കശ്മീരില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുവിടണം: രാഹുല്‍ ഗാന്ധി
Recommended Video
ദില്ലി: കശ്മീരില്‍ മാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കളുടെ തടവിനുമെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫറൂഖ് അബ്ദുള്ളയെപ്പോലുള്ള ദേശീയ നേതാക്കളെ കശ്മീരില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മൂലം ജമ്മുകശ്മീരില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ശൂന്യത ഭീകരവാദികള്‍ മുതലെടുക്കുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയൊട്ടാകെ ഭിന്നിക്കപ്പെടാനുള്ള രാഷ്ട്രീയ ആയുധമായി കശ്മീര്‍ ഉപയോഗിക്കപ്പെടുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കശ്മീരില്‍ ഭീകരര്‍ക്ക് ഇടം നല്കുന്ന തരത്തിലുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. തടവിലാക്കിയ മുഴുവന്‍ രാഷ്ട്രീയ നേതാക്കളേയും മോചിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ കുട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്റെ പൊതു സുരക്ഷാ നിയമം(പിഎസ്എ) ചുമത്തി മുന്‍മുഖ്യമന്ത്രിയും ലോക്സഭാംഗവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തടവിലാക്കിയിരുന്നു.

ഫറൂഖ് അബ്ദുള്ളയുടെ ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ വസതി ജയിലായി പ്രഖ്യാപിച്ച് അവിടെയാണ് ഇപ്പോള്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗങ്ങളും നിലപാടുകളും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കശ്മീര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തി വീട്ടുതടങ്കലിലാക്കിയത്. പിഎസ്എ ചുമത്തപ്പെടുന്ന ആദ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവും എംപിയുമാണ് ഫാറൂഖ് അബ്ദുള്ള.
ഫാറൂഖ് അബ്ദുള്ളയുടെ പിതാവായ ഷെയ്ഖ് അബ്ദുള്ള കശ്മീരില്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഈ നിയമം ആദ്യമായി സംസ്ഥാനത്ത് നടപ്പാക്കിയത്. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications