രാഹുല്‍ ഗാന്ധി വീണ്ടും യാത്രയ്ക്ക് ഒരുങ്ങുന്നു: എവിടേക്കാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടാവുമോ?
ദില്ലി: ഏതാനും ദിവസത്തെ സന്ദര്‍ശനത്തിനായി യൂറോപ്പിലേക്ക് പോകുകയാണ് രാഹുല്‍ ഗാന്ധി. ഇത്തവണത്തേത് ആരും കാണാതെയുള്ള മുങ്ങലല്ല, പകരം എല്ലാവര്‍ക്കും പുതുവത്സാരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് യാത്ര പോകുന്നുവെന്ന കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് യൂറോപ്പ് സന്ദര്‍ശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
നേരത്തെ രാഹുലിന്റെ തുടര്‍ച്ചയായുള്ള വിദേശ സന്ദര്‍ശനത്തെ ബിജെപി അടക്കുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഹസിച്ചിരുന്നു. പാര്‍ലിമെന്റ് സമ്മേളനത്തില്‍ നിന്നും ഒളിച്ചോടാനാണ് രാഹുല്‍ വിദേശ പര്യടനം നടത്തുന്നതെന്ന് ഭരണപക്ഷ രംഗത്തുള്ളവര്‍ ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വീണ്ടും യൂറോപ്പ് യാത്രയെ കുറിച്ച് ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കാതിരുന്നത് ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.












Click it and Unblock the Notifications