കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നു... ഇതിനെ എന്ത് വില കൊടുത്തും തടയുമെന്ന് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിലെ ഗംഭീരമായ അവിശ്വാസ പ്രമേയം അവസാനിപ്പിച്ചിരിക്കുകയാണ്. സ്വാഭാവികമായും എന്‍ഡിഎ വിജയം നേടിയിരിക്കുകയാണ്. പക്ഷേ അതൊന്നുമല്ല പ്രധാന പ്രശ്‌നം. നിര്‍ണായകമായ പോരാട്ടത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ്. എന്നാല്‍ ലോക്‌സഭയില്‍ യഥാര്‍ത്ഥത്തില്‍ താരമായത് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ കരിയറില്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും മികച്ച പ്രസംഗം എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.

അതേസമയം മോദി രാഹുലിന്റെ ആരോപണങ്ങള്‍ക്ക് വളരെ വൈകിയാണ് മറുപടി നല്‍കിയത്. പല ആരോപണങ്ങളും മോദി പ്രതീക്ഷിക്കാത്തതാണെന്നാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍ മോദിയുടെ നയങ്ങളോട് ഇനിയും എതിര്‍പ്പ് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുന്ന ബിജെപിയെയും ആര്‍എസ്എസിനെയും എന്ത് വില കൊടുത്തും തടയുമെന്നും രാഹുല്‍ പറഞ്ഞു.

വെറുപ്പും വിദ്വേഷവും

വെറുപ്പും വിദ്വേഷവും

പ്രധാനമന്ത്രി വെറുപ്പ്, ഭയം, വിദ്വേഷം എന്നിവയാണ് സമൂഹത്തിലേക്ക് കടത്തിവിട്ടത്. പ്രതിപക്ഷ നിരയിലും ഇത് വേണമെന്നാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കും. സ്‌നേഹമാണ് ഏറ്റവും വലിയ ശക്തിയെന്ന് കോണ്‍ഗ്രസ് തെളിയിക്കും. രാജ്യത്തെ ജനങ്ങളിലും അതുണ്ട്. ഈ ഒരു രീതിയിലൂടെ മാത്രമേ രാജ്യം പടുത്തുയര്‍ത്താനാവൂ. എന്നാല്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലൂടെ രാജ്യത്തെ ഭയപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.

പ്രസംഗം മോശം

പ്രസംഗം മോശം

മോദിയുടെ മറുപടി പ്രസംഗം വളരെ ബോറായിരുന്നു. ദുര്‍ബലമായ പ്രസംഗമായിരുന്നു അത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തൃപ്തികരമായ ഒരുത്തരം പോലും ലഭിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം മുമ്പ് പറഞ്ഞ അതേ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് മമോദി ചെയ്തതെന്ന് സോണിയാ ഗാന്ധി പരിഹസിച്ചു. നേരത്തെ രാഹുലിന്റെ പ്രസംഗത്തിന് മോദിയുടെ മറുപടി വ്യത്യസ്ത തരത്തിലുള്ളതായിരുന്നു. നിങ്ങള്‍ വലിയ കുടുംബത്തില്‍ പിറന്നവനാണ്. എന്നാല്‍ ഞാന്‍ തൊഴിലാളിയാണ്. അതുകൊണ്ട് നിങ്ങളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കുണ്ടാവില്ലെന്നും മോദി മറുപടി നല്‍കിയിരുന്നു.

ഇതൊരു തുടക്കം മാത്രം

ഇതൊരു തുടക്കം മാത്രം

രാഹുലിന്റെ പ്രസംഗത്തെ എന്‍ഡിഎയുടെ ഭാഗമായ ശിവസേന പുകഴ്ത്തിയിട്ടുണ്ട്. രാഹുല്‍ രാഷ്ട്രീയത്തിന്റെ ശരിക്കുള്ള സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടിയെന്ന് ഉറപ്പാണ്. അത്ര മികച്ച പ്രസംഗമായിരുന്നു അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പ്രസംഗത്തിന് ശേഷം രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിക്കും ഷോക്കായിരുന്നു. വെറുമൊരു കെട്ടിപ്പിടിത്തം എന്ന് അതിനെ പറയാനാവില്ല. ഇത് നാടകമാണെന്ന് പറയുന്നവരോട് രാഷ്ട്രീയം തന്നെ നാടകമാണെന്ന് പറയേണ്ടി വരുമെന്നും റാവത്ത് വ്യക്തമാക്കി.

