കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനം രാജിവെച്ച് കോൺഗ്രസിന്റെ പടിയിറങ്ങിയതായിരുന്നു രാഹുൽ ഗാന്ധി. പിന്നീട് മാസങ്ങളോളം രാഹുൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലുകൾ വേണ്ടിയിരുന്നപ്പോൾ പോലും കേന്ദ്രത്തിനെതിരെയുള്ള രാഹുലിന്റെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഒതുങ്ങി. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ ക്രിയാത്മകമായ ഇടപെടലുകളും വിമർശനങ്ങളും നടത്തി തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് രാഹുൽ.

ഈ ഘട്ടത്തിൽ മറ്റൊരാളുടെ അസാന്നിധ്യമാണ് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ? യഥാർത്ഥത്തിൽ അമിത് ഷാ എവിടെയാണ്?

 അമിത് ഷാ എവിടെ?

അമിത് ഷാ എവിടെ?

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിനിർണായകമായ പല തിരുമാനങ്ങളും കൈക്കൊള്ളേണ്ട സമയത്തും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യം വലിയ ചർച്ചയായിട്ടുണ്ട്. പ്രതിപക്ഷം നിരന്തരം ഇത് ചോദ്യം ചെയ്യുന്നുമുണ്ട്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം ഉണ്ടായപ്പോൾ അമിത് ഷാ എവിടെയെന്ന ചോദ്യമുയർത്തി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

 ട്രംപിന്റെ സന്ദർശനത്തിന് പിന്നാലെ

ട്രംപിന്റെ സന്ദർശനത്തിന് പിന്നാലെ

ജനവരി അവസാനത്തോട് കൂടിയാണ് അമിത് ഷായുടെ അസാന്നിധ്യം ചർച്ചയാവുന്നത്. അതായത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ട സമയം കൂടിയായിരുന്നു ഇത്. പ്രത്യേകിച്ച് ഷെഹീൻബാഗ് സമരം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായപ്പോൾ.

 ഇന്ത്യയ്ക്ക് നാണക്കേടെന്ന്

ഇന്ത്യയ്ക്ക് നാണക്കേടെന്ന്

ട്രംപിന്റെ ദില്ലി സന്ദർശന വേളയിൽ രാജ്യതലസ്ഥാനത്ത് കലാപ സമാനമായ അന്തരീക്ഷമായിരുന്നു. എന്നാൽ കാലപത്തെ നിയന്ത്രിക്കുന്നതിനും ഉചിതമായ ഇടപെടലുകൾ നടത്തുന്നതിനും ദില്ലി പോലീസിന് വീഴ്ചപറ്റിയെന്ന ആരോപണം ശക്തമായിരുന്നു. അമേരിക്കയ്ക്ക് മുന്നിൽ മോദി സർക്കാരിനെ നാണക്കേട് ഉണ്ടാക്കാൻ ഇത് കാരണമായെന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം.അമിത് ഷായുടെ പരാജയമായി ഇതിനെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ഉയർത്തിക്കാട്ടി.

 ഉന്നതാധികാര സമിതിയിൽ

ഉന്നതാധികാര സമിതിയിൽ

ലോക്ക് ഡൗൺ പ്രഖ്യാപിച്ച പിന്നാലെ രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിന് രൂപീകരിച്ച 15 മന്ത്രിതല ഉന്നതാധികാര സമിതിയുടെ ചുമതല പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനായിരുന്നു പ്രധാനമന്ത്രി നൽകിയത്. ഇവിടേയും അമിത് ഷായുടെ അസാന്നിധ്യം ചർച്ചയായിരുന്നു. അതേസമയം മോദി-ഷാ കൂട്ടുകെട്ടിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

 മുഖ്യമന്ത്രിമാരുടെ ഇടപെടൽ

മുഖ്യമന്ത്രിമാരുടെ ഇടപെടൽ

അമിത് ഷായെ പ്രധാനമന്ത്രി ഒഴിവാക്കി നിർത്താൻ കാരണം മുഖ്യമന്ത്രിമാരുടെ ഇടപെടലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരന്തരം മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തേണ്ടതുണ്ട്. ഇത്തരം ചർച്ചകളിൽ ഷായുടെ സാന്നിധ്യം മുഖ്യമന്ത്രിമാരെ ചൊടിപ്പിക്കുമെന്ന ചിന്തയാകാം ഷായെ മാറ്റി നിർത്തിയതിന് പിന്നിൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.

 എതിർത്ത് മമത

എതിർത്ത് മമത

നേരത്തേ ലോക്ക് ഡൗൺ സംബന്ധിച്ച നടപടികൾ വിലയിരുത്തുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നു. എന്നാൽ പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാകാം മോദിയുടെ നീക്കം എന്നാണ് കരുതപ്പെടുന്നത്.

 സജീവ സാന്നിധ്യമായി രാഹുൽ

സജീവ സാന്നിധ്യമായി രാഹുൽ

അതേസമയം മോദി സർക്കാരിലെ രണ്ടാമന്റെ അഭാവടൊപ്പം ദേശീയ രാഷ്ട്രീയത്തിൽ രാഹുലിന്റെ തിരിച്ചുവരവും പ്രധാന ചർച്ചയായിട്ടുണ്ട്. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ വീഴ്ചകളെ നിരന്തരം വിമർശിച്ചും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു സജീവമായി ഇടപെടുകയാണ് രാഹുൽ.
പരിശോധനകൾ നടത്തേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

 മുതിർന്ന അംഗങ്ങൾ ഇല്ല

മുതിർന്ന അംഗങ്ങൾ ഇല്ല

കഴിഞ്ഞ ദിവസം സോണിയ ഗാന്ധി രൂപീകരിച്ച 11 അംഗ കോൺഗ്രസ് സമിതിയോടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന തരത്തിലുള്ള ചർച്ചകളാണ് ശക്തമായിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് അഗംങ്ങളെയെല്ലാം തള്ളി രാഹുലിന്റെ മിത്രഗണങ്ങളാണ് സമിതിയിൽ ഇടംപിടിച്ചത്.

 രാഹുലിന്റെ മിത്രഗണങ്ങൾ

രാഹുലിന്റെ മിത്രഗണങ്ങൾ

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരം, മനീഷ് തിവാരി, ജയ്‌റാം രമേശ് എന്നിവരും ടീമിലുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രിനാദെ, രോഹന്‍ ഗുപ്ത എന്നിവരാണ് പുതിയ ടീമിലെ മറ്റ് അംഗങ്ങൾ.മൻമോഹൻ സിംഗ് അധ്യക്ഷനായ സമിതിയിൽ രാഹുലും അംഗമാണ്.

Recommended Video

cmsvideo
What Is Happening With Modi - Shah Partnership? | Oneindia Malayalam
 അധ്യക്ഷസ്ഥാനത്തേക്ക്

അധ്യക്ഷസ്ഥാനത്തേക്ക്

മുതിർന്ന അംഗങ്ങളുടെ ഇടപെടലിൽ ചൊടിച്ചാണ് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. മുതിർന്ന അംഗങ്ങളെ മാറ്റി നിർത്താതെ ഇനി ഒരു മടക്കം ഇല്ലെന്ന് രാഹുൽ നിലപാട് വ്യക്തമാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം മുതിർന്ന നേതാക്കളെ ഒഴിവാക്കിയുള്ള ഈ പതിനൊന്ന അംഗ ടീം തന്നെ രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ പലതും സോണിയ ഗാന്ധി അംഗീകരിച്ചെന്നതിന്റെ തെളിവാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ഉടൻ തന്നെ രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

English summary
Rahul is back, where is amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X