റെ ഉപദേശകന്‍

കുറച്ച് കാലമായി രാഹുലിന്റെ ഉപദേശകനാണ് സന്ദീപ് സിംഗ്. ജെഎന്‍യുവിലെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാവായിരുന്നു അദ്ദേഹം. തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനെ വിറപ്പിച്ച യുവത്വം എന്ന് അദ്ദേഹത്തിനുള്ള വിശേഷണമായിരുന്നു. അതേസമയം രാഹുലിന്റെ രാഷ്ട്രീയ ഉപദേശകനല്ല സന്ദീപ്. പകരം രാഹുലിന് വേണ്ടി പ്രസംഗം എഴുതുകയും, ഓരോ സംസ്ഥാനത്തെയും സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കുന്നത് സന്ദീപാണ്.

മന്‍മോഹന്‍ സിംഗിന് കരിങ്കൊടി

മന്‍മോഹന്‍ സിംഗിന് കരിങ്കൊടി

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ച ചരിത്രമുണ്ട് സന്ദീപ് സിംഗിന്. അതേസമയം സന്ദീപിന്റെ നിര്‍ദേശങ്ങള്‍ പലതും രാഹുലിനെ അദ്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ രാഹുല്‍ തന്റെ ടീമിനൊപ്പം സന്ദീപിനെയും ചേര്‍ക്കുകയായിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങളും, പ്രസംഗത്തിലെ മികവും ഇതിന് ശേഷമാണ് രാഹുല്‍ സ്വന്തമാക്കുന്നത്.

പ്രിയങ്കയെയും കൈയ്യിലെടുത്തു

പ്രിയങ്കയെയും കൈയ്യിലെടുത്തു

രാഹുലിനെ മാത്രമല്ല പ്രിയങ്ക ഗാന്ധിയെയും സന്ദീപ് കൈയ്യിലെടുത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിക്കുന്നതിന് മുമ്പ് രാഹുല്‍ ഉപദേശം തേടിയത് സന്ദീപ് സിംഗില്‍ നിന്നാണ്. പ്രിയങ്കയുടെ റോഡ് ഷോ അടക്കമുള്ള കാര്യങ്ങളില്‍ സംഘാടകത്വം വഹിക്കുന്നത് സന്ദീപാണ്. പ്രിയങ്കയ്‌ക്കൊപ്പമാണ് അദ്ദേഹം ഇപ്പോഴുള്ളത്. യുപിയില്‍ സന്ദീപിന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട നേട്ടങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പാണ്.

ആരാണ് സന്ദീപ് സിംഗ്

ആരാണ് സന്ദീപ് സിംഗ്

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ സാധാരണ കുടുംബത്തില്‍ നിന്നാണ് സന്ദീപ് സിംഗിന്റെ വളര്‍ച്ച. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ ബിരുദത്തിന് ശേഷമാണ് സന്ദീപ് ജെഎന്‍യുവില്‍ എത്തുന്നത്. തീവ്ര കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ ഐസയിലെ പ്രവര്‍ത്തനത്തോടെയാണ് സന്ദീപ് ദേശീയ തലത്തില്‍ശ്രദ്ധിക്കപ്പെടുന്നത്. യുപിയുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു സന്ദീപ് മന്‍മോഹനെതിരെ കരിങ്കൊടി കാണിച്ചത്.

ഗംഭീര പ്രസംഗം

ഗംഭീര പ്രസംഗം

ജെഎന്‍യുവില്‍ ഏറ്റവും മികവാര്‍ന്ന പ്രസംഗം കൊണ്ട് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്ത നേതാവായിരുന്നു അദ്ദേഹം. 2007ല്‍ അദ്ദേഹം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജെഎന്‍യു വിട്ടശേഷം ഇടതുരാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. അണ്ണ ഹസാരെയുടെ ലോക്പാല്‍ സമരത്തില്‍ പങ്കാളിയായിരുന്നു സന്ദീപ്. എന്നാല്‍ അധികം വൈകാതെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രായോഗിക രാഷ്ട്രീയ പയറ്റാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

രാഹുലിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം

രാഹുലിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നിരന്തരം ക്യാമ്പസുകള്‍ സന്ദര്‍ശിക്കുന്നതിന് കാരണം സന്ദീപിന്റെ നിര്‍ദേശങ്ങളാണ്. ഇടതുപക്ഷത്തില്‍ കേന്ദ്രീകൃതമായ നയമാണ് രാഹുല്‍ കോണ്‍ഗ്രസിനായി ഒരുക്കുന്നത്. ഇത് കുറച്ച് കൂടി ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ വിദ്യാര്‍ത്ഥികളില്‍ ആര്‍ക്കെങ്കിലും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇടതുപക്ഷത്ത് പ്രവര്‍ത്തിച്ചതിന് ശേഷം മാത്രമേ കോണ്‍ഗ്രസിലേക്ക് വരാന്‍ പാടൂ എന്നും സന്ദീപ് നിര്‍ദേശിച്ചിരുന്നു. ഇത് രാഹുലിനെ ഞെട്ടിച്ചിരുന്നു.

കോണ്‍ഗ്രസ് മാറുന്നു

കോണ്‍ഗ്രസ് മാറുന്നു

മാസങ്ങള്‍ക്ക് മുമ്പ് 100 ഇടതുപക്ഷ ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ലഖ്‌നൗവില്‍ വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് സന്ദീപിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്റ് വിരുദ്ധ, ദരിദ്രര്‍ക്കൊപ്പമുള്ള നയം രൂപീകരിച്ചതും സന്ദീപിന്റെ നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്. പ്രിയങ്കയുടെ പ്രസംഗവും, സോഷ്യല്‍ മീഡിയ പോസ്റ്റുകളും സന്ദീപാണ് തയ്യാറാക്കുന്നത്. യുപിയില്‍ സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നത് സന്ദീപിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. താഴെ തട്ടിലുള്ള വോട്ടര്‍മാരെ എങ്ങനെ കൈയ്യിലെടുക്കണമെന്ന് സന്ദീപിന് അറിയാം. ഇതാണ് രാഹുലിനെ ആകര്‍ഷിച്ച പ്രധാന ഘടകം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റും... രാഹുലിനെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കുംവയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മാറ്റും... രാഹുലിനെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കും

English summary
rahul gandhis new adviser is former jnu student who earlier work against congrsse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X