'ചായക്കട-ഉള്ളിവടകളിൽ നിന്ന് ഇനിയെങ്കിലും രാഹുലിന് മോചനം കൊടുക്കണം, രാഹുൽ മാജിക് മതിയാകില്ല', കുറിപ്പ്
ബീഹാറിൽ പ്രതീക്ഷിച്ചതിനും അപ്പുറത്തുളള വമ്പൻ തോൽവി സംഭവിച്ചത് കോൺഗ്രസിന് ഇരുട്ടടിയായിരിക്കുകയാണ്. മഹാസഖ്യത്തിന് ലഭിച്ച 34 സീറ്റുകളിൽ 24ലിലും ആർജെഡിയാണ്. കോൺഗ്രസ് രണ്ടക്കം പോലും തികയ്ക്കാൻ സാധിക്കാതെ നാണംകെട്ട നിലയിലാണ്. 2020ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച 19 സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസ് കൈവിട്ടു.
വോട്ട് കൊള്ള അടക്കമുളള വിഷയങ്ങൾ ഉയർത്തി രാഹുൽ ഗാന്ധി വോട്ട് അധികാർ യാത്ര നടത്തിയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസിന് തിരിച്ചടി നേരിട്ടുവെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു. കോൺഗ്രസിന്റെ തകർച്ച വിശകലനം ചെയ്ത് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. 2014 മുതൽ 2025 വരെയുളള തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേരിട്ട തിരഞ്ഞെടുപ്പുകളും പരാജയങ്ങളും വിലയിരുത്തിയേ പാർട്ടിക്ക് മുന്നോട്ട് പോകാനൊക്കൂ എന്ന് ശ്രീജിത്ത് പെരുമന കുറിക്കുന്നു.
'' 54 വർഷവും 149 ദിവസവും ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇനിയെങ്കിലും ഇന്ത്യയെന്നാൽ കേരളമല്ല എന്നും, വയനാട് രാജ്യ തലസ്ഥാനമല്ല എന്നുമുള്ള യാഥാർഥ്യം തിരിച്ചറിയണം. ഏറ്റവും അനുകൂല സാഹചര്യമുണ്ടായിട്ടും, മഹാ സഖ്യം രൂപീകരിച്ചിട്ടും പിഴച്ചത് എവിടെയാണ് എന്ന് കണ്ടുപിടിക്കാൻ പെട്ടി താങ്ങികളിലേക്ക് ഒന്ന് നോക്കിയാൽ മതി.

ബ്രസീലിയൻ മോഡലിന്റെ പേരിൽ വരെ ഹരിയാന തിരഞ്ഞെടുപ്പിൽ രണ്ട് ഡസൺ കള്ള വോട്ടുകൾ ചെയ്ത സംഭവം രാഹുൽ ഗാന്ധി തെളിവുകൾ സഹിതം മനസ്സിലാക്കാനും, ജനങ്ങളിലേക്ക് എത്തിക്കാനും നേതാക്കൾക്ക് സാധിച്ചില്ല എന്നതാണ് വിരോധാഭാസം. എഐസിസിയിൽ നിന്നും കെപിസിസിയിലേക്കും അറബി കടലിൽ നിന്നും മീൻ കുളത്തിലേക്കുമുള്ള കോൺഗ്രസ്സിന്റെ വളർച്ചയാണ് വർത്തമാന കാല രാഷ്ട്രീയ അശ്ലീലം.
#മോദി ഒരു രാഷ്ട്രീയ യാഥാർഥ്യമാണ്, #രാഹുൽ പെട്ടിതാങ്ങി ഉപചാപ വൃന്ദങ്ങൾക്കിടയിൽ നട്ടംതിരിയുന്ന ഒരു ഇവന്റ് മാനേജറും! ചായക്കടയും, ഉള്ളിവടയും പോലത്തെ സ്ഥിരം ക്ളീഷേ സ്ക്രിപ്റ്റിൽ നിന്നും ഇനിയെങ്കിലും രാഹുൽ ഗാന്ധിക്ക് മോചനം കൊടുക്കണം. ദേശീയമുഖമായ രാഹുൽ ഗാന്ധിയെ എഐസിസിയിൽ നിന്നും കെപിസിസിയിലേക്ക് അപകടകരമാവിധം ചുവടു മാറ്റാൻ ശ്രമിച്ച ഉപചാപക വൃന്ദങ്ങളെ ഇനിയെങ്കിലും തിരിച്ചറിയണം. കാലംമാറിയതും ഇന്ത്യന്‍ വോട്ടര്‍മാര്‍ പക്വത കൈവരിച്ചതും അനുഭവങ്ങളില്‍നിന്ന് പാഠമുൾക്കൊണ്ടതും കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണം.
