ഗോവ പിടിക്കാൻ തുനിഞ്ഞിറങ്ങി രാഹുൽ; ബൈക്ക് ടാക്സിയിൽ പ്രചരണം ..വീഡിയോ
പനാജി; അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് ഗോവ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് സംസ്ഥാന ഭരണം പാർട്ടിക്ക് നഷ്ടമായത്. എന്നാൽ അത്തവണ എന്തുവിലകൊടുത്തും ഭരണം പിടിക്കാനുള്ള ലക്ഷ്യത്തിലാണ് നേതൃത്വം. ഇതിനോടകം തന്നെ മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഗോവയിലെത്തി.
സംസ്ഥാനത്തെ തീരദേശ ഗ്രാമമായ വെൽസാവോയിൽ ഇന്ന് രാവിലെ മത്സ്യത്തൊഴിലാളി സമൂഹവുമായി അദ്ദേഹം സംവദിച്ചു. ഗോവയിലെ ജനങ്ങളുടെ ശബ്ദമായി മാറുമെന്നും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൈക്ക് ടാക്സിയിലാണ് രാഹുൽ സഞ്ചരിച്ചത്. ഇതിന്‍റെ വീഡിയോ ഗോവ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയ ശേഷം തുറന്നതും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുമെന്നും പരിസ്ഥിതി സംരക്ഷണത്തിലായിരിക്കും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗോവ ഒരു കൽക്കരി ഹബ്ബായി മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഊന്നി പറഞ്ഞു എന്റെ വിശ്വാസ്യതയാണ് എനിക്ക് പ്രധാനം. എന്റെ വാക്ക് പാലിച്ചെന്ന് ഞാൻ ഉറപ്പാക്കും. കോൾ ഹബ് നടപ്പാക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പാക്കില്ല. അത് പാലിച്ചില്ലേങ്കിൽ എനിക്ക് വിശ്വാസ്യത ഉണ്ടാവില്ല,രാഹുൽ പറഞ്ഞു.
Recommended Video
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 13 സീറ്റായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. എന്നാൽ അവസാന നിമിഷം പ്രാദേശിക പാർട്ടികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുമായും സഖ്യത്തിൽ എത്തി ബി ജെ പി സംസ്ഥാന ഭരണം പിടിക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിൽ നിന്നും 10 കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് അധികാരം കൂടുതൽ സുരക്ഷിതമാക്കി. അതേസമയം ഇത്തവണ ബിജെപിക്കൊപ്പം ഇരു പ്രാദേശിക കക്ഷികളുമില്ലെന്നത് നേതൃത്വത്തിന് തിരിച്ചടിയാണ്. ഇക്കുറി
ഗോവ ഫോർവേഡ് പാർട്ടി കോൺഗ്രസുമായി സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications