കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും, രാഹുലിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിഎസ്പി കൈവിട്ടത് ഗുണകരമായെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കം. ഹിന്ദുത്വ രാഷ്ട്രീയം കളിക്കുമ്പോള്‍ മതേതര കക്ഷികളെ ഒപ്പം കൂട്ടുന്നത് തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. പക്ഷേ അതിലുപരി അദ്ദേഹം മറ്റ് തന്ത്രങ്ങള്‍ മധ്യപ്രദേശില്‍ പ്രയോഗിക്കാനൊരുങ്ങുകയാണ്. അതിന് മുമ്പ് സംസ്ഥാനത്തെ വിഭാഗീയത ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തുക.

അതേസമയം രാഹുലിന്റെ നിര്‍ദേശ പ്രകാരം ബ്രാന്‍ഡ് നെയിമുള്ള നേതാക്കളെയാണ് ഇതിനായി പ്രചാരണത്തിനിറക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിക്കില്ലെങ്കിലും പ്രചാരണത്തിന്റെ മുന്‍നിരയിലുള്ള ഒരു നേതാവിനെയാണ് ഈ സ്ഥാനത്തേക്ക് രാഹുല്‍ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ വിശ്വസ്തനുമാണ് ഈ നേതാവ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരമാവധി സമ്മര്‍ദത്തിലാക്കാനുള്ള നീക്കങ്ങളും നടത്താന്‍ നിര്‍ദേശമുണ്ട്.

മധ്യപ്രദേശിലെ കക്ഷി നില

മധ്യപ്രദേശിലെ കക്ഷി നില

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. ഇതിന് പുറമേ ഒരംഗത്തെ നാമനിര്‍ദേശം ചെയ്യുകയും ചെയ്യാം. 2013ല്‍ 165 സീറ്റ് നേടി ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. ശിവരാജ് സിംഗ് ചൗഹാന്‍ മൂന്നാം തവണ അധികാരത്തിലെത്തുകയും ചെയ്തു. കോണ്‍ഗ്രസിന് വെറും 58 സീറ്റാണ് ലഭിച്ചത്. ഒരു കാലത്ത് കോണ്‍ഗ്രസ് 220 സീറ്റ് വരെ നേടിയ സംസ്ഥാനമാണ് മധ്യപ്രദേശ്. ഇത്തവണ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് ചൗഹാന്‍ കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ഭരണം വീഴാനുള്ള എല്ലാ സാധ്യതയുമുണ്ട്.

 രാഹുലിന്റെ നീക്കങ്ങള്‍....

രാഹുലിന്റെ നീക്കങ്ങള്‍....

തീവ്രഹിന്ദുത്വ പാത പിന്തുടരാനായിരുന്നു രാഹുലിന്റെ ആദ്യ നിര്‍ദേശം. ഇത് ഒരൊറ്റ കാരണം കൊണ്ടാണ്. സംസ്ഥാനത്ത് 2011ലെ സെന്‍സസ് പ്രകാരം 7.26 കോടി ജനങ്ങളാണ് ഉള്ളത്. ഇതില്‍ 90.9 ശതമാനം ആളുകളും ഹിന്ദുക്കളാണ്. 6.6 ശതമാനം പേര്‍ മുസ്ലീങ്ങളുമാണ്. ഇവിടെ ഹിന്ദുക്കളുടെ വോട്ട് കൊണ്ട് മാത്രമേ ജയിക്കാനാവൂ. അതുകൊണ്ടാണ് ബിജെപിയുടെ വോട്ടുബാങ്കില്‍ കൈകടത്താന്‍ രാഹുല്‍ നിര്‍ദേശിച്ചത്. ഹിന്ദുക്കളുടെ സംരക്ഷരെന്ന ബിജെപിയുടെ പ്രതിച്ഛായ ഇല്ലാതാക്കണമെന്നാണ് രാഹുലിന്റെ പുതിയ നിര്‍ദേശം.

സംസ്ഥാന സന്ദര്‍ശനം

സംസ്ഥാന സന്ദര്‍ശനം

രാഹുല്‍ മധ്യപ്രദേശില്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ പ്രമുഖ നേതാക്കളെ മുഴുവന്‍ നേരിട്ട് കണ്ടിരുന്നു. ഇവരുമായി ചര്‍ച്ച ചെയ്ത് തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ശ്രീരാമന്‍ വനവാസത്തിന് പോയ പാതയായ രാം വന്‍ ഗമന്‍ പാഥിനെ കുറിച്ചാണ് രാഹുല്‍ ഏറെ സംസാരിച്ചത്. ഇത് മധ്യപ്രദേശിലാണ്. ഹിന്ദുക്കള്‍ വളരെയധികം ആരാധിക്കുന്ന സ്ഥലമാണ് ഇത്. ഈ പാത പുനര്‍നിര്‍മിക്കുമെന്നാണ് രാഹുല്‍ വിശ്വാസികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

 ഗോസംരക്ഷണം....

ഗോസംരക്ഷണം....

കോണ്‍ഗ്രസിന്റെ ഗോ സംരക്ഷണത്തിന്റെ പിന്നിലും മറ്റൊരു രഹസ്യ നീക്കമുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലകളില്‍ ആറു പശുക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രത്യേക കമ്മീഷനെ വെച്ച് ഇത് അന്വേഷിക്കുകയും മരിച്ചത് രണ്ട് പശുക്കള്‍ മാത്രമാണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ചര്‍ച്ചയാവുന്നത് ഗോ സംരക്ഷണമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംഭവം നടന്നത് ഹിന്ദുക്കള്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ദ്വിഗിജയ് സിംഗിന്റെ തിരിച്ചുവരവ്

ദ്വിഗിജയ് സിംഗിന്റെ തിരിച്ചുവരവ്

വിഭാഗീയത ഇല്ലാതാക്കാന്‍ രാഹുല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നുണ്ട്. അതിനായി ദ്വിഗിജയ് സിംഗിനെ സംസ്ഥാന സമിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. നേരത്തെ രാഹുലിന്റെ റാലിയിലടക്കം അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ ദ്വിഗിജയ് സിംഗില്‍ രാഹുലിന് വിശ്വാസമില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ മുഖ്യ പ്രചാരകനാക്കാനാണ് തീരുമാനം. ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ ഏതൊക്കെയാണെന്ന് നന്നായറിയാവുന്ന നേതാവാണ് അദ്ദേഹം.

