കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുവിടണം: രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രീയ ശൂന്യത ഭീകരവാദികള്‍ മുതലെടുക്കും

ദില്ലി: കശ്മീരില്‍ മാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കളുടെ തടവിനുമെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫറൂഖ് അബ്ദുള്ളയെപ്പോലുള്ള ദേശീയ നേതാക്കളെ കശ്മീരില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മൂലം ജമ്മുകശ്മീരില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ശൂന്യത ഭീകരവാദികള്‍ മുതലെടുക്കുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയൊട്ടാകെ ഭിന്നിക്കപ്പെടാനുള്ള രാഷ്ട്രീയ ആയുധമായി കശ്മീര്‍ ഉപയോഗിക്കപ്പെടുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗം: ഒരിക്കൽ ഇന്ത്യയുടെ നിയന്ത്രണത്തിലാകുമെന്ന് വിദേശകാര്യമന്ത്രിപാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗം: ഒരിക്കൽ ഇന്ത്യയുടെ നിയന്ത്രണത്തിലാകുമെന്ന് വിദേശകാര്യമന്ത്രി

കശ്മീരില്‍ ഭീകരര്‍ക്ക് ഇടം നല്‍കുന്ന തരത്തിലുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. തടവിലാക്കിയ മുഴുവന്‍ രാഷ്ട്രീയ നേതാക്കളേയും മോചിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ കുട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്‍റെ പൊതു സുരക്ഷാ നിയമം(പിഎസ്എ) ചുമത്തി മുന്‍മുഖ്യമന്ത്രിയും ലോക്സഭാംഗവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തടവിലാക്കിയിരുന്നു.

 rahulnew12-

ഫറൂഖ് അബ്ദുള്ളയുടെ ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ വസതി ജയിലായി പ്രഖ്യാപിച്ച് അവിടെയാണ് ഇപ്പോള്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗങ്ങളും നിലപാടുകളും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കശ്മീര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തി വീട്ടുതടങ്കലിലാക്കിയത്. പിഎസ്എ ചുമത്തപ്പെടുന്ന ആദ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവും എംപിയുമാണ് ഫാറൂഖ് അബ്ദുള്ള.

ഫാറൂഖ് അബ്ദുള്ളയുടെ പിതാവായ ഷെയ്ഖ് അബ്ദുള്ള കശ്മീരില്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഈ നിയമം ആദ്യമായി സംസ്ഥാനത്ത് നടപ്പാക്കിയത്. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം

English summary
rahul ghandhi on kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X