കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കാലാവസ്ഥ പ്രവചിച്ച് രാഹുല്‍ ഗാന്ധി; ഇന്ന് വാഗ്ദാന പെരുമഴക്ക് സാധ്യത

  • By Ashif
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെ പരിഹസിക്കാന്‍ കിട്ടുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കുന്നില്ല, തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഗുജറാത്തിന് മോദിയുടെ വക ഇന്ന് വാഗ്ദാന പെരുമഴയുണ്ടാകുമെന്നാണ് രാഹുലിന്റെ പരിഹാസം.

ട്വിറ്ററിലാണ് രാഹുല്‍ മോദിക്കിട്ട് പണി കൊടുത്തിരിക്കുന്നത്. ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥ പ്രവചിച്ച് രാഹുല്‍ രംഗത്തെത്തിയത്. കാലാവസ്ഥാ പ്രവചനം; വാചകകസര്‍ത്തിന്റെ പെരുമഴ ഇന്ന് ഗുജറാത്തില്‍ പ്രതീക്ഷിക്കാം- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Rahul

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദി കോടികളുടെ പദ്ധതികള്‍ ഗുജറാത്തിന് വേണ്ടി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് രാഹുല്‍ ഒരുമുഴം മുമ്പേ എറിഞ്ഞത്. ഗുജറാത്തില്‍ 12500 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുക എന്ന വാര്‍ത്തയും ഇതോടൊപ്പം രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അഹമ്മദാബാദിലാണ് മോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അദ്ദേഹത്തോടൊപ്പമുണ്ടാകും.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞദിവസം ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്നാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

പെരുമാറ്റച്ചട്ടം വന്നാല്‍ ഒരു പദ്ധതിയും പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നതെന്നും മോദിയുടെ സന്ദര്‍ശനത്തിന് ശേഷം തിയ്യതി പ്രഖ്യാപിക്കാനാണ് നീക്കമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

English summary
Rahul Gandhi's Weather Forecast for Gujarath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X