കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം അവസാനിക്കുന്നു? സിന്ധ്യ ക്യാമ്പിന് ഉപതിരഞ്ഞെടുപ്പില്‍ പ്രതിസന്ധി

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ തലമുറ മാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. രാഹുല്‍ ഗാന്ധിയുടെ ക്യാമ്പിലുള്ളവരെ ഒന്നൊന്നായി വെട്ടിനിരത്തുന്ന നീക്കം കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്. സോണിയാ ഗാന്ധി സീനിയര്‍ നേതാക്കളുടെ വലയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയില്‍ രാജിവെച്ച അശോക് തന്‍വറും മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനുമായ സഞ്ജയ് നിരുപവും ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന രീതി തിരിച്ചുവരുന്നുവെന്നാണ് വ്യക്തമാക്കി. ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ജോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന വിഭാഗത്തിനാണ്. മധ്യപ്രദേശില്‍ നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായിട്ടാണ് സൂചന. അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്നും ഇവര്‍ വിട്ടുനില്‍ക്കുമെന്ന് അനൗദ്യോഗികമായ റിപ്പോര്‍ട്ട്.

രാഹുല്‍ യുഗം അവസാനിക്കുന്നു?

രാഹുല്‍ യുഗം അവസാനിക്കുന്നു?

ത്രിപുരയിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യുത് ദേബര്‍മന്‍ രാഹുല്‍ അനുകൂലികളെ വെട്ടിനിരത്തുന്ന കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അശോക് തന്‍വര്‍, സഞ്ജയ് നിരുപം എന്നിവരും ഇതേ അഭിപ്രായമാണ് ഉള്ളത്. യുവ നേതാക്കളെ സുപ്രധാന സ്ഥാനങ്ങളില്‍ നിന്ന് അവരോട് ആലോചിക്കുക പോലും ചെയ്യാതെയാണ് മാറ്റുന്നത്. രാഹുല്‍ പാര്‍ട്ടിയില്‍ ദുര്‍ബലനായെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലോ, പ്രചാരണ വിഷയങ്ങളിലോ പോലും രാഹുലിന് ഇനി സ്വാധീനമുണ്ടാവില്ല. പ്രിയങ്കയ്ക്ക് കൂടുതല്‍ സ്വാധീനം ലഭിച്ചതും രാഹുലിന്റെ പിന്‍മാറ്റത്തിന് കാരണമായിരിക്കുകയാണ്.

മധ്യപ്രദേശില്‍ പ്രതിസന്ധി

മധ്യപ്രദേശില്‍ പ്രതിസന്ധി

മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യ ശക്തനായ നേതാവായത് രാഹുലിന്റെ പിന്‍ബലത്തിലാണ്. എന്നാല്‍ സിന്ധ്യ സംസ്ഥാന തലത്തില്‍ ഗുണയിലെ തോല്‍വി അടക്കമുള്ള കാര്യങ്ങളിലൂടെ ശരിക്കും ദുര്‍ബലനായിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം സിന്ധ്യ ആവശ്യപ്പെട്ട കാര്യങ്ങള്‍ സോണിയാ ഗാന്ധി തള്ളിയിരുന്നു. സോണിയ മുതിര്‍ന്ന നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ക്ക് അപ്പുറം പോകില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥ. ദിഗ് വിജയ് സിംഗിലേക്ക് ഇതോടെ ഭരണം വീണ്ടും എത്തിയിരിക്കുകയാണ്.

പ്രധാന പദവികള്‍

പ്രധാന പദവികള്‍

കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഇനി യുവ നേതാക്കളുടെ എണ്ണം കുറയുമെന്നാണ് സൂചന. ഇതിലുള്ള പ്രതിഷേധമാണ് കശ്മീര്‍ വിഷയത്തിലെ വ്യത്യസ്ത നിലപാടുകള്‍ സൂചിപ്പിച്ചത്. സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ജിതിന്‍ പ്രസാദ, സഞ്ജയ് നിരുപം, മിലിന്ദ് ദേവ്‌റ, എന്നിവര്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ രാഹുല്‍ ഗ്രൂപ്പില്‍ നിന്ന് പ്രിയങ്ക ഗ്രൂപ്പിലേക്ക് മാറാനുള്ള ശ്രമവും സജീവമാക്കിയിട്ടുണ്ട്.

ജാബുവയില്‍ കുരുക്ക്

ജാബുവയില്‍ കുരുക്ക്

മധ്യപ്രദേശിലെ ജാബുവയിലെ ഉപതിരഞ്ഞെടുപ്പാണ് രാഹുല്‍ ക്യാമ്പിന് അപ്രതീക്ഷിത വെല്ലുവിളിയായിരിക്കുന്നത്. ഏറെ പ്രതീക്ഷ വെച്ചിരുന്ന ജാവിയര്‍ മെദയ്ക്ക് ഇവിടെ സീറ്റ് നിഷേധിച്ചിരിക്കുകയാണ്. ജാവിയര്‍ സംസ്ഥാനത്ത് അറിയപ്പെട്ട സിന്ധ്യ വിഭാഗക്കാരനും, രാഹുലുമായി അടുപ്പമുള്ള നേതാവുമാണ്. ഈ കാരണം കൊണ്ട് സീറ്റ് നിഷേധിക്കപ്പെട്ടത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ സിന്ധ്യ വിഭാഗം കലാപമുയര്‍ത്തിയിരിക്കുകയാണ്. ഇവര്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് വ്യക്തമാക്കുന്നത്.

രാശിയില്ലാത്ത നേതാവ്

രാശിയില്ലാത്ത നേതാവ്

കാന്തിലാല്‍ ഭുരിയയാണ് ജാബുവയില്‍ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. ആദിവാസി വിഭാഗം നേതാവായ ഭുരിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മകന്‍ വിക്രാന്ത് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിരുന്നു. രാശിയില്ലാത്ത നേതാവിനെ മത്സരിപ്പിച്ചതും സിന്ധ്യ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. മുന്‍ ജാബുവ എംഎല്‍എ കൂടിയാണ് ജാവിയര്‍ മെദ. സംസ്ഥാനത്ത് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ കൂട്ടത്തിലെ പ്രധാനിയാണ് മെദ. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇനി വിജയിക്കണമെങ്കില്‍ സിന്ധ്യ വിഭാഗം വിചാരിക്കേണ്ടി വരും.

സോണിയയുടെ തീരുമാനം

സോണിയയുടെ തീരുമാനം

ഭുരിയ ദിഗ് വിജയ് സിംഗിന്റെ വിശ്വസ്തനാണ്. സോണിയയുടെ ഗുഡ് ബുക്കിലും ഇയാള്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന് മറ്റൊന്നും തടസ്സമായില്ല. ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ക്കൊന്നും ചുമതലകള്‍ നല്‍കിയിട്ടില്ല. കമല്‍നാഥ്, ദിഗ്വിജയ് സിംഗ് വിഭാഗത്തിലെ ഒന്‍പത് മന്ത്രിമാരാണ് പ്രചാരണം നയിക്കുന്നത്. ഇതെല്ലാം നേതാക്കളെ രണ്ട് വിഭാഗമാക്കിയിരിക്കുകയാണ്. നേതാക്കളോട് ബിജെപിയില്‍ ചേരാനും, താന്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ തിരിച്ചുവരാനും സിന്ധ്യ നിര്‍ദേശിച്ചെന്നും സൂചനയുണ്ട്. സിന്ധ്യ ബിജെപിയിലേക്ക് നല്ല ഓഫര്‍ ലഭിച്ചാല്‍ ചാടാനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്.

 പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം

English summary
rahul loyalists sidelined mp congress in deep crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X