പ്രതിപക്ഷത്തെ ആക്രമിച്ച് മോദി

പ്രതിപക്ഷത്തെ ആക്രമിച്ച് മോദി

വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ പ്രതിപക്ഷത്തെ ആക്രമിച്ച് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്തിനായിരുന്നു വിശ്വാസ വോട്ടെടുപ്പ് എന്ന് കോണ്‍ഗ്രസിനോട് ചോദിച്ചപ്പോള്‍ എന്നെ ആവശ്യമില്ലാതെ കെട്ടിപ്പിടിക്കുകയാണ് അവര്‍ ചെയ്തത്. തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയില്‍ കോണ്‍ഗ്രസിനെ നന്നായിട്ട് പരിഹസിക്കുകയും മോദി ചെയ്തിട്ടുണ്ട്. രാജ്യത്ത് ഒരുപാട് രാഷ്ട്രീയപാര്‍ട്ടികളുണ്ട്. പക്ഷേ കുറേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരുന്നത് ഒരു സുപ്രധാന പാര്‍ട്ടിയെ സഹായിക്കുകയേ ഉള്ളൂ. അത് ബിജെപിക്ക് ഗുണം ചെയ്യും.

അവര്‍ക്ക് വേണ്ടത് എന്റെ കസേര

അവര്‍ക്ക് വേണ്ടത് എന്റെ കസേര

പ്രതിപക്ഷ പാര്‍ട്ടികളൊക്കെ കണക്കാണ്. അവര്‍ക്ക് രാജ്യത്തെ ഭരിക്കാനല്ല താല്‍പര്യം. എന്റെ കസേര ലക്ഷ്യമിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭയില്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ സംതൃപ്തി ഉണ്ടോ. എന്താണ് പ്രശ്‌നമെന്ന് നിങ്ങള്‍ക്ക് മനസിലായോ. അവര്‍ക്ക് രാജ്യത്തെയും ഇവിടെയുള്ള ദരിദ്രര്‍രെയും കാണാന്‍ സാധിച്ചിട്ടില്ല. അവരുടെ പ്രശ്‌നങ്ങളും മനസിലാക്കിയിട്ടില്ല. അവര്‍ക്ക് എന്റെ പദവിയും കസേരയും മാത്രമാണ് ലക്ഷ്യമെന്നും മോദി ആരോപിച്ചു.

എന്റെ കുറ്റം ഇത് മാത്രമാണ്

എന്റെ കുറ്റം ഇത് മാത്രമാണ്

ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ. ഞാന്‍ പാവങ്ങള്‍ക്കും സ്വന്തം രാജ്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്നു. ഇതാണ് ഞാന്‍ ചെയ്ത ഏക കുറ്റം. കോണ്‍ഗ്രസിന് മുമ്പ് സര്‍ക്കാരുണ്ടായിരുന്നല്ലോ. അവര്‍ കര്‍ഷകര്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. എന്നാല്‍ എന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ കര്‍ഷകരെ മുന്‍നിരയിലേക്ക് നയിച്ചു. ഇങ്ങനെയൊരു നേട്ടം യുപിഎ സര്‍ക്കാരിന് സ്വന്തമായുണ്ടോ. അവര്‍ക്ക് സ്വന്തമായൊന്നും പറയാനില്ലെന്നും മോദി പറഞ്ഞു.

സഖാവ് പിണറായി വിജയന്‍ സാറേ എന്നെ കൊല്ലുമോ... വീണ്ടും വൈറലായി കൃഷ്ണകുമാരന്‍ നായര്‍സഖാവ് പിണറായി വിജയന്‍ സാറേ എന്നെ കൊല്ലുമോ... വീണ്ടും വൈറലായി കൃഷ്ണകുമാരന്‍ നായര്‍

മോഹൻലാലിന് വേണ്ടി ഇടത് മന്ത്രിയുടെ ഏകാധിപത്യ നീക്കം.. പ്രതിഷേധം പുകയുന്നുമോഹൻലാലിന് വേണ്ടി ഇടത് മന്ത്രിയുടെ ഏകാധിപത്യ നീക്കം.. പ്രതിഷേധം പുകയുന്നു

English summary
rahul hits out at modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X