കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്റ്റേഴ്സ് ഡിഗ്രിയില്ലാതെ എംഫിൽ; സ്മൃതി ഇറാനിക്ക് പിന്തുണ, തിരിച്ചടിച്ച് ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിനും വേണ്ട പഠിപ്പില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി | Oneindia Malayalam

ദില്ലി: 2014ലെ തോൽവിക്ക് ഇക്കുറി അമേഠിയിൽ മറുപടി പറയാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിക്ക് വേണ്ടി ഒന്നും ചെയ്യാത്ത എംപിയാണ് രാഹുൽ ഗാന്ധിയെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സ്മൃതി ഇറാനി ആഞ്ഞടിക്കുന്നത്. രാഹുലിനെക്കാൾ കൂടുതൽ അമേഠി സന്ദർശിച്ച നേതാവാണ് സ്മൃതി ഇറാനിയെന്നാണ് ബിജെപി പ്രചാരണം. അഞ്ച് വർഷത്തിനിടെ അമേഠിയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ സ്മൃതി ഇറാനിക്ക് സാധിച്ചിട്ടുണ്ടെന്നത് കോൺഗ്രസ് കേന്ദ്രങ്ങളും അംഗീകരിക്കുന്നുണ്ട്.

ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലിയാണ് കോൺഗ്രസും ബിജെപിയും തമ്മിൽ അടുത്തിടെ കൊമ്പുകോർത്തത്. വിദ്യാഭ്യാസ യോഗ്യതയെ പറ്റി സ്മൃതി ഇറാനി തെറ്റായ വിവരങ്ങൾ നൽകിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന ആരോപണങ്ങളെ പൊടി തട്ടിയെടുക്കുകയാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

സ്മൃതി ഇറാനിയുടെ വിദ്യാഭ്യസ യോഗ്യത ഇതിന് മുമ്പും വലിയ ചര്‍ച്ചകള്‍‍ക്ക് ഇടയാക്കിയിരുന്നു. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍നിന്ന് മത്സരിച്ചപ്പോൾ നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി ബിഎ പൂര്‍ത്തിയാക്കിയെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

2014ൽ യോഗ്യത മാറി

2014ൽ യോഗ്യത മാറി

എന്നാൽ 2014ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദില്ലി സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം 1994-ല്‍ കോമേഴ്സ് ബിരുദത്തിന്റെ ഒന്നം വർഷം പൂർത്തിയാക്കിയതായാണ് സൂചിപ്പിച്ചിരുന്നത്. ഇതിനു പുറമെ യുഎസിലെ യാലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി നേടിയെന്നും. ഇതോടെ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി വലിയ വിവാദങ്ങളും ഉണ്ടായി.

അമേഠിയിൽ പറഞ്ഞത്

അമേഠിയിൽ പറഞ്ഞത്

കഴിഞ്ഞ ദിവസം അമേഠിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ താൻ ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത്. ഇതോടെ പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിട്ട സ്മൃതി ഇറാനിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയായിരുന്നു.

തിരിച്ചടിച്ച് ജെയ്റ്റ്ലി

തിരിച്ചടിച്ച് ജെയ്റ്റ്ലി

രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്താണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയിരിക്കുന്നത്. മാസ്റ്റേഴ്സ് ഡിഗ്രിയില്ലാതെയാണ് രാഹുൽ എംഫിൽ നേടിയതെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഒരു പരസ്യ ഓഡിറ്റിംഗ് നടത്തിയാൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.

2009ൽ

2009ൽ

2009ൽ രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. രാഹുൽ ഗാന്ധി ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥി ആയിരുന്നുവെന്നും 1995ൽ ഡെവലപ്മെന്റൽ സ്റ്റഡീസിൽ എംഫിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്ഥിരീകരിക്കുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul got M.Phil withour Masters degree says Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X