കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ പാര്‍ട്ടിയെ തകര്‍ക്കും; ആഞ്ഞടിച്ച് വിജയ് ബഹുഗുണ!!!

താന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെന്ന് ഉത്തരഖണ്ഡ് എംഎല്‍എ വിജയ് ബഹുഗുണ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവര്‍ക്ക് അര്‍ഹമായ പരഗണന ലഭിക്കുന്നുണ്ടെന്നും ബഹുഗുണ.

  • By Jince K Benny
Google Oneindia Malayalam News

ഉത്തരാഖണ്ഡ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ ഉത്തരഖണ്ഡ് എംഎല്‍എ വിജയ് ബഹുഗുണ. രാഹുല്‍ ഗാന്ധിയുടെ നിലപാടുകളാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് വിജയ് ബഹുഗുണ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കുന്നതിന് പോലും രാഹുല്‍ ഗാന്ധി തയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijay Bahuguna

മുന്‍ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയായ വിജയ് ബഹുഗുണ കോണ്‍ഗ്രസ് വിട്ട് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് വരുന്നവര്‍ക്ക് സീറ്റ് നല്‍കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ ഇടം ലഭിക്കാത്തവരാണ് കോണ്‍ഗ്രസിലേക്ക്് പോകുന്നത്. ഇവരെ ഇരുകൈയും നീട്ടി കോണ്‍ഗ്രസ് സ്വീകരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിലെ നല്ല നേതാക്കളാണ് ബിജെപിയിലെത്തുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രണ്ടര വര്‍ഷം ഉണ്ടായിട്ടും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ല. ഈ നിലപാട് പാര്‍ട്ടിയെ തകര്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Vijay Bahuguna

മോദിയെ പ്രശംസിച്ച ബഹുഗുണ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ ഗുരതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഉത്തരഖണ്ഡിന് വേണ്ടി മോദി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമ്പോള്‍ ഹരീഷ് റാവത്ത് ജനങ്ങളെ കൊള്ളയടിക്കുകകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിജയ് ബഹുഗുണ ഉള്‍പ്പെടെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നിലപാട് എടുത്തതോടെയാണ് ഉത്തരഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമിട്ടത്. എന്നാല്‍ നിയമപോരാട്ടത്തില്‍ വിജയം ഹരീഷിനൊപ്പമായിരുന്നു. ഇതോടെ വിമതനേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുുകയകായിരുന്നു. ബിജെപിയില്‍ നിന്ന് മാന്യമായ പരിഗണന ലഭിച്ചുവെന്നും വിജയ് ബഹുഗുണ വ്യക്തമാക്കി.

English summary
Rahul Gandhi's stand lead me to leave Congress, said Vijay Bahuguna. BJP gives needful consideration to the Congress left leaders, he added
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X