കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയം പുകഴ്ത്തലിനും മുദ്രാവാക്യത്തിനും മോദിക്ക് എപ്ലസ്: അല്‍പ്പം ശ്രദ്ധക്കുറവുണ്ടെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്. മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന സമയം കൂടിയാണിത്.

വിദേശകാര്യം, കൃഷി, ഇന്ധനവില, തൊഴില്‍ അവസരങ്ങള്‍ എന്നിവക്ക് മോദിക്ക് എഫ് ഗ്രേഡാണ്. എന്നാല്‍ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കുന്നതിലും സ്വയം പുകഴ്ത്തുന്നതിനും എപ്ലസ് ഗ്രേഡാണെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ആശയ കൈമാറ്റത്തില്‍ വിദഗ്ധന്‍ ആണെന്നിരിക്കിലും പ്രശ്നങ്ങള്‍ നേരിടാന്‍ പ്രയാസമാണെന്നും അല്‍പ്പം ശ്രദ്ധക്കുറവുണ്ടെന്നും രാഹുല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്ററിലാണ് മോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണം വിലയിരുത്തിക്കൊണ്ട് രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്.

-rahul-gandhi-narendra-modi

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ബിജെപി നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നാലാം വാര്‍ഷികം വഞ്ചനാദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുക. കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പായി ഇന്ധനവില കുറക്കണമെന്നുള്ള വെല്ലുവിളിയാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിട്ടുള്ളത്.

2014ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി രാജ്യത്ത് അച്ഛേ ദിന്‍ വരുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവയൊന്നും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ അധികാരത്തിലെത്തി നാല് വര്‍ഷത്തിന് ശേഷവും മോദിക്ക് കഴിഞ്ഞിട്ടില്ല.

English summary
Congress president Rahul Gandhi on Saturday issued a 'report card' of Prime Minister Narendra Modi on the occasion of the BJP government's fourth anniversary. While Modi government scored F grade in 4 crucial subject matters, Congress chief gave the Prime Minister A+ in slogan creation and self-promotion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X