'രാഹുല്‍ മാജിക് " കൊണ്ട് മാത്രം വീണ്ടെടുക്കാവുന്ന പതനമല്ല കോണ്‍ഗ്രസ് ഇന്നഭിമുഖീകരിക്കുന്നത്. ഒരുവേള ആ പാര്‍ട്ടിയുടെ നട്ടെല്ലായി വര്‍ത്തിച്ച ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളുടെയും വിശ്വാസ്യത വീണ്ടെടുക്കാത്ത കാലത്തോളം സ്ഥിതി മെച്ചപ്പെടുത്താനാവില്ലെന്നുറപ്പാണ്. ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യുക.
അല്ലാതെ, നെഹ്റു കുടുംബത്തിന്റെ കുലമഹിമ തങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നതും ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടങ്ങൾക്ക് അനിവാര്യമായ കാലത്ത് ധ്യാനത്തിന് പോകുന്നതും, പെട്ടിതാങ്ങികളുടെ സാരോപദേശങ്ങൾ കേട്ട് അണ്ടനേയും അടകോടനേയും പിടിച്ചു പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കുന്നതും, അധികാര മോഹം വിട്ടൊഴിയാതെ വന്ദ്യ വയോധികർക്ക് ബോധം മറയുന്നതുവരെ അധികാര കസേരകൾ നൽകുന്നതും, രാഷ്ട്രം അതീവ പ്രതിസന്ധിയിലാകുന്ന കാലത്ത് തൈരും വെങ്കയാവും കല്ലുപ്പും തേടിപോകുന്നതും പിന്നെ ചങ്കരനെ തെങ്ങിൻമുകളിൽ തന്നെയേ എത്തിക്കുകയുള്ളൂ.
രാഹുൽ ഗാന്ധി ആത്മാർത്ഥ കൈമുതലായുള്ള ഒരു നേതാവാണ്, ആവശ്യത്തിലധികം സത് പാരമ്പര്യവുമുണ്ട്, രാജ്യത്തെ കൈപിടിച്ചുയർത്താൻ ഒരു ബാല്യവും കയ്യിലുണ്ട് പക്ഷെ ദരിദ്രരുടെ കുടിലുകളിൽ കയറി ഭക്ഷണം കഴിച്ചതുകൊണ്ടും തൊഴിലാളികളുടെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചതുകൊണ്ടും, തട്ടുകടയിൽ കയറി ചായ കുടിച്ചതുകൊണ്ടും, കടലിൽ ചാടിയത് കൊണ്ടും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാഷ്ട്രനിർമ്മാണവും സാധ്യമല്ല എന്ന തിരിച്ചറിവുണ്ടാകണം.
തട്ടുകടയിലെ ചിപ്സിൽ നിന്നും ഇനിയെങ്കിലും രാഷ്ട്രത്തിന്റെ നിലനിൽപ്പിലേക്കും, ജനങ്ങളുടെ സാമ്പത്തിക -സാമൂഹിക അതിജീവനത്തിലേക്കും, ജനാധിപത്യത്തിന്റെ നിലനിൽപ്പിലേക്കും ചർച്ചകളും, വാർത്തകളും ഉയരേണ്ടിയിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തണം ഈ ബീഹാർ ഫലം. പരാജയത്തിന്റെ പാപഭാരം രാഹുൽ ഗാന്ധിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് നീതിയല്ല. ആ പാർട്ടിയിലെ എടുക്കാചരക്കുകൾക്കും രാഹുൽജിയേക്കാൾ തോൽവികളുടെ സാധ്യതയുണ്ട്. 2014 മുതൽ 2025 വരെയുള്ള ഈ പരാജയങ്ങൾ വിലയിരുത്തി മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂ''.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications