കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന്റ 'പരമോന്നത' നേതാവ് രാഹുൽ ഗാന്ധി തന്നെ; പാർട്ടി മാറ്റത്തിന്റെ പാതയിലെന്ന് സൽമാൻ ഖുർഷിദ്

Google Oneindia Malayalam News

ദില്ലി: കോൺഗ്രസിന്റെ തന്നെയാണ് കോൺഗ്രസിന്റെ പരമോന്നത നേതാവെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുൽ ഗാന്ധി മടങ്ങി വരണമെന്നാണ് പാർട്ടിയിലെ ഒരു വലിയ വിഭാഗം ആഗ്രഹിക്കുന്നത്, രാഹുൽ ആഗ്രഹിക്കുന്ന സമയത്ത് ഉചിതമായ തീരുമാനം എടുക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിനെ തരിപ്പണമാക്കാന്‍ ബിജെപി....തിരഞ്ഞെടുപ്പ് തന്ത്രം മാറ്റുന്നു, ലക്ഷ്യം 6 സംസ്ഥാനങ്ങള്‍!!കോണ്‍ഗ്രസിനെ തരിപ്പണമാക്കാന്‍ ബിജെപി....തിരഞ്ഞെടുപ്പ് തന്ത്രം മാറ്റുന്നു, ലക്ഷ്യം 6 സംസ്ഥാനങ്ങള്‍!!

കോൺഗ്രസ് ഒരു മാറ്റത്തിന്റെ പാതയിലാണ്. എന്നാൽ പാർട്ടിയിൽ നേതൃത്വ പ്രതിസന്ധിയില്ലെന്നും അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂരും സന്ദീപ് ദീക്ഷിതും അടക്കമുള്ള നേതാക്കൾ പാർട്ടിയുടെ നിലനിൽപ്പിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ചേർന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന.

rahul

ഇത്തരം വിഷയങ്ങൾ മാധ്യമങ്ങളിലൂടെ പറയുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി മികച്ച നേതാവാണെന്ന് എഴുതിവയ്ക്കപ്പെട്ടതല്ലേ ? പക്ഷെ അദ്ദേഹത്തെ ഞങ്ങളുടെ നേതാവായി അംഗീകരിക്കുകയാണെങ്കിൽ തീരുമാനമെടുക്കാനുള്ള സമയവും സ്വാതന്ത്ര്യവും അദ്ദേഹത്തിന് നൽകണം. താൽപര്യമില്ലാതെ ഒന്നും അടിച്ചേൽപ്പിക്കേണ്ടതില്ലല്ലോ എന്നായിരുന്നു രാഹുൽ ഗാന്ധിയാണോ മികച്ച നേതാവ് എന്ന ചോദ്യത്തിന് സൽമാർ ഖുർഷിദിന്റെ മറുപടി.

രാഹുൽ ഗാന്ധി എവിടെയും പോയിട്ടില്ല, കോൺഗ്രസിനെ എതിർക്കുന്നവർ ഇപ്പോഴും അദ്ദേഹത്തെ തന്നെയാണ് ആക്രമിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം തന്നെ കോൺഗ്രസിന്റെ നേതാവായി തുടരുമെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി.

English summary
Rahul Gandhi is the top leader of Congress, says Salman Khurshid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X