രാഹുല്‍ വെറും കുഞ്ഞ്; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് മമതാ ബാനര്‍ജി
Recommended Video

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ ഏകാധിപത്യ ഭരണമാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മമത ബാനര്‍ജി രംഗത്ത്. രാഹുല്‍ വെറും കുഞ്ഞാണ്, അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോടുള്ള മമതയുടെ പ്രതികരണം.
കഴിഞ്ഞ ശനിയാഴ്ച്ച ബംഗാളിലെ വടക്കന്‍ മാള്‍ഡ മണ്ഡലത്തിലെ ചഞ്ചലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയായിരുന്നു മമതക്കെതിരെ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് മമതയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന വിമര്‍ശനം.

ബംഗാളിലെ ഇടത് ഭരണത്തിനേക്കാള്‍ ഒട്ടം മെച്ചപ്പെട്ടതല്ല മമതയുടെ ഭരണം. ഇടത് ഭരണത്തിനെതിരെ അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഇന്നും അതുപോലെ നില്‍ക്കുകയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകരും സര്‍ക്കാരും നിരന്തരം അക്രമിക്കുകയാണ്. ആശയപരമായ പോരാട്ടം തുടരുമെന്നും മാള്‍ഡയില്‍ രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications