Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്രയും സിംപിളോ രാഹുൽ‌ ഗാന്ധി; പക്ഷേ അണികൾക്ക് മതിപ്പില്ല, കാരണം ഇതൊക്കെയാണ്....

ദില്ലി: വളരെ സിംപിളാവാൻ അഭിനയിച്ച് തകർക്കുന്ന ആളാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് പ്രധാനമന്ത്രിയെ വിമർശിക്കാൻ സ്വന്തം കുർത്ത ഉയർത്തികാട്ടിയ വ്യക്തിയാണ് അദ്ദേഹം. എന്നാൽ അതേ രാഹുൽ 70000 രൂപയുടെ ജാക്കറ്റാണ് ധരിച്ചത് എന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.

വിമാനത്തിലെ ലഗ്ഗേജ് നീക്കാന്‍ സഹായിക്കുന്ന രാഹുലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. എന്നാൽ കീറിയ കുർത്ത ഉയർത്തി കാട്ടിയപ്പോഴും വിമാനം കയറാനുള്ള ക്യൂവിൽ വരി നിന്നപ്പോഴും ഇത് ലാളിത്യമായി കണ്ട് അണികൾ പോലും അടുത്തെത്തിയില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദില്ലിയില്‍നിന്ന് ഗുവാഹാട്ടിയിലേക്കുള്ള വിമാനയാത്രയിലാണ് സഹയാത്രികര്‍ക്ക് സഹായഹസ്തവുമായി രാഹുലെത്തിയത്.

വളരെ സിംപിളാണ്

വളരെ സിംപിളാണ്

താൻ സിംപിളാണെന്ന് കാണിക്കാൻ മുമ്പും പല തവണ രാഹുൽ പല സാഹസങ്ങളും കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അണികൾ ഇപ്പോൾ ഈ ലാളിത്യങ്ങൾ കണ്ട ഭാവം പോലും നടക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ രാഹുലിന്റെ കറുത്ത ജാക്കറ്റ് വൻ പണി തന്നെയാണ് രാഹുലിന് കൊടുത്തിരിക്കുന്നത്.

വില പിടിച്ച ജാക്കറ്റ്

വില പിടിച്ച ജാക്കറ്റ്

മേഘാലയയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള 'സെലിബ്രേഷന്‍ ഓഫ് പീസ്' എന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ രാഹുൽ ധരിച്ചത് കറുത്ത നിറത്തിലുള്ള ജാക്കറ്റ് ആയിരുന്നു. ജാക്കറ്റിന്റെ മോഡലും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രവും രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ചേര്‍ത്തുവച്ചുള്ള ട്വീറ്റിലൂടെയാണ് മേഘാലയ ബിജെപി രാഹുലിനെതിരെ വിമർശനമുയർന്നിരിക്കുന്നത്.

സാധാരണ യാത്രികര്‍ക്കൊപ്പം

സാധാരണ യാത്രികര്‍ക്കൊപ്പം

ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോഴാണ് സാധാരണ യാത്രികര്‍ക്കൊപ്പം വിമാനത്തില്‍ കയറാനായി രാഹുല്‍ ഗാന്ധി വരി നിന്നത് വാർത്തയായിരുന്നു. കോണ്‍ഗ്രസ്സ് അനുഭാവികള്‍ രാഹുലിന്റെ ലാളിത്യമായായാണ് ഈ സംഭവത്തെ അന്ന് വിലയിരുത്തിയിരുന്നത്.

ജാക്കറ്റ് വിവാദം മറയ്ക്കാൻ

ജാക്കറ്റ് വിവാദം മറയ്ക്കാൻ


11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച അതേ ആളാണ് 70000 രൂപയുടെ ജാക്കറ്റ് ധരിച്ചതെന്നതാണ് വിഷയത്തെ കൂടുതല്‍ വിവാദമാക്കുന്നത്. ജാക്കറ്റ് ധരിച്ചത് വിവിദമായതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമാന യാത്രയുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബാഗുകൾ വെയ്ക്കാൻ സഹായിച്ചു

വിമാനത്തിന് അകത്തെത്തിയ രാഹുൽ കണ്ടത് സഹയാത്രികർ തങ്ങളുടെ ബാഗ് മുകളിൽ വെക്കാൻ കഷ്ടപ്പെടുന്നതാണ്. ഉടൻ തന്നെ രാഹുൽ എത്തി. ബാഗുകൾ വെയ്ക്കാൻ സഹായിച്ചു. മാത്രമല്ല യാത്രക്കാർക്കൊപ്പം സെൽഫിക്ക് നിന്നുകൊടുക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ഈ വിവരം ട്വിറ്ററിലൂടെ ഫോട്ടോ സഹിതം പുറത്തെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+