Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയല്ല... രാഹുല്‍ ജിന്നയെന്ന് ബിജെപി, റേപ്പ് ഇന്‍ ഇന്ത്യയില്‍ പ്രതിഷേധം, പറയുന്നത് ഇങ്ങനെ

ദില്ലി: രാഹുല്‍ ഗാന്ധിയുടെ റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായി ബിജെപി. തന്റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്ന് നേരത്തെ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ജിന്ന എന്ന പേരാണ് രാഹുല്‍ ഗാന്ധിയേക്കാള്‍ അദ്ദേഹത്തിന് ചേരുന്നതെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. നിങ്ങളുടെ മുസ്ലീം പ്രീണന രാഷ്ട്രീയവും അതേ മനസ്ഥിതിയും മുഹമ്മദ് അലി ജിന്നയുടെ അതേ നിലവാരത്തില്‍ എത്തിച്ചെന്ന് നരസിംഹ റാവു പറഞ്ഞു.

1

കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലി കോണ്‍ഗ്രസ് ബച്ചാവോ റാലിയാണെന്നും, കുടുംബത്തോടൊപ്പം പുറത്തുപോകുന്നത് പോലെയാണ് കോണ്‍ഗ്രസിന് ഈ റാലിയെന്ന് നരസിംഹ റാവു. നേരത്തെ മരിച്ചാലും റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ബിജെപി അനുഭാവി സമ്പിത് പത്രയും രാഹുലിനെതിരെ രംഗത്തെത്തി. രാഹുല്‍ നാണമില്ലാത്തവനാണെന്നും, അത്തരത്തില്‍ അദ്ദേഹത്തിന് പുതിയ പേരിടാണെന്നും സമ്പിത് പത്ര പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യയെ റേപ്പ് ഇന്‍ ഇന്ത്യയായി താരമത്യം ചെയ്ത ഒരു വ്യക്തി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതായി സമ്പിത് പത്ര പറഞ്ഞു. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും രാഹുലിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസിന്റേത് ഭാരത് ബച്ചാവോ റാലിയല്ലെന്നു രാഹുല്‍ ജമാവോ റാലിയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം രാഹുലിന് എത്ര ശ്രമിച്ചാലും സവര്‍ക്കറാവാന്‍ ക ഴിയില്ലെന്നും, സവര്‍ക്കര്‍ രാജ്യസ്‌നേഹത്തിനും ധീരതയ്ക്കും ത്യാഗത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്നും സമ്പിത് പത്ര പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്നയാളാണെന്നും പല കാര്യങ്ങളില്‍ അത് നമ്മള്‍ കേട്ടതാണെന്നും പത്ര പറഞ്ഞു. രാഹുല്‍ സവര്‍ക്കറുടെ നഖത്തിന് പോലും തുല്യനല്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേനയും രാഹുലിനെതിരെ രംഗത്തെത്തി. പ്രസ്താവന അനുവദിക്കാനാവില്ലെന്നും സവര്‍ക്കര്‍ മഹാരാഷ്ട്രയ്ക്ക് മാത്രമല്ല രാജ്യത്തിന്റെയാകെ ആരാധ്യ പുരുഷനാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+