നിതീഷ് കുമാറിന്റെ അറിവില്ലായ്മ എവറസ്റ്റിനും മേലെ
പട്‌ന: ചൊവ്വയില്‍ നിന്നും വന്ന ആളെപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ പ്രസംഗം കേട്ടാല്‍ തോന്നുക അദ്ദേഹം ചൊവ്വയില്‍ നിന്നും വന്നതാണ് എന്നാണ്. സ്വന്തം സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ഒന്നും പറയാനില്ല. മറ്റുള്ളവരെ കുറ്റം പറയാന്‍ മാത്രമാണ് അദ്ദേഹത്തിന് താല്പര്യം.
നിതീഷ് കുമാറിന്റെ വിവരക്കേട് എവറസ്റ്റ് കൊടുമുടിയെക്കാള്‍ ഉയരത്തിലാണ്. പ്രധാനമന്ത്രിയാകാന്‍ താനാണ് ഏറ്റവും യോഗ്യന്‍ താനാണ് എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ബിഹാറിലെ പുരേനയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെയും നിതീഷ് കുമാറിനെയും കുറ്റപ്പെടുത്തിയത്.

രാജകുമാരന്‍ രാജ്യം മൊത്തം നടന്ന് ക്ലാസുകളും പ്രസംഗങ്ങളും നടത്തുകയാണ്. ഒരിക്കല്‍ പോലും തന്റെ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തയ്യാറാകുന്നില്ല. ചൊവ്വയില്‍ നിന്നും വന്ന ആരോ പറയുന്നത് പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. തന്റെ പാര്‍ട്ടിക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധമുണ്ടോ എന്ന് യുവരാജാവ് തുറന്നുപറയണം - മോദി ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മാത്രമാണ് യുവരാജാവിന് താല്‍പര്യം. ഒരൊറ്റ ചോദ്യത്തിനും ഉത്തരം പറയില്ല. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, വികസനമില്ലായ്മ തുടങ്ങി ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് പറയാന്‍ തയ്യാറാകില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ലാപ്‌ടോപും കമ്പ്യൂട്ടറും വിതരണം ചെയ്യുന്ന കോണ്‍ഗ്രസിന് അത് ചാര്‍ജ് ചെയ്യാനുള്ള കറണ്ട് പോലും നല്‍കാനുള്ള ശേഷിയില്ല എന്നും മോദി ആരോപിച്ചു.












Click it and Unblock the Notifications