കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി വിജയകരമാകുമോ? 3 സംസ്ഥാനങ്ങളിലെ കര്‍ഷക പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകമായി രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി മാറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രഖ്യാപിച്ചതിന് ശേഷം കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിച്ചുണ്ടോ. ഇത്തരം കാര്യങ്ങളൊന്നും ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുന്ന മോദി സര്‍ക്കാരിന്റെ പദ്ധതിയേക്കാള്‍ ജനപ്രിയമാണ് ന്യായ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമേ മറ്റ് കാര്‍ഷിക മേഖലകളിലും ഈ പദ്ധതി പതിയെ കരുത്താര്‍ജിച്ച് വരുന്നുവെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും ഗ്രാമീണ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്രയെ നയിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ചില മേഖലകളില്‍ മോദിയുടെ വ്യക്തിപ്രഭാവത്തേക്കാള്‍ മുകളിലാണ് ന്യായ് പദ്ധതിക്ക് ലഭിക്കുന്ന പ്രതികരണം.

മധ്യപ്രദേശില്‍ അനുകൂലം

മധ്യപ്രദേശില്‍ അനുകൂലം

മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കിടയില്‍ ന്യായ് പദ്ധതിക്ക് പതിയെ സ്വാധീനം നേടാന്‍ സാധിച്ചിട്ടുണ്ട്. രാഹുല്‍ മുമ്പ് പ്രഖ്യാപിച്ച കര്‍ഷക വായ്പ എഴുതി തള്ളുന്ന നയം ന്യായിന് ഗുണകരമായെന്നാണ് വിലയിരുത്തല്‍. അതേസമയം കര്‍ഷക വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റമാകുന്ന വകുപ്പ് ഇല്ലാതാക്കുന്ന ചട്ടം പ്രത്യേകിച്ച് ഗുണം ചെയ്യില്ല. രാഹുലിന്റെ വാഗ്ദാനങ്ങള്‍ പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ളതായത് കൊണ്ട് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് മുന്‍തൂക്കം സംസ്ഥാനത്ത് ലഭിക്കും.

2 കാര്യങ്ങള്‍

2 കാര്യങ്ങള്‍

കര്‍ഷകര്‍ക്ക് രണ്ട് കാര്യങ്ങളാണ് രാഹുലിന്റെ പത്രികയില്‍ ഇഷ്ടപ്പെട്ടത്. കര്‍ഷക വായ്പ പൂര്‍ണായും ഏഴുതി തള്ളുമെന്ന് രാഹുല്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീന ഘടകമാവും. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ഗുണം ചെയ്യും. ഇത് രണ്ടും ബിജെപി മുമ്പ് വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കര്‍ുപ്രീം കോടതിയില്‍ വരെ പോയിരുന്നു. നിലവില്‍ സ്വാമിനാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കില്ലെന്നാണ് ബിജെപി പറയുന്നത്.

ന്യായ് ജനപ്രിയം

ന്യായ് ജനപ്രിയം

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ ജനപ്രിയമാണ് ന്യായ്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ജനപ്രിയ പദ്ധതികളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ബിജെപി ഉന്നയിക്കുന്ന ബാലക്കോട്ട് വ്യോമാക്രമണത്തെയും ദേശീയതയെയും മറികടക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

മധ്യവര്‍ഗം നിര്‍ണയിക്കും

മധ്യവര്‍ഗം നിര്‍ണയിക്കും

മധ്യവര്‍ഗത്തിലെ പാവപ്പെട്ടവര്‍ രാഹുലിന്റെ പദ്ധതിയെ ഏറ്റെടുക്കുമെന്നാണ് വ്യക്തമാകുന്നത്. രാജ്യത്ത് ഏറ്റവുമധികം ഉള്ള വിഭാഗം മധ്യവര്‍ഗമാണ്. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തുന്നത് വിപ്ലകരമായ മാറ്റമാകും. അതോടൊപ്പം കര്‍ഷകര്‍ കൂടി പിന്തുണയ്ക്കുന്നതോടെ പതിയെ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി മാറുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ നേതാക്കളും പറയുന്നു.

മോദി ഷോ ഫ്‌ളോപ്പ്

മോദി ഷോ ഫ്‌ളോപ്പ്

കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതി യാതൊരു പ്രതിഫലനവും ഉണ്ടാക്കിയിട്ടില്ലെന്നാണ് കിസാന്‍ സഭ നേതാവ് ഹന്നന്‍ മൊല്ല പറയുന്നു. കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുന്നുണ്ട്. മോദിയുടേത് തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് കര്‍ഷകര്‍ പറയുന്നു. മോദിയുടെ ആയുഷ്മാന്‍ ഭാരതിന് 40 ശതമാനം പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ സാധിക്കുമെങ്കില്‍ ന്യായ് പദ്ധതിയും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു.

കണക്കുകള്‍ കോണ്‍ഗ്രസിനൊപ്പം

കണക്കുകള്‍ കോണ്‍ഗ്രസിനൊപ്പം

ബിജെപിയുടെ അവകാശവാദങ്ങള്‍ പലതും പൊളിഞ്ഞതാണഅ രാഹുലിന് നേട്ടമാകുന്നത്. പ്രധാനമായും യുപിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് കര്‍ഷകരുടെ പിന്തുണയാണ്. ഇത് വീണ്ടും കോണ്‍ഗ്രസിലേക്ക് എത്തിയെന്നതാണ് രാഹുലിന് ആശ്വസിക്കാവുന്ന ഘടകം. മധ്യപ്രദേശും രാജസ്ഥാനും ഇതുവരെ 6000 രൂപയെന്ന മോദിയുടെ പദ്ധതി നടപ്പിലാക്കിയിട്ടില്ല. പകരം സ്വന്തം കാര്‍ഷിക പാക്കേജുകളാണ് ഇവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത് യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!

English summary
rahul gandhis nyay scheme popular but still need to work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X