കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി പഴയ രീതിയിലേക്ക്. സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണരീതി മാറ്റണമെന്നാണ് പ്രധാന ആവശ്യം. രാഹുല്‍ ഗാന്ധി കൊണ്ടുവന്ന പാര്‍ട്ടിയിലെ പൊളിച്ചെഴുത്ത് ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വീണ്ടും പഴയ രീതിയിലേക്ക് പോകാന്‍ രാഹുല്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഈ രീതി ചെറിയ മാറ്റങ്ങളോടെ നടപ്പാക്കാനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള രാഹുലിന്റെ ശ്രമങ്ങളാണ് ഇതോടെ പരാജയപ്പെടുന്നത്. പക്ഷേ തന്റെ രീതിയില്‍ തന്നെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഭയം. കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗത്തില്‍ രാഹുലിന്റെ തീരുമാനങ്ങളെ നേതാക്കള്‍ നേരിട്ട് എതിര്‍ത്തിരിക്കുകയാണ്.

രാഹുലിന്റെ രീതി മാറുന്നു

രാഹുലിന്റെ രീതി മാറുന്നു

രാഹുല്‍ പാര്‍ട്ടിയെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന രീതി വരണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരം സംസ്ഥാനങ്ങള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും നല്‍കുന്ന രീതി ഫലപ്രദമല്ലെന്നാണ് സംസ്ഥാന ഘടകങ്ങള്‍ നല്‍കുന്ന സൂചന. രാഹുലിന്റെ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും ഇനി എല്ലാ നിയമനങ്ങളും ഉണ്ടാകും. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെ രീതി ഫലം കാണുന്നില്ലെന്നാണ് പഞ്ചാബില്‍ നിന്നുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

ഹൈക്കമാന്‍ഡ് വരുന്നു

ഹൈക്കമാന്‍ഡ് വരുന്നു

രാഹുലില്‍ അധികാരം കേന്ദ്രീകരിച്ചുള്ള ഹൈക്കമാന്‍ഡ് രീതിയാണ് വരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിനുള്ളില്‍ പല നേതാക്കളെ ഓരോ കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ച് അധികാരം തന്നില്‍ മാത്രം കേന്ദ്രീകരിക്കാതിരിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ജില്ലാ തലം മുതലുള്ള നിയമനങ്ങള്‍ ഇനി രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുക. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതും രാഹുലായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ രാഹുല്‍ പ്രധാന അധികാരം കേന്ദ്രമായി മാറിയെന്നാണ് വിലയിരുത്തല്‍.

രാഹുലിന്റെ നീക്കം

രാഹുലിന്റെ നീക്കം

തനിക്ക് വിശ്വാസമുള്ള നേതാക്കളെ ഉപയോഗിച്ചുള്ള ഹൈക്കമാന്‍ഡ് രീതിയാണ് രാഹുല്‍ നിര്‍മിക്കുന്നത്. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യവും രാഹുല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിലവില്‍ എകെ ആന്റണി, ചിദംബരം, മന്‍മോഹന്‍ സിംഗ് എന്നിവരാണ് പൊളിറ്റിക്കല്‍ ടീമില്‍ ഉള്ളത്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ഗുലാം നബി ആസാദ്, ദിഗ്വിജയ് സിംഗ് എന്നിവരെ മൊത്തം സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ രാഹുല്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈക്കമാന്‍ഡ് കേന്ദ്രങ്ങളായിട്ടാണ് ഇനി പ്രവര്‍ത്തിക്കുക.

