കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ വാറില്‍ രാഹുലിന് ജയം... മോദിയേക്കാള്‍ എന്‍ഗേജ്‌മെന്റ് റേറ്റ്!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന്റെ മുന്നിൽ മോദി വീഴുന്നു | Oneindia Malayalam

ദില്ലി: ബിജെപിയുടെ കരുത്തുറ്റ കോട്ടയായ സോഷ്യല്‍ മീഡിയയും രാഹുല്‍ ഗാന്ധി പൊളിക്കുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ട്രെന്‍ഡിംഗ് ആയി നിലനില്‍ക്കുന്നത് രാഹുലാണെന്ന് വ്യക്തം. 2014ല്‍ ബിജെപിയുടെ കുതിപ്പിന്റെ പ്രധാന കാരണം സോഷ്യല്‍ മീഡിയയായിരുന്നു. ഇത്തവണ അത് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നാണ് മനസ്സിലാവുന്നത്.

അതേസമയം ബിജെപിയുടെ സമീപകാല ഗിമ്മിക്കുകളൊന്നും സോഷ്യല്‍ മീഡിയയില്‍ ഫലിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. നരേന്ദ്ര മോദി ഏറ്റവുമധികം ഫോളോവേഴ്‌സുള്ള നേതാവ് തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ യൂസര്‍മാരുമായുള്ള സമ്പര്‍ക്കം അദ്ദേഹത്തിന് തീരെ കുറവാണ്. ഇതാണ് ബിജെപിയുടെ തിരിച്ചടിക്ക് കാരണം. അടുത്തിടെ വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും രാഹുലിന് ഗുണം ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലെ കുതിപ്പ്

സോഷ്യല്‍ മീഡിയയിലെ കുതിപ്പ്

സോഷ്യല്‍ മീഡിയയില്‍ പപ്പുവെന്ന വിളി ഏറ്റവുമധികം നേരിട്ടിരുന്നു രാഹുല്‍. എന്നാല്‍ രാഹുല്‍ നടത്തിയ മേക്കോവര്‍ ബിജെപിയെ ശരിക്കും ഞെട്ടിരിക്കുകയാണ്. രാഹുലിന്റെ പരിഹാസം നിറഞ്ഞ ട്വീറ്റുകള്‍ കൈയ്യടികളോടെയാണ് സോഷ്യല്‍ മീഡിയ വരവേല്‍ക്കുന്നത്. ഇതുവരെ 8.41 മില്യണ്‍ ഫോളോവേഴ്‌സാണ് രാഹുലിനുള്ളത്. തന്റെ ദൗര്‍ബല്യത്തില്‍ നിന്നാണ് രാഹുല്‍ കുതിച്ചത്. മുമ്പ് രാഹുലിനെ പരിഹസിച്ചിരുന്ന ബിജെപിയെ ഇപ്പോള്‍ തിരിഞ്ഞ് കുത്തുന്നതും രാഹുലിന്റെ ട്വീറ്റുകളാണ്.

ബജറ്റിനെ പൊളിച്ചടുക്കി

ബജറ്റിനെ പൊളിച്ചടുക്കി

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഏറ്റവുമധികം റിട്വീറ്റ് ലഭിച്ച ട്വീറ്റാണ് ഇത്. ഫെബ്രുവരി മൂന്ന് വരെ ഇത് ട്വിറ്ററില്‍ ചര്‍ച്ചാ വിഷയമായിരുന്നു. 12000 തവണയാണ് റിട്വീറ്റ് ചെയ്യപ്പെട്ടത്. അഞ്ച് വര്‍ഷത്തെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണം കര്‍ഷക ജീവിതത്തെ തകര്‍ത്തു. ഇപ്പോള്‍ ബജറ്റില്‍ ദിവസം 17 രൂപ നല്‍കി മോദി കര്‍ഷകരെ അപമാനിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

ഹാഷ്ടാഗും ഹിറ്റ്

ഹാഷ്ടാഗും ഹിറ്റ്

#akhrijumlabudget എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ വന്‍ ഹിറ്റായിരുന്നു. ഇതിന് ബിജെപി നല്‍കിയ മറുപടി ഇങ്ങനെ, ബജറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. ഇത് വെറും 9000 തവണയാണ് റിട്വീറ്റ് ചെയ്യപ്പെട്ടത്. ബിജെപിയുടെ ഐടി സെല്ലിനേക്കാള്‍ പോപ്പുലാരിറ്റിയുള്ള നേതാവായി രാഹുല്‍ വളര്‍ന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാണ്. അഞ്ച് വര്‍ഷം മുമ്പ് ഇങ്ങനെയല്ലായിരുന്നു കാര്യങ്ങള്‍.

മോദിയും വീണു

മോദിയും വീണു

രാഹുലിനേക്കാള്‍ ഫോളോവേഴ്‌സ് ഉണ്ടായിട്ടും മോദിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചിട്ടില്ല. ബജറ്റ് അവതരണ ദിവസം മോദി നടത്തിയ ട്വീറ്റിന് വെറും 7000 റിട്വീറ്റാണ് ലഭിച്ചത്. 45.4 മില്യണ്‍ ഫോളോവേഴ്‌സുണ്ട് മോദിക്ക് ട്വിറ്ററില്‍. മുഖ്യധാരാ മാധ്യമങ്ങള്‍ മോദിക്ക് അനുകൂലമായിട്ടാണ് വാര്‍ത്ത നല്‍കുന്നത്. അതുകൊണ്ട് എതിര്‍ത്ത് കൊണ്ടുള്ള ട്വീറ്റുകള്‍ രാഹുലില്‍ നിന്ന് മാത്രമാണ് വരുന്നതെന്നും, ജനപ്രീതിക്ക് കാരണം ഇതാണെന്നും കോണ്‍ഗ്രസ് ഐടി സെല്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പിടിച്ചടക്കി

സോഷ്യല്‍ മീഡിയ പിടിച്ചടക്കി

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പിടിച്ചടക്കിയെന്ന് വ്യക്തമാണ്. മോദിയേക്കാള്‍ എന്‍ഗേജ്‌മെന്റ് രാഹുലിനാണ് ട്വിറ്ററില്‍ കൂടുതല്‍. ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിഷയങ്ങളാണ് രാഹുല്‍ ട്വീറ്റ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ രാഹുലിന്റെ സോഷ്യല്‍ മീഡിയ ജനപ്രീതി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഒരു ദിവസം 6260 പുതിയ ഫോളോവേഴ്‌സ് എന്ന രീതിയിലാണ് രാഹുലിന്റെ ഫോളോവേഴ്‌സ് നിരക്ക് ഉയരുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് വര്‍ധിച്ച് വരുന്നുണ്ട്. ഇത് ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീണെന്ന് സ്ഥിരീകരിക്കുന്നു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി.... ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് മിലിന്ദ് ദിയോറ!!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി.... ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് മിലിന്ദ് ദിയോറ!!

English summary
rahul is winning social media war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X