കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ എന്തിനാ അംബേദ്കറെ അവഹേളിക്കുന്നത്...

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭരണഘടനാ ശില്‍പി ഡോ ബിആര്‍ അംബേദ്കറെ അപമാനിക്കുകയാണെന്ന് ആരോപണം. മറ്റാരുമല്ല ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയാണ്.

ജനങ്ങള്‍ക്ക് ഓരോ അവകാശങ്ങള്‍ നല്‍കി, നിയമങ്ങള്‍ നടപ്പാക്കി എന്നിങ്ങനെ അവകാശ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് രാഹുല്‍ അംബേദകറെ അപമാനിക്കുന്നതെന്നാണ് മോദിയുടെ ആക്ഷേപം. ആരെങ്കിലും എന്തെങ്കിലും നിയമമോ അവകാശമോ രാജ്യത്തിന് നല്‍കി എന്ന് പറഞ്ഞാല്‍ അത് അംബേദ്കറെ അപമാനിക്കലാണ്. നമുക്ക് എല്ലാ നിയമങ്ങളും അവകാശങ്ങളും തന്നത് അംബ്ദേകറാണ്- മോദി പറഞ്ഞു.

Rahul Gandhi

തന്റെ പതിവ് ശൈലിയില്‍, കോണ്‍ഗ്രസിന്റെ രാജകുമാരന്‍ എന്നാണ് രാഹുല്‍ ഗാന്ധിയെ മോദി വിശേഷിപ്പിച്ചത്. അംബേദ്കറിന്റെ 123-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ വിമര്‍ശനം.

ഭരണഘടനയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയ വിജയം മാത്രം ലക്ഷ്യമാക്കിയാണ് രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മോദി ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും മിക്കവാറും ഊന്നുന്നത് വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷാനിയമം, വിദ്യാഭ്യാസവകാശ നിയമം എന്നിവയിലാണ്. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് മോദിയുടെ ഇപ്പോഴത്തെ പരാമര്‍ശം.

English summary
Rahul insulting Ambedkar by taking credit for laws: Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X