• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ മഴവില്‍ സഖ്യം.... രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളിങ്ങനെ

ദില്ലി: കോണ്‍ഗ്രസ് പ്രകടന പത്രിക പ്രഖ്യാപിച്ചത് പിന്നാലെ സഖ്യ സാധ്യതകള്‍ സജീവമാക്കി രാഹുല്‍ ഗാന്ധി. എല്ലാ സംസ്ഥാനങ്ങള്‍ക്കും സഖ്യം സംബന്ധിച്ച് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും അവിടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സഖ്യമാവാമെന്നാണ് രാഹുലിന്റെ നിലപാട്. ദില്ലിയില്‍ ഇത് തുടക്കമിട്ടിട്ടുണ്ട്.

അതേസമയം മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ബിജെപി വിരുദ്ധ സഖ്യത്തിന്റെ ആവശ്യകത ഉയര്‍ന്നതോടെയാണ് രാഹുല്‍ തീരുമാനം പെട്ടെന്നാക്കിയത്. ബിജെപിക്കെതിരെ മഴവില്‍ സഖ്യത്തിനാണ് രാഹുല്‍ ഒരുങ്ങുന്നത്. 7 പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടെന്ന് ഉറപ്പിക്കാനാണ് നീക്കം. പാര്‍ട്ടികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. പ്രാദേശിക, ജാതിയില്‍ അധിഷ്ഠിതമായ പാര്‍ട്ടികളെയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

ശത്രുവിന്റെ ശത്രു

ശത്രുവിന്റെ ശത്രു

പൊതു ശത്രു ബിജെപിയാണെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു ശത്രുവിന്റെ ശത്രു മിത്രം എന്ന ഫോര്‍മുലയാണ് സഖ്യത്തിനായി രാഹുല്‍ ഒരുങ്ങുന്നത്. അവസാന നിമിഷത്തേക്ക് സഖ്യ തീരുമാനങ്ങള്‍ കൊണ്ടുപോകരുതെന്നാണ് രാഹുലിന്റെ നിര്‍ദേശം. ദില്ലിയില്‍ അരവിന്ദ് കെജ്രിവാളുമായി രാഹുല്‍ നേരിട്ട് ചര്‍ച്ച നടത്തിയിരിക്കുകയാണ്. പിസി ചാക്കോയുടെ നിര്‍ദേശപ്രകാരമാണ് സഖ്യം സാധ്യമാക്കാന്‍ രാഹുല്‍ രംഗത്തിറങ്ങിയത്.

രാഹുലിന്റെ നീക്കമിങ്ങനെ

രാഹുലിന്റെ നീക്കമിങ്ങനെ

ദില്ലിയില്‍ മൂന്ന് വീതം സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും തീരുമാനം. ബാക്കിയുള്ള ഒരു സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ സസ്‌പെന്‍സാണ്. രാഹുല്‍ യശ്വന്ത് സിന്‍ഹയെ മത്സരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കെജ്രിവാളിനും ഈ നീക്കത്തോട് സമ്മതമാണ്. ഇരുവരും മത്സരിച്ചാല്‍ ദില്ലിയിലെ പിന്നോക്ക-മുന്നോക്ക വോട്ടുകള്‍ സഖ്യത്തില്‍ ഏകീകരിക്കപ്പെടും. 7 സീറ്റും തൂത്തൂവാരാന്‍ ഇത് സഹായിക്കും.

 മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

മധ്യപ്രദേശില്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഎസ്പിയും എസ്പിയും ഇവിടെ മത്സരിക്കുന്നുണ്ട്. ഇവരുമായി രഹസ്യ ധാരണ കോണ്‍ഗ്രസ് ഉണ്ടാക്കും. ബിഎസ്പിയുടെ ശക്തികേന്ദ്രങ്ങളില്‍ ശക്തനായ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന് ഉണ്ടാവില്ല. പകരം ഇവരുടെ പിന്തുണ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിന് ശേഷം നല്‍കും. പ്രത്യക്ഷത്തില്‍ ഇവര്‍ അകല്‍ച്ചയിലാണെന്ന് തോന്നിപ്പിക്കുന്ന നീക്കമാണിത്.

 മായാവതിയെ ഒറ്റപ്പെടുത്തും

മായാവതിയെ ഒറ്റപ്പെടുത്തും

അഖിലേഷ് യാദവുമായി രാഹുലിന് പ്രശ്‌നങ്ങളില്ല. എന്നാല്‍ മായാവതി അറിയാതെയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ രഹസ്യ സഖ്യത്തിന് രാഹുല്‍ തയ്യാറെടുക്കുന്നത്. അതേസമയം മായാവതിയെ ഒറ്റപ്പെടുത്താനാണ് തീരുമാനം. യുപിയിലും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് ഒരുങ്ങിയെങ്കിലും, കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് മനപ്പൂര്‍വം സഖ്യം ഒഴിവാക്കുകയായിരുന്നു മായാവതി. യുപിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുക എന്നാണ് മായാവതി ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ കരുതുന്നു.

ദക്ഷിണേന്ത്യയില്‍ ഇങ്ങനെ

ദക്ഷിണേന്ത്യയില്‍ ഇങ്ങനെ

ദക്ഷിണേന്ത്യയില്‍ രണ്ട് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് രഹസ്യ സഖ്യത്തിനാണ് ഒരുങ്ങുന്നത്. പ്രധാനമായും ആന്ധ്രപ്രദേശും തെലങ്കാനയുമാണ് സംസ്ഥാനങ്ങള്‍. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലും കോണ്‍ഗ്രസിന് സഖ്യമുണ്ട്. ആന്ധ്രയില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ടിഡിപിയുമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒത്തുതീര്‍പ്പിനാണ് രാഹുല്‍ ഒരുങ്ങുന്നത്. ബിജെപിയുടെ കോട്ടകളില്‍ ടിഡിപിയും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കും. തെലങ്കാനയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയാണ് രാഹുല്‍ കെസിആറിനെ വീഴ്ത്താനായി ആശ്രയിക്കുന്നത്.

പ്രശ്‌നക്കാര്‍ ആരൊക്കെ

പ്രശ്‌നക്കാര്‍ ആരൊക്കെ

യുപിയിലെ അഖിലേഷ് യാദവ് മായാവതി സഖ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒഡീഷയില്‍ നവീന്‍ പട്‌നായിക്കും ഈ സഖ്യത്തില്‍ ഉണ്ടാവില്ല. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ കാര്യത്തിലും രാഹുലിന് സംശയമുണ്ട്. അതേസമയം സിപിഎമ്മുമായി അഖിലേന്ത്യാ തലത്തില്‍ ധാരണയുണ്ടാക്കിയത് രാഹുലിന് നേട്ടമാണ്. വെല്ലുവിളികളുള്ള സംസ്ഥാനങ്ങളില്‍ മറ്റ് ചെറുകക്ഷികളെയും സാമൂഹ്യ സംഘടനകളെയും കൂട്ടുപിടിച്ചുള്ള പോരാട്ടം നടത്താനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 മഴവില്‍ സഖ്യത്തിന്റെ സാധ്യതകള്‍

മഴവില്‍ സഖ്യത്തിന്റെ സാധ്യതകള്‍

ആര്‍ജെഡിയാണ് മഴവില്‍ സഖ്യത്തിന്റെ ഭാഗമായ ആദ്യ പാര്‍ട്ടി. ഡിഎംകെയാണ് പിന്നീട് എത്തിയത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജനതാദള്‍ എന്നിവരുടെ പിന്തുണയും രാഹുലിനുണ്ട്. അസമില്‍ അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനായുള്ള പോരാട്ടത്തിലാണ് രാഹുല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ പാര്‍ട്ടി അണിനിരത്തി മിഷന്‍ 20 എന്ന ബിജെപി ഫോര്‍മുല പൊളിക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

നടി ജയപ്രദ ബിജെപിയില്‍, പോരാട്ടം സമാജ് വാദി പാര്‍ട്ടിയുടെ അസംഖാനെതിരെ, രാംഗഡില്‍ പോരാട്ടം!!

English summary
rahul gandhi makes moves for rainbow alliance against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X