സോണിയയുടെ കരുത്ത്

സോണിയയുടെ കരുത്ത്

സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് എങ്ങനെ നിലനിന്നുവോ ആ രീതിയിലേക്ക് മാറുകയാണ് രാഹുല്‍. ജനുവരി രണ്ടിന് നടന്ന യോഗത്തില്‍ ഇക്കാര്യം അന്തി തീരുമാനമുണ്ടായിട്ടുണ്ട്. നേരത്തെ നിരന്തരം ദില്ലിയില്‍ തന്നെ കാണാന്‍ എത്തേണ്ടെന്നും, സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാമെന്നുമായിരുന്നു രാഹുലിന്റെ നിലപാട്. എന്നാല്‍ ഇത് സംസ്ഥാന ഘടകങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നാണ് പരാതി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാറ്റം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാറ്റം

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാന്‍ഡ് വ്യത്യസ്ത രീതിയാണ് പരീക്ഷിക്കുന്നത്. ദില്ലിയില്‍ തന്റെ വിശ്വസ്തര്‍ പറയുന്നവര്‍ക്ക് മാത്രം സീറ്റ് നല്‍കുന്ന സമ്പ്രദായം അവസാനിപ്പിച്ചിരിക്കുകയാണ്. പകരം പ്രാദേശിക തലത്തില്‍ എത്രത്തോളം പിന്തുണയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുക. പാര്‍ട്ടിയെ സ്വാധീനിക്കാനായി നടക്കുന്നവരെ ഒതുക്കാനാണ് രാഹുലിന്റെ നിര്‍ദേശം. ബന്ധുക്കള്‍, അടുപ്പക്കാര്‍ എന്നിവരുടെ പേരുകളും ഇനി വേണ്ടെന്ന് രാഹുല്‍ പറയുന്നു.

രാഹുലാണ് നേതാവ്

രാഹുലാണ് നേതാവ്

രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് എല്ലാ നീക്കങ്ങളും നടത്തുന്നത്. പാര്‍ട്ടി ഇത് അംഗീകരിച്ചുള്ള പ്രമേയവും പാസാക്കിയിട്ടുണ്ട്. രാഹുല്‍ ഇനിയും ഊര്‍ജസ്വലനാവണമെന്നാണ് ജനറല്‍ സെക്രട്ടറിമാരുടെ നിര്‍ദേശം. അതേസമയം രാഹുലിന്റെ ഓഫീസ് ഇപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് എത്തിപ്പെടാനാവാത്ത സ്ഥലമാണെന്ന് പരാതിയുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ പ്രതിസന്ധി മുഴുവന്‍ സംസ്ഥാനങ്ങളാണ് എടുക്കുന്നത്. എന്നാല്‍ ഓരോ സംസ്ഥാനങ്ങളും ഇനി ജനറല്‍ സെക്രട്ടറിമാരുമായി ഇടപഴകിയാല്‍ മതിയെന്നാണ് രാഹുലിന്റെ നിര്‍ദേശം.

അഹമ്മദ് പട്ടേലിന്റെ പങ്ക്

അഹമ്മദ് പട്ടേലിന്റെ പങ്ക്

അഹമ്മദ് പട്ടേലിനാണ് പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ രാഹുല്‍ അനുമതി നല്‍കിയിരിക്കുന്നത്. വിജയ സാധ്യതയുള്ള നേതാക്കളെ കണ്ടെത്താനാണ് ആദ്യ നിര്‍ദേശം. ഈ പട്ടിക ജനുവരി 30ന് രാഹുലിന് കൈമാറും. രാഹുല്‍ വിദേശ സന്ദര്‍ശനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ നിര്‍ദേശം. അതേസമയം സ്വകാര്യ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റ്‌സിനെയും രാഹുല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇവര്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് തിരിച്ചെത്തിയാലും പാര്‍ട്ടിയില്‍ അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്ന രീതി ഒഴിവാക്കുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.

കരീനയെ മത്സരിപ്പിക്കുന്നത് മാധുരി ദീക്ഷിതിനെ നേരിടാന്‍.... നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി!!കരീനയെ മത്സരിപ്പിക്കുന്നത് മാധുരി ദീക്ഷിതിനെ നേരിടാന്‍.... നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി!!

ദില്ലിയില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി.... ചുമതല ഷീലാ ദീക്ഷിതിന്ദില്ലിയില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി.... ചുമതല ഷീലാ ദീക്ഷിതിന്

English summary
rahul gandhis power promise remains unfulfilled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X