കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 ന് പുറമെ ആ 4 സീറ്റുകള്‍ കൂടി പിടിക്കണം; ജനമഹാറാലിയുമായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജനമഹാറാലിയുമായി രാഹുല്‍ ഇന്ന് കോഴിക്കോട്

കോഴിക്കോട്: കേരളത്തില്‍ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍ എത്തും. കോഴിക്കോട് ജനമഹാറാലിയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍‌ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കും.

<strong>യുപിയില്‍ കോണ്‍ഗ്രസ് " title="യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും" />യുപിയില്‍ കോണ്‍ഗ്രസ് "ഇരുതല മൂര്‍ച്ചയുള്ള വാള്‍"! എസ്പി-ബിഎസ്പി സഖ്യവും ബിജെപിയും വിയര്‍ക്കും

ബുധനാഴ്ച്ച നാഗര്‍ഗോവിലിലെ കോണ്‍ഗ്രസ് റാലിക്ക് ശേഷം വൈകീട്ടോടെയാണ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് എത്തിയത്. രാത്രി തൃശൂര്‍ രാമനിലയത്തില്‍ വിശ്രമിക്കുന്നതിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. കേരളത്തില്‍ 16 സീറ്റുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവെക്കുന്നത്.

രാഹുല്‍ ഗാന്ധിയെ കണ്ടു

രാഹുല്‍ ഗാന്ധിയെ കണ്ടു

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് രാമനിലയിത്തിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ചാ വിഷയമായെന്നാണ് സൂചന.

12 സീറ്റുകള്‍ക്ക് പുറമെ

12 സീറ്റുകള്‍ക്ക് പുറമെ

നിലവിലെ 12 സീറ്റുകള്‍ക്ക് പുറമെ കഴിഞ്ഞ തവണ നഷ്ടപ്പെട്ട 4 സീറ്റുകള്‍ കൂടി തിരിച്ചുപിടിക്കുക എന്നതിനാണ് ദേശീയ നേതൃത്വം ശ്രദ്ധ നല്‍കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം രാഹുല്‍ ഗാന്ധിക്ക് വ്യക്തമായ ഉറപ്പും നല്‍കുന്നുണ്ട്.

വലിയ വിജയം ഉറപ്പിക്കാം

വലിയ വിജയം ഉറപ്പിക്കാം

ചാലക്കുടി, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി സീറ്റുകള്‍ ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചരത്തിന് ഇറങ്ങാന്‍ കഴിഞ്ഞാല്‍ വലിയ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് നേതാക്കള്‍ വെച്ചുപുലര്‍ത്തുന്നു.

ഷുഹൈബിന്‍റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച

ഷുഹൈബിന്‍റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച

വ്യാഴാച്ച രാവിലെ ത‍ൃശൂര്‍ തൃപ്രയാറില്‍ ഫിഷര്‍മാന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് വിമാനമാര്‍ഗ്ഗം കണ്ണൂരില്‍ എത്തും. തുടര്‍ന്ന് വിമാനത്താവളത്തിന്‍റെ വിഐപി ലോഞ്ചില്‍ ഷുഹൈബിന്‍റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.

കാസര്‍ഗോഡ് പെരിയയില്‍

കാസര്‍ഗോഡ് പെരിയയില്‍

കണ്ണൂരില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തുക.

ജനമാഹാറാലിയില്‍

ജനമാഹാറാലിയില്‍

തുടര്‍ന്ന് നാലരയോടെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജനമാഹാറാലിയില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും പ്രവര്‍ത്തകെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്നതാണ് ജനമഹാലിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ലീഗ് സ്ഥാനാര്‍ത്ഥികള്‍

ലീഗ് സ്ഥാനാര്‍ത്ഥികള്‍

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി കോഴിക്കോട് വോട്ടഭ്യർത്ഥന നടത്തും.

എം കെ രാഘവനും

എം കെ രാഘവനും

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി എം കെ രാഘവനും ജനമാഹാറാലിയുടെ വേദിയില്‍ ഉണ്ടാവും. രാഘവന്‍റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരേണ്ടതുള്ളു.

 നാളെയെ മറ്റന്നാളോ

നാളെയെ മറ്റന്നാളോ

കോഴിക്കോട്ടെ പരിപാടിക്ക് ശേഷം ഇന്ന് തന്നെ രാഹുല്‍ ഗാന്ധിക്ക് ദില്ലിക്ക് മടങ്ങും. നാളെയെ മറ്റന്നാളോ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന്‍റെ പക്ഷത്തുനിന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് ദേശീയ നേതൃത്വത്തെ വലയ്ക്കുന്നത്.

English summary
rahul gandi will start udf election campaign at calicut today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X