 ജ്യോതിരാദിത്യ സിന്ധ്യയുടെ റോള്‍

ജ്യോതിരാദിത്യ സിന്ധ്യയുടെ റോള്‍

സംസ്ഥാനത്ത് ഏറ്റവും ജനപ്രിയനായ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ റോള്‍ എന്താണെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഭൂരിപക്ഷത്തോടെ ജയിച്ചാല്‍ സിന്ധ്യ മുഖ്യമന്ത്രിയാവും. രാഹുലിന്റെ വിശ്വസ്തനാണ് അദ്ദേഹം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണ് നീക്കങ്ങള്‍ നടത്തുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കേണ്ടെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 വ്യാപം കേസ് സജീവമാക്കും

വ്യാപം കേസ് സജീവമാക്കും

സംസ്ഥാനത്തെ 230 സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. അതിന് മുമ്പ് ബിജെപിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കും. ശിവരാജ് സിംഗ് ചൗഹാനെ പ്രതിസന്ധിയിലാക്കിയ വ്യാപം കേസ് വീണ്ടും സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ചൗഹാനെതിരെ ദിഗ്വിജയ് സിംഗ് കോടതി സമീപിച്ചിട്ടുണ്ട്. കപില്‍ സിബലിന്റെ പിന്തുണയും ദിഗ്വിജയ് സിംഗിനുണ്ട്. അതേസമയം ഇത് സംസ്ഥാനത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

വ്യാപം കേസ് കുടുക്കുമോ?

വ്യാപം കേസ് കുടുക്കുമോ?

കേസില്‍ ചൗഹാനെ സുപ്രീം കോടതി വെറുതെ വിട്ടതാണ്. എന്നാല്‍ ഇത്തവണ തെളിവുകളുമായിട്ടാണ് ദിഗ്വിജയ് സിംഗ് എത്തിയിരിക്കുന്നത്. വ്യാപം അഴിമതിക്ക് കാരണക്കാരന്‍ ശിവരാജ് സിംഗ് ചൗഹാനാണെന്ന് കോണ്‍ഗ്രസ് പറയുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടല്‍ കൊണ്ടാണ് ചൗഹാന്‍ രക്ഷപ്പെട്ടത്. നിര്‍ണായക തെളിവുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കില്‍ മുഖ്യമന്ത്രിയുടെ പേര് 48 തവണ പറയുന്നുണ്ട്. എന്നാല്‍ ഇത് പോലീസ് തിരുത്തുകയായിരുന്നുവെന്ന് ദിഗ്വിജയ് സിംഗ് ആരോപിച്ചു.

ബിജെപി വിയര്‍ക്കുന്നു

ബിജെപി വിയര്‍ക്കുന്നു

രാഹുലിന്റെ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപി സമ്മര്‍ദത്തിലാണ്. രാമന്‍ വനവാസത്തിന് പോയ പാത പുനര്‍നിര്‍മിക്കുന്നതിന് ബിജെപി നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതിനായി പ്രത്യേക പാനലിനെയും നിയമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് മുകളില്‍ നില്‍ക്കുന്ന പദ്ധതിയുമായി എത്തിയത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് വോട്ടര്‍മാരില്‍ ഭിന്നിപ്പുണ്ടാക്കിയാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കും.

 വികസന രാഷ്ട്രീയം

വികസന രാഷ്ട്രീയം

2003ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി താഴെയിറക്കിയത് വികസന മുദ്രാവാക്യം വെച്ചായിരുന്നു. വൈദ്യുതി, റോഡ്, വെള്ളം തുടങ്ങിയ മുദ്രാവാക്യമായിരുന്നു അന്ന് ഉയര്‍ത്തിയത്. ഇത് വന്‍ വിജയമാവുകയും ചെയ്തു. പിന്നീട് സംസ്ഥാനത്തെ വികസനത്തിലേക്കാണ് ബിജെപി നയിച്ചത്. വികസനത്തെ മുന്നില്‍ നിര്‍ത്താത്ത ഒരുകാര്യവും അവിടെ ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ട് അത്തരം രീതികളും രാഹുല്‍ പ്രയോഗിക്കും. അടുത്ത ദിവസം തന്നെ പ്രചാരണത്തിനായി അദ്ദേഹം വീണ്ടുമെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പത്തുകോടി പേര്‍ക്ക് നേട്ടം... മോദി കെയറിനെ പറ്റി അറിയേണ്ടതെല്ലാംസ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പത്തുകോടി പേര്‍ക്ക് നേട്ടം... മോദി കെയറിനെ പറ്റി അറിയേണ്ടതെല്ലാം

പ്രതീക്ഷയോടെ ജെയ്ബുന്നീസ.... ഹരിയാനയില്‍ മോദി കെയറിന്റെ നേട്ടം ജീവന്‍ രക്ഷിക്കും!!പ്രതീക്ഷയോടെ ജെയ്ബുന്നീസ.... ഹരിയാനയില്‍ മോദി കെയറിന്റെ നേട്ടം ജീവന്‍ രക്ഷിക്കും!!

English summary
brahmin protest against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X