കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിപ്പോഴും കുട്ടിയാണെന്നാണോ ഷീല ദീക്ഷിത് പറയുന്നത്? 46ലും വരാത്ത പക്വത ഇനി എപ്പൊ വരാനാ?

രാഹുല്‍ ഗാന്ധിക്ക് പക്വത വന്നിട്ടില്ലെന്നാണ് ഷീല ദീക്ഷിത് പറയുന്നത്.ഇനിയും സമയം അദ്ദേഹത്തിന് നല്‍കണമെന്നും ഷീല ദീക്ഷിത് വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. പ്രായത്തിനനുസരിച്ചുള്ള പക്വത രാഹുലിന് വന്നിട്ടില്ലെന്നാണ് ഷീല ദീക്ഷിത് പറയുന്നത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തനായ എതിരാളിയായി രാഹുലിനെ അവതരിപ്പിക്കാന്‍ പാര്‍ട്ടി പെടാപ്പാട് പെടുപമ്പോഴാണ് ഷീല ദീക്ഷിത്തിന്റെ പ്രതികരണം.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിന് കൂടുതല്‍ സമയം നല്‍കണമെന്നും അവര്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന ആരോപണങ്ങളും ഷീല ദീക്ഷിത് തളളി.

 പക്വതവരാനുണ്ട്

പക്വതവരാനുണ്ട്

രാഹുല്‍ ഗാന്ധിക്ക് പക്വത വന്നിട്ടില്ലെന്നാണ് ഷീല ദീക്ഷിത് പറയുന്നത്. 46 വയസിന്റെ പക്വത രാഹുലിന് വന്നിട്ടില്ലെന്നും ഇനിയും സമയം അദ്ദേഹത്തിന് നല്‍കണമെന്നും ഷീല ദീക്ഷിത് വ്യക്തമാക്കുന്നു. പാവപ്പെട്ടവന്റെയും മാറ്റി നിര്‍ത്തപ്പെട്ടവന്റെയും വികസനത്തിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും കര്‍ഷകര്‍ക്കു വേണ്ടി സംസാരിക്കുന്നത് രാഹുല്‍ മാത്രമാണെന്നും ഷീല ദീക്ഷിത് പറയുന്നു.

 കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

രാഹുല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് ആകുമെന്നാണ് ഷീല ദീക്ഷിത്ത് പറയുന്നത്. രാഹുലിന് 40 വയസേ അയിട്ടുള്ളുവെന്നും ഒരുപാട് സമയം ഉണ്ടെന്നും ഷീല ദീക്ഷിത് പറയുന്നു. രാഹുല്‍ പിന്നീട് പ്രധാനമന്ത്രി ആകുമെന്നും അവര്‍ പറയുന്നു.

 തൊട്ടാവാടി

തൊട്ടാവാടി

പ്രിയങ്ക ഗാന്ധി തൊട്ടാവാടിയാണെന്നാണ് ഷീല ദീക്ഷിത് പറയുന്നത്. വളരെ ബുദ്ധിമതിയാണ് പ്രിയങ്കയെന്നും അവര്‍ പറയുന്നു. എല്ലാം വളരെ ശ്രദ്ധയോടെ കേള്‍ക്കുന്ന ആളാണ് പ്രിയങ്കയെന്നും ഷീല ദീക്ഷിത് പറയുന്നു. കോണ്‍ഗ്രസ് - എസ്പി ബന്ധത്തില്‍ വളരെ പ്രധാന പങ്ക് വഹിച്ചത് പ്രിയങ്കയാണെന്നും അവര്‍ പറയുന്നു.

 വിരമിക്കുന്നോ

വിരമിക്കുന്നോ

അതേസമയം യുപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറിയതില്‍ പാര്‍ട്ടിയുമായി അകല്‍ച്ചയില്ലെന്ന് ഷീല ദീക്ഷിത് പറയുന്നു. പ്രചരണത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും എവിടെ പ്രചരണത്തിന് പോകാന്‍ പറയുന്നോ ്അവിടേക്ക് പോകാന്‍ തയ്യാറാണെന്നും ഷീല ദീക്ഷി്ത് പറയുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് വയ്യായ്ക ഉണ്ടെന്നും ബനാറസില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്നും അവര്‍ പറയുന്നു.

 പോസിറ്റീവ് ഇംപാക്ട്

പോസിറ്റീവ് ഇംപാക്ട്

എസ്പി കോണ്‍ഗ്രസ് സഖ്യത്തെ ഷീല ദീക്ഷിത് സ്വാഗതം ചെയ്തു. യുപിയില്‍ മറ്റാരെക്കാളും അഖിലേഷ് മുന്നിലാണെന്നും അവര്‍ പറയുന്നു. മായാവതി ക്ക് അവരുടേതായ ഒരു സ്റ്റൈല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷീല പറയുന്നു. യുപിയില്‍ നേതാവില്ലാത്തതാണ് ബിജെപിയുടെ പ്രശ്‌നമെന്നും ഷീല ദീക്ഷിത് വ്യക്തമാക്കുന്നു. രാഹുലും അഖിലേഷും ഒന്നിച്ച് പ്രചരണത്തിനിറങ്ങുന്നത് പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും ഷീല പറയുന്നു.

 കോണ്‍ഗ്രസ് തകരുന്നോ

കോണ്‍ഗ്രസ് തകരുന്നോ

കോണ്‍ഗ്രസ് മാറ്റത്തിന്റെ കാലത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന ഷീല ദീക്ഷിത് പറയുന്നു. രാഷ്ട്രീയ മാറ്റത്തിലൂടെയും തലമുറ മാറ്റത്തിലൂടെയും കടന്ന് പോയിക്കൊണ്ടിരിക്കുന്നുവെന്ന് അവര്‍. രാഷ്ട്രീയ ഭാഷയില്‍ വരെ മാറ്റമുണ്ടായെന്നും അതിനുദാഹരമാണ് മന്‍മോഹന്‍ സിങിനെതിരെ നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങളെന്നും അവര്‍ പറയുന്നു. ഈ മാറ്റങ്ങളുമായി കോണ്‍ഗ്രസും പൊരുത്തപ്പെട്ട് വരികയാണെന്നും ഷീല ദീക്ഷിത്.

English summary
senior leader and former Delhi chief minister has opined that the party vice president still lacks maturity and needs